Auspicious Sign: രാവിലെ ഇക്കാര്യങ്ങള്‍ കാണുന്നത് വരാനിരിയ്ക്കുന്ന നല്ല കാലത്തിന്‍റെ സൂചനകള്‍..!!

മതഗ്രന്ഥങ്ങൾ അനുസരിച്ച്, മോശം സമയങ്ങള്‍ അവസാനിച്ച് തീർച്ചയായും നല്ല സമയങ്ങൾ വരും. അതിനുവേണ്ടി, കാത്തിരിയ്ക്കുക, പരിശ്രമിക്കുക അതാണ് നാം ചെയ്യേണ്ടത്

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 01:27 PM IST
  • നല്ല ദിവസങ്ങളെ സൂചിപ്പിക്കുന്ന ചില കാര്യങ്ങൾ രാവിലെ ദൃശ്യമാണെന്ന് വാസ്തു ശാസ്ത്രത്തില്‍ പറയുന്നു.
Auspicious Sign: രാവിലെ ഇക്കാര്യങ്ങള്‍ കാണുന്നത് വരാനിരിയ്ക്കുന്ന നല്ല കാലത്തിന്‍റെ സൂചനകള്‍..!!

Auspicious Sign: നമുക്കറിയാം നമ്മുടെ ജീവിതം എന്നും ഒരേപോലെയല്ല, ജീവിതത്തിൽ ചില വഴിത്തിരിവുകൾ ഉണ്ടാകാറുണ്ട്, അത് സ്വാഭാവികമാണ്. എന്നാല്‍, ഇത്തരം ചെറിയ പ്രശ്‌നങ്ങളിൽ നിരാശരാകുകയും സ്വയം ഉപേക്ഷിക്കുകയും ചെയ്യുമ്പോഴാണ് അത് കൂടുതല്‍ വഷളാകുന്നത്.

എല്ലാവരുടെയും ജീവിതത്തില്‍ നല്ലതും ചീത്തയുമായ സമയം ഉണ്ടാവുക സാധാരണമാണ്. നല്ല കാലം വളരെ വേഗത്തില്‍ നാമറിയാതെ തന്നെ കടന്നുപോകും. എന്നാല്‍, മോശം സമയം നമ്മെ ഏറെ നിരാശരാക്കിയാണ് കടന്നുപോകുക.  

Also Read:  Shukra Uday 2022: ശുക്രന്‍റെ ഉദയം, ഈ 3 രാശിക്കാരുടെ ജീവിതത്തില്‍ സമ്പത്തും പ്രണയവും വര്‍ഷിക്കും..!!
 
മതഗ്രന്ഥങ്ങൾ അനുസരിച്ച്, മോശം സമയങ്ങള്‍ അവസാനിച്ച് തീർച്ചയായും നല്ല സമയങ്ങൾ വരും. അതിനുവേണ്ടി, കാത്തിരിയ്ക്കുക, പരിശ്രമിക്കുക അതാണ് നാം ചെയ്യേണ്ടത്. വാസ്തു ശാസ്ത്രത്തിലും ഇത്തരം സമയത്തെക്കുറിച്ചുള്ള സൂചനകള്‍ പറയുന്നുണ്ട്. അതായത്, പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ചില സൂചനകള്‍ നമ്മുടെ സമയം എങ്ങിനെയായിരിയ്ക്കും എന്നത് വെളിപ്പെടുത്തുന്നു. ചിലപ്പോള്‍ നമുക്ക് അത് മനസിലാകില്ല.  

Also Read:  Vastu Tips For Plantation: അറിയാതെപോലും ഈ ചെടികള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്, ദാരിദ്ര്യം വിട്ടുമാറില്ല

നല്ല ദിവസങ്ങളെ സൂചിപ്പിക്കുന്ന ചില കാര്യങ്ങൾ രാവിലെ ദൃശ്യമാണെന്ന് വാസ്തു ശാസ്ത്രത്തില്‍ പറയുന്നു. അതായത് വരാനിരിയ്ക്കുന്ന നല്ല നാളുകളെ സൂചിപ്പിക്കുന്ന അത്തരമൊരു അടയാളം ദൈവം തീർച്ചയായും നമുക്ക് നൽകുന്നു. അത്തരം ചില അടയാളങ്ങളെക്കുറിച്ച് അറിയാം.... 

വാസ്തു പ്രകാരം, നിങ്ങളുടെ വീട്ടിന്‍റെ പരിസരത്ത് അതിരാവിലെ കുരുവികൾ ചിലയ്ക്കുന്നത് കേള്‍ക്കുന്നത് ശുഭ സൂചനയാണ്. നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും വിജയവും വരാൻ പോകുന്നു എന്നാണ് ഇതിനർത്ഥം.

ഹൈന്ദവ വിശ്വാസത്തില്‍ പശുവിന് വലിയ  സ്ഥാനമാണ് ഉള്ളത്.  വിശ്വാസമനുസരിച്ച് പശു ആരാധ്യ മൃഗമാണ്.  അതിരാവിലെ പശു നിങ്ങളുടെ വീടിന്‍റെ വാതിൽക്കലെത്തിയാല്‍ അത് ശുഭ സൂചകമാണ്. വാസ്തു പ്രകാരം, ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം വരാൻ പോകുന്നു, ലക്ഷ്മിദേവി  നിങ്ങളുടെ വീടിന് മേല്‍ അനുഗ്രഹം ചൊരിയുന്നു എന്നാണ് ഇതിനർത്ഥം.

രാവിലെ മണിയുടെ ശബ്ദം കേള്‍ക്കുന്നത് ശുഭ സൂചനയാണ്. നിങ്ങളുടെ ദിവസം മംഗളകരമായി കടന്നുപോകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതുകൂടാതെ, ശംഖ് നാദവും ഐശ്വര്യമായി കണക്കാക്കപ്പെടുന്നു, അത് വിജയത്തെ സൂചിപ്പിക്കുന്നു.
 
അതിരാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പാത്രത്തിലോ കലത്തിലോ വെള്ളം നിറച്ചിരിക്കുന്നത് കാണുന്നത് ശുഭസൂചകമാണ്. നിങ്ങൾ ഏത് കാര്യത്തിനായാണോ ഇറങ്ങിത്തിരിയ്ക്കുന്നത് ആ കാര്യത്തില്‍ നിങ്ങൾ വിജയം നേടും എന്നാണ് ഇതിനര്‍ത്ഥം.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News