Rama Ekadashi 2023: രാമ ഏകാദശി വ്രതം അനുഷ്ടിക്കൂ..! വിട്ടിൽ ഐശ്വര്യം നിറയും
Rama Ekadashi Vratham: രാമ ഏകാദശി ദിനത്തിൽ വിഷ്ണുവിനും ലക്ഷ്മി ദേവിക്കും ഒപ്പം തുളസി പൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പറയപ്പെടുന്നു .
ഹിന്ദു മതഗ്രന്ഥങ്ങളിൽ ഏകാദശി വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഏകാദശി വ്രതം മഹാവിഷ്ണുവിനുള്ളതാണ്. ഇത്തവണ നവംബർ 9നാണ് കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി. അതിനെ രാമ ഏകാദശി എന്ന് വിളിക്കുന്നു. മാത്രമല്ല, രാമ ഏകാദശി ദിനത്തിൽ വിഷ്ണുവിനും ലക്ഷ്മി ദേവിക്കും ഒപ്പം തുളസി പൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പറയപ്പെടുന്നു . ജ്യോതിഷ പ്രകാരം, ഈ ദിവസം ചെയ്യുന്ന വിവിധ പ്രവർത്തനങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിലെ പല പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകും.
രാമ ഏകാദശി ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ
ദാമ്പത്യ ജീവിതത്തിലെ സന്തോഷത്തിന്: ജ്യോതിഷ പ്രകാരം രാമ ഏകാദശി ദിനത്തിൽ ചില കാര്യങ്ങൾ ചെയ്താൽ ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകും. ഈ ദിവസം തുളസിയില ചുവന്ന തുണിയിൽ കെട്ടി അലമാരയിൽ സൂക്ഷിക്കണം. എന്നിട്ട് ആ ഇലകൾ ആദ്യത്തെ വെള്ളിയാഴ്ച മഹാവിഷ്ണുവിനും ലക്ഷ്മി ദേിയ്ക്കും സമർപ്പിക്കണം. ഇത് നിങ്ങളുടെ ജീവിതത്തിൽ നിന്ന് ദാമ്പത്യത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.
ALSO READ: ധൻതേരസ് ദിനത്തിൽ ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളും ചെയ്യരുതാത്തതും
പണം സമ്പാദിക്കാൻ: ജ്യോതിഷ പ്രകാരം രാമ ഏകാദശി ദിനത്തിൽ തുളസി ഇലകൾ നിങ്ങളുടെ പേഴ്സിലോ വീട്ടിലോ സൂക്ഷിക്കുക. ഇത് ഒരു വ്യക്തിയുടെ സാമ്പത്തിക നിലയെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല, ഈ ദിവസം തുളസിയുടെ ഈ പ്രതിവിധി ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുകയും ലക്ഷ്മി ദേവി വീട്ടിൽ വസിക്കുകയും ചെയ്യുന്നു. വീട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല. വ്യക്തി കടത്തിൽ നിന്ന് മുക്തി നേടുന്നു, പണം വിവിധ സ്രോതസ്സുകളിൽ നിന്ന് വരുന്നു.
ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ രാമ ഏകാദശി ദിനത്തിൽ ഒരു നാണയം പൂജിക്കണം. എന്നിട്ട് അതിൽ കുങ്കുമം, അക്ഷത, പുഷ്പങ്ങൾ എന്നിവ സമർപ്പിക്കണം. ഇത് ചുവന്ന തുണിയിൽ പൊതിഞ്ഞ് നിങ്ങളുടെ ഓഫീസ് ഡ്രോയറിൽ സൂക്ഷിക്കണം. ഇത് നിങ്ങളുടെ ജോലിയിൽ നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും പ്രമോഷൻ ലഭിക്കാനുള്ള സാധ്യതകൾ വേഗത്തിൽ വർദ്ധിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.