ദീപാവലി ഉത്സവത്തിന്റെ തുടക്കം കുറിച്ചാണ് ധൻതേരസ് ആഘോഷിക്കുന്നത്. ഈ വർഷം നവംബർ പത്തിനാണ് ധൻതേരസ് ആഘോഷിക്കുന്നത്. ധൻതേരസ് പൂജയിൽ, ഐശ്വര്യവും ക്ഷേമവും ലഭിക്കുന്നതിനായി സമ്പത്തിന്റെ ദേവിയായ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. കാർത്തിക മാസത്തിലെ പതിമൂന്നാം ദിവസത്തിലാണ് ധൻതേരസ് വരുന്നത്.
ഹൈന്ദവ പുരാണങ്ങൾ ലക്ഷ്മി ദേവിയെ വർണിക്കുന്നത് ഒരു താമരയിൽ ഇരിക്കുകയും, ഭാഗ്യം, വിജയം, സന്തോഷം, സമ്പത്ത് എന്നിവയെ പ്രതിനിധീകരിക്കുന്ന സ്വർണം നിറച്ച ഒരു പാത്രം കയ്യിലേന്തി സമുദ്രത്തിൽ നിന്ന് ഉയർന്നുവരുന്ന രൂപത്തിലാണ്. ലക്ഷ്മി ദേവിയെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിനും അനുഗ്രഹങ്ങൾ തേടുന്നതിനും ഭക്തർ വീടുകളുടെ മുൻവാതിലുകളിൽ മനോഹരമായ രംഗോലികളും വിളക്കുകളം കൊണ്ട് അലങ്കരിക്കുന്നു.
ധൻതേരസ് ദിനത്തിൽ ചെയ്യേണ്ടത്
ധന്തേരസ് ദിനത്തിൽ പ്രദോഷ കാലത്തിൽ ലക്ഷ്മീ പൂജ നടത്തണ
ഈ സമയത്ത് ലക്ഷ്മി പൂജ നടത്തുന്നത് കുടുംബത്തിന് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരും.
ലക്ഷ്മീദേവിയെ സ്വീകരിക്കാൻ ആളുകൾ അവരുടെ വീട് വൃത്തിയാക്കണം.
ചിരാതുകളും വിളക്കുകളും ഉപയോഗിച്ച് വീടുകളിൽ പ്രകാശം നൽകും.
രംഗോലികൾ കൊണ്ട് അലങ്കരിക്കുക.
ഈ ദിനത്തിൽ സ്വർണം, വെള്ളി നാണയങ്ങൾ, ലക്ഷ്മി, ഗണപതി വിഗ്രഹങ്ങൾ എന്നിവ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
ആയുർവേദ ദൈവത്തിന് സമർപ്പിച്ചിരിക്കുന്ന ദിവസമായതിനാൽ മരുന്നുകൾ ദാനം ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.
ബിസിനസ് സംരംഭം അല്ലെങ്കിൽ പുതിയ എന്തെങ്കിലും പദ്ധതി ആരംഭിക്കുന്നതിനുള്ള മികച്ച ദിവസം.
ഈ ദിവസം ഉപ്പ് വാങ്ങുന്നത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ദീപാവലിക്ക്, ഭക്ഷണം തയ്യാറാക്കാൻ ഈ ഉപ്പ് ഉപയോഗിക്കുക. ദീപാവലി ദിനത്തിൽ വീട് വൃത്തിയാക്കുമ്പോൾ ഈ ഉപ്പ് ഒരു ചെറിയ അളവിൽ ഉപയോഗിക്കുക, എല്ലാ ദുഷിച്ച ഊർജ്ജങ്ങളെയും പുറന്തള്ളാൻ ഇത് സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
ALSO READ: ഇന്നത്തെ രാശിഫലം; ഇന്നത്തെ ഭാഗ്യരാശിക്കാർ ഇവരാണ്
ധൻതേരസ് ദിനത്തിൽ ചെയ്യരുതാത്ത കാര്യങ്ങൾ
ധൻതേരസ് ദിനത്തിൽ മദ്യവും മാംസാഹാരങ്ങളും ഒഴിവാക്കുക.
ദീപാവലി ആഘോഷ വേളയിലും പ്രത്യേകിച്ച് ധന്ത്രയോദശി ദിനത്തിലും ആരെയും ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുത്.
ധൻതേരസിൽ ബിൽ പേയ്‌മെന്റുകളൊന്നും നടത്തരുത്.
ഈ ദിവസം വായ്പ തിരിച്ചടയ്ക്കുകയോ മറ്റുള്ളവരിൽ നിന്ന് പണം കടം വാങ്ങുകയോ പോലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക.
ധൻതേരസിൽ കറുപ്പ് നിറമുള്ള സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക. പകരം സ്വർണ്ണം, ഓറഞ്ച്, മഞ്ഞ, ചുവപ്പ് തുടങ്ങിയവ തിരഞ്ഞെടുക്കുക.
ഇലക്ട്രിക് ഉപകരണങ്ങളും കാറുകളും വാങ്ങരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.