Hair Wash Rules: മുടി കഴുകി ഉണക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും ഇടതൂര്‍ന്ന നീളമുള്ള മുടിയുള്ളവരെ സംബന്ധിച്ചിടത്തോളം മുടി ഷാമ്പൂ ചെയ്ത് കഴുകുക എന്നത് ഒരു വലിയ പ്രോജക്റ്റ് ആണ്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പലരും ദിവസവും മുടി കഴുകുന്നത് ഒഴിവാക്കാറാണ് പതിവ്.
Also Read: Visceral Fat: തൈര് കഴിച്ചോളൂ, ഈസിയായി വിസറൽ ഫാറ്റ് കുറയ്ക്കാം...!!
എന്നാല്‍, മുടി കഴുകുന്നത് സംബന്ധിച്ച ചില കാര്യങ്ങള്‍ ജ്യോതിഷത്തിലും പറയുന്നുണ്ട്. അതായത്, ജ്യോതിഷ പ്രകാരം മുടി കഴുകുന്നതിനും നഖം മുറിക്കുന്നതിനും വസ്ത്രങ്ങൾ കഴുകുന്നതിനും പല ദിവസങ്ങളും നിയമങ്ങളും പറഞ്ഞിട്ടുണ്ട്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും മുടി കഴുകാൻ ഒരു ദിവസം തിരഞ്ഞെടുക്കണം.
Also Read: Potato Benefits: ഉരുളക്കിഴങ്ങ് നിസാരക്കാരനല്ല, ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ വിടില്ല
അതായത്, ഈ പ്രത്യേക ദിവസം മുടി കഴുകുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കും. സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മിയുടെ അനുഗ്രഹം നിങ്ങളെ കോടീശ്വരന്മാരാക്കും.
സ്ത്രീകള്‍ക്ക് മുടി കഴുകുന്നതിനുള്ള നിയമങ്ങൾ അറിയാം
ജ്യോതിഷത്തിൽ, സ്ത്രീകളുടെ മുടി കഴുകുന്നതിന് ഒരു നിശ്ചിത ദിവസം നിശ്ചയിച്ചിട്ടുണ്ട്. വിശ്വാസമനുസരിച്ച്, സ്ത്രീകൾ വെള്ളിയാഴ്ച മുടി കഴുകണം. വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ദിവസമാണ്. വെള്ളിയാഴ്ച. ഈ ദിവസം സ്ത്രീകൾ മുടി വൃത്തിയായി കഴുകണം. ഈ ദിവസം മുടി കഴുകുന്നതിലൂടെ ലക്ഷ്മി ദേവി പ്രസാദിക്കുകയും അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യുന്നു. അതേസമയം, നിങ്ങൾ ഒരു പുത്രന്‍റെ അമ്മയാണെങ്കിൽ അല്ലെങ്കിൽ ഒരു മകനെ ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ വെള്ളിയാഴ്ച മുടി തീര്‍ച്ചയായും കഴുകണം എന്നും പറയപ്പെടുന്നു. വെള്ളിയാഴ്ച മുടിവെട്ടുന്നതും ശുഭകരമായി കണക്കാക്കപ്പെടുന്നു.
മുടി കഴുകുന്നതിനുള്ള നിയമങ്ങൾ
ജ്യോതിഷ പ്രകാരം, അവിവാഹിതരായ പെൺകുട്ടികൾ ബുധനാഴ്ച മുടി കഴുകരുത്. ഇളയ സഹോദരങ്ങളുള്ള പെൺകുട്ടികളും ബുധനാഴ്ചകളിൽ മുടി കഴുകുന്നത് ഒഴിവാക്കണമെന്ന് പറയപ്പെടുന്നു. ബുധനാഴ്ച മുടി കഴുകുന്നവർക്ക് പലവിധ കഷ്ടപ്പാടുകൾ നേരിടേണ്ടി വരുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ബുധനാഴ്ച അബദ്ധത്തിൽ പോലും മുടി കഴുകരുത് എന്ന് പറയുന്നത്.. കൂടാതെ, പൗർണ്ണമി, ഏകാദശി, അമാവാസി എന്നീ ദിവസങ്ങളില്‍ മുടി കഴുകരുത്.
നോമ്പുകാലത്ത് മുടി കഴുകരുത്. ഏതെങ്കിലും ദിവസം വ്രതം അനുഷ്ഠിക്കുന്ന ദിവസം അബദ്ധത്തിൽ പോലും മുടി കഴുകരുതെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഉപവാസത്തിന് ഒരു ദിവസം മുന്‍ പ് മുടി കഴുകി വൃത്തിയാക്കുക. നേരെമറിച്ച്, ഏതെങ്കിലും കാരണത്താൽ വ്രതാനുഷ്ഠാന ദിവസം മുടി കഴുകേണ്ടി വന്നാൽ, മുടിയിൽ പച്ച പാൽ പുരട്ടി മുടി കഴുകാം.
അതേ സമയം, ജ്യോതിഷ പ്രകാരം, സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും വ്യാഴാഴ്ച മുടി കഴുകുന്നതിൽ നിന്ന് വിട്ടുനിൽക്കണം. വ്യാഴാഴ്ച മുടി കഴുകുന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയെ ദുർബലപ്പെടുത്തുന്നു. ഇതോടൊപ്പം ശനിയാഴ്ചയും ശനി ദേവന് പ്രിയപ്പെട്ടതാണ്, അതിനാൽ ഈ ദിവസം മുടിയിൽ എണ്ണ തേക്കുകയോ മുടി വൃത്തിയാക്കുകയോ ചെയ്യരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...