Money and Vastu: നമ്മുടെ വീട്ടില്‍ എന്നും പണവും  ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവണമെന്നാണ് നാം ആഗ്രഹിക്കുന്നത്. അതിനായി നാം കഠിനാധ്വാനം ചെയ്യുന്നു, എന്നാല്‍, ചിലപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. എത്ര കഠിനാധ്വാനം ചെയ്താലും പണം ഉണ്ടാകില്ല, വീടിന്‍റെ സാമ്പത്തിക  സ്ഥിതി എന്നും മോശമായി തന്നെ തുടരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Alo Read:  Mars Transit 2023: അടുത്ത 21 ദിവസം ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം, കുബേര്‍ ദേവന്‍ അനുഗ്രഹം വര്‍ഷിക്കും!!


വാസ്തു ദോഷമാകാം ഇതിന് പിന്നിലെ പ്രധാന കാരണം. ഈ സാഹചര്യത്തിൽ, ചില വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത്, സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും. കൂടാതെ, ഇത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനിർത്താനും  സഹായിയ്ക്കും.


Also Read:  Samsaptak Yog: ശനി-ചൊവ്വ സംയോജനം ദുരന്തം വര്‍ഷിക്കും, ഈ രാശിക്കാര്‍ക്ക് ഇത് വളരെ മോശം സമയം 
 
ലക്ഷ്മിദേവിയുടേയും കുബേര്‍ ദേവന്‍റെയും ചിത്രങ്ങള്‍ പൂജാ മുറിയില്‍ സൂക്ഷിക്കുക  


നിങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ നിങ്ങളുടെ ഭവനത്തിലെ പൂജാ മുറിയില്‍ ലക്ഷ്മി ദേവിയുടെയും കുബേര്‍ ദേവന്‍റെയും ചിത്രമോ വിഗ്രഹമോ സ്ഥാപിക്കുക. ലക്ഷ്മിദേവി സമ്പത്തിന്‍റെ ദേവതയാണ്, കുബേരനും സമ്പത്ത് വര്‍ഷിക്കും,  ഇവരുടെ ചിത്രമോ വിഗ്രഹമോ സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വർദ്ധിപ്പിക്കും, പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല....  


ശംഖ് പൂജാമുറിയില്‍ സൂക്ഷിക്കുക 
  
ശംഖ് വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു. ശംഖ് ധ്വനി പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്നു.  കൂടാതെ, ശംഖ് ധ്വനി ദേവതകളെ ഉണര്‍ത്തുന്നു എന്നാണ് പറയപ്പെടുന്നത്‌. ഇത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനിര്‍ത്താനും പണത്തിന് ഒരിക്കലും കുറവുണ്ടാകാതിരിക്കാനും സഹായിയ്ക്കുന്നു. 


ലോക്കറില്‍ ചമതയുടെ  പൂവ് സൂക്ഷിക്കുക 


വാസ്തു പ്രകാരം, ചമതയുടെ  പൂവ് (Palash flower) നിങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കുക. ഇങ്ങനെ  ചെയ്യുന്നതുവഴി നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ വരവിന് യാതൊരു തടസവും ഉണ്ടാകില്ല. ചമതയുടെ  പൂവ് ചുവന്ന തുണിയിൽ പൊതിഞ്ഞ് വേണം ലോക്കറില്‍ വയ്ക്കാന്‍. കൂടാതെ, ഇടയ്ക്കിടെ ഇത് മാറ്റുകയും വേണം. നിങ്ങള്‍ക്ക് പുതിയ പൂക്കള്‍ ലഭ്യമല്ല എങ്കില്‍ ഉണങ്ങിയ പൂക്കൾ സൂക്ഷിക്കുന്നതും ഉത്തമമാണ്.  


വീട്ടില്‍ ഓടക്കുഴല്‍ സൂക്ഷിക്കാം  


വീട്ടിൽ ഓടക്കുഴൽ സൂക്ഷിയ്ക്കുന്നത്‌ സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാന്‍ സഹായിയ്ക്കും.  വീടിന്‍റെ കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിൽവേണം ഓടക്കുഴൽ സൂക്ഷിക്കാന്‍. വെള്ളി അല്ലെങ്കിൽ സ്വർണ്ണ ഓടക്കുഴൽ സൂക്ഷിക്കുന്നത് പ്രത്യേക സാമ്പത്തിക  നേട്ടങ്ങൾ നൽകുന്നു. ഇതില്‍ ലക്ഷ്മിദേവി  പ്രസാദിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുകയും ചെയ്യുന്നു.


പൂജാ വേളയില്‍ നാളീകേരം ഉപയോഗിക്കുക 


തേങ്ങ ശ്രീഫല് എന്നും അറിയപ്പെടുന്നു. ലക്ഷ്മി ദേവിയുടെ രൂപമായും നാളികേരം കണക്കാക്കപ്പെടുന്നു. വീട്ടില്‍ പൂജ സമയത്ത്  നാളികേരം ഉപയോഗിക്കാം. ഇത്തരത്തില്‍ ദിവസവും പൂജ ചെയ്യുന്ന വീട്ടിൽ പോസിറ്റീവ് എനർജി നിലനിൽക്കുകയും  സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാവുകയും ചെയ്യും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.