Money Tips: ഈ വസ്തുക്കള്‍ പേഴ്സില്‍ സൂക്ഷിക്കൂ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മുക്തി നേടാം
സമ്പന്നരാകുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ധാരാളം പണം നേടാനും ജീവിതം ആസ്വദിക്കാനും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പണം സമ്പാദിക്കുന്നതിനായി രാവും പകലും കഠിനാധ്വാനം ചെയ്യുന്നവര്‍ ഏറെയാണ്. പണമുണ്ട് എങ്കില്‍ മാത്രമേ നമുക്ക് സുഖമായി ജീവിക്കാന്‍ കഴിയൂ എന്ന വസ്തുത വിസമാരിക്കാന്‍ കഴിയില്ല.
Vastu Money Tips: സമ്പന്നരാകുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ധാരാളം പണം നേടാനും ജീവിതം ആസ്വദിക്കാനും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പണം സമ്പാദിക്കുന്നതിനായി രാവും പകലും കഠിനാധ്വാനം ചെയ്യുന്നവര്‍ ഏറെയാണ്. പണമുണ്ട് എങ്കില്‍ മാത്രമേ നമുക്ക് സുഖമായി ജീവിക്കാന്‍ കഴിയൂ എന്ന വസ്തുത വിസമാരിക്കാന്‍ കഴിയില്ല.
എന്നാല്‍, ചിലരെ സംബന്ധിച്ചിടത്തോളം എത്ര അദ്ധ്വാനിച്ചാലും പണം സമ്പാദിക്കാന്‍ സാധിക്കില്ല. അതായത്, എത്ര കഠിനാധ്വാനം ചെയ്തിട്ടും ഇവര്‍ക്ക് ജീവിതത്തില്‍ ഏറെ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുന്നു. അതായത് അവരുടെ ജീവിതത്തില്‍ പണം നിലനില്‍ക്കില്ല. അവര്‍ക്ക് അവരുടെ അദ്ധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കാറില്ല.
Also Read: Auspicious Sign: രാവിലെ ഇക്കാര്യങ്ങള്‍ കാണുന്നത് വരാനിരിയ്ക്കുന്ന നല്ല കാലത്തിന്‍റെ സൂചനകള്‍..!!
ഈ സാമ്പത്തിക പ്രതിസന്ധി ചിലപ്പോള്‍ വാസ്തു ദോഷം മൂലമാകാം. അതുകൊണ്ട് വാസ്തു പ്രകാരം ചില കാര്യങ്ങള്‍ പാലിച്ചാൽ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണുവാന്‍ സാധിക്കും. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഇതിനായി ചില പ്രത്യേക വസ്തുക്കൾ നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കണം.
നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കില്‍ ചില സാധനങ്ങള്‍ പേഴ്സിൽ സൂക്ഷിച്ചാല്‍ മതി, ഇപ്രകാരം ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയും, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല.... അത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയാം.....
Also Read: Hair Wash Rules: ഈ ദിവസം മുടി കഴുകുന്നത് ഐശ്വര്യം..!!
കുറച്ച് അരി മണികള്‍ പേഴ്സില്‍ സൂക്ഷിക്കാം
വാസ്തു ശാസ്ത്ര പ്രകാരം, കുറച്ച് അരി മണികള്‍ പേഴ്സിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് അനാവശ്യ ചിലവുകള്‍ തടയുകയും സമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തിരി അരിമണികള്‍ പേഴ്സിൽ സൂക്ഷിക്കുക.
ചുവന്ന കടലാസ്
ചുവപ്പ് നിറത്തിനും ചുവന്ന പേപ്പറിനും വാസ്തു ശാസ്ത്രത്തിൽ വളരെ പ്രാധാന്യം ഉണ്ട്. ചുവന്ന കടലാസിൽ നിങ്ങളുടെ ആഗ്രഹം എഴുതി നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ പേഴ്സ് ഒരിക്കലും കാലിയാകില്ല. പണത്തിന് യാതൊരു കുറവും അനുഭവപ്പെടില്ല.
സ്വര്‍ണം, വെള്ളി നാണയങ്ങൾ
ആദ്യം സ്വര്‍ണം, വെള്ളി നാണയങ്ങള്‍ ആദ്യം ലക്ഷ്മി ദേവിയുടെ പാദങ്ങളിൽ വയ്ക്കുക, ശേഷം അത് നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ പേഴ്സ് ഒരിക്കലും കാലിയാകില്ല, എപ്പോഴും പണം ഉണ്ടാകും
ലക്ഷ്മി ദേവിയുടെ ചിത്രം
ലക്ഷ്മി ദേവിയെ സമ്പത്തിന്‍റെ ദേവത എന്നാണ് വിളിക്കുന്നത്. വാസ്തു ശാസ്ത്രമനുസരിച്ച്, സമ്പത്ത് നേടാൻ ആഗ്രഹിക്കുന്ന ഒരാൾ ലക്ഷ്മി ദേവിയുടെ ഇരിക്കുന്ന ഭാവത്തിലുള്ള ചിത്രം പേഴ്സിൽ സൂക്ഷിക്കണം. ഇങ്ങനെ ചെയ്‌താല്‍ പണത്തിന് ഒരിയ്ക്കലും ക്ഷാമം ഉണ്ടാകില്ല.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...