Shani Surya Gochar 2023: പുതുവർഷത്തിൽ തിളങ്ങുന്ന രാശിക്കാർ ഇവരാണ്! ലഭിക്കും വൻ പുരോഗതി
Shani Surya Yuti 2023: ജ്യോതിഷത്തിൽ സൂര്യനെയും ശനിയെയും പ്രധാന ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഈ ഗ്രഹങ്ങളുടെ ചെറിയ മാറ്റം പോലും നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. 2023-ൽ കുംഭ രാശിയിൽ ശനിയും സൂര്യനും കൂടിച്ചേരും.
Saturn Sun Transit 2023: ജ്യോതിഷ പ്രകാരം ശനി രണ്ടര വർഷം കൊണ്ടാണ് രാശി മാറുന്നത്. സൂര്യൻ മാസത്തിലൊരിക്കൽ രാശി മാറുന്നു. ജ്യോതിഷത്തിൽ സൂര്യനെ ശനിയുടെ പിതാവായിട്ടാണ് കണക്കാക്കുന്നത്. 2023-ൽ ശനിയുടെ രാശിയായ കുംഭത്തിൽ ശനിയും സൂര്യനും കൂടിച്ചേരും. പിതാവും മകനും കൂടിച്ചേരുന്ന ഈ സമയം ചില രാശിക്കാർക്ക് വളരെ നല്ലതാണ്. 2023 ജനുവരി 17 ന് ശനി കുംഭത്തിൽ പ്രവേശിക്കും അതുപോലെ ഫെബ്രുവരി 13 ന് സൂര്യൻ കുംഭത്തിൽ സംക്രമിക്കും. ഈ 2 ഗ്രഹങ്ങളുടെ സംയോഗം ഏതൊക്കെ രാശിക്കാർക്കാണ് ഗുണകരമെന്ന് നമുക്ക് നോക്കാം.
Also Read: Lucky Zodiac Sign: കുബേര കൃപയാൽ പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!
മേടം (Aries): ശനിയും സൂര്യനും കൂടിച്ചേരുന്നത് മേടം രാശിക്കാർക്ക് വളരെ നല്ല ഗുണകരമായ ഫലങ്ങൾ നൽകും. വരുമാനം വർധിക്കും. ധന സമ്പാദനത്തിന് പുതിയ മാർഗങ്ങൾ തെളിയും. നിക്ഷേപങ്ങൾ ഗുണം ചെയ്യും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് വൻ നേട്ടം.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് കുംഭത്തിൽ സൂര്യന്റെയും ശനിയുടെയും കൂടിച്ചേരലിലൂടെ ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. ജോലിയിൽ പുരോഗതി. കരിയർ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് അതിന് യോഗം. ബിസിനസ്സ് വളരും. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും മുക്തി.
Also Read: Viral Video: വരണമാല്യം അണിയിക്കുന്ന സമയത്ത് വരൻ ചെയ്തത്, നാണിച്ച് തലതാഴ്ത്തി വധു..! വീഡിയോ വൈറൽ
തുലാം (Libra): തുലാം രാശിക്കാർക്ക് സൂര്യന്റെയും ശനിയുടെയും കൂടിച്ചേരലിലൂടെ ശക്തമായ സാമ്പത്തിക നേട്ടങ്ങൾ നൽകും. തൊഴിൽപരമായും സാമ്പത്തിക സ്ഥിതിയിലും ഇത്തരക്കാർക്ക് വൻ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ നിന്നും കുട്ടികളിൽ നിന്നും സന്തോഷം ലഭിക്കും. പുതിയ ജോലി ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...