Sabarimala : ശബരിമലയിലെ തിരക്ക്; ദർശനസമയം ഒരു മണിക്കൂർ കൂടി നീട്ടി
Sabarimala Darshan Timings : ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടിയാണ് ദർശനത്തിനായി നീട്ടിയിരിക്കുന്നത്
Sabarimala Timings : ശബരിമലയിലെ തിരക്കിനെ തുടർന്ന ഭക്തർ വലയുന്ന പരാതിയെ തുടർന്ന് ദർശന സമയം വർധിപ്പിച്ചു. ദർശന സമയം ഒരു മണിക്കൂർ നേരത്തേക്കാണ് വർധിപ്പിക്കാൻ തീരുമാനം. ഇന്ന് ഡിസംബർ പത്ത് വൈകിട്ട് മൂന്ന് മണി മുതൽ തുറന്നാണ് ദർശനസമയം ദിവസവും ഒരു മണിക്കൂർ വീതം വർധിപ്പിച്ചത്. ദർശന സമയം കൂട്ടുന്നത് സംബന്ധിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തന്ത്രി കണ്ഠര് മഹേഷ് മോഹനരും ചർച്ച നടത്തിയിരുന്നു.
ശബരിമലയിലെത്തുന്ന മുഴുവൻ അയ്യപ്പഭക്തർക്കും ദർശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും നിലപാട്. ദർശന സമയം വർദ്ധിപ്പിക്കണമെന്ന അയ്യപ്പഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചു. ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർധിപ്പിക്കാൻ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് മുതൽ വൈകിട്ട് 3 മണി മുതൽ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചു.
ALSO READ : Sabarimala Virtual Queue | ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്; ഇനി 80,000 പേര്‍ക്ക് മാത്രം
തീരുമാനത്തിനു പിന്നാലെ മൂന്നു മണിക്ക് ക്ഷേത്രനട മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി തുറന്ന് ഭക്തർക്ക് ദർശനത്തിനായുള്ള സൗകര്യം ഒരുക്കി നൽകി. ഒരു മണിക്കൂർ ദർശനസമയം വർദ്ധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂർ ഭക്തർക്ക് ദർശനത്തിനായി
ലഭിക്കും.
അതേസമയം ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി കുറച്ചു. ഇനി മുതൽ ഒരു ദിവസം 80,000 പേര്‍ക്കായിരിക്കും ദർശനത്തിന് അവസരം ലഭിക്കുകയുള്ളു. . ഭക്തജന തിരക്ക് വർധിച്ചതോടെയാണ് ബുക്കിംഗ് പരിധി കുറച്ചത്. 90,000 ആയിരുന്നതാണ് 80,000 പേരിലേക്ക് കുറച്ചത്. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ സംയുക്തമായി കൂടിയാലോചിച്ചാണ് പുതിയ തീരുമാനം. എന്നാൽ സ്പോര്‍ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കും. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നിലവിലെ പ്രചാരണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.