ഹൈന്ദവ കലണ്ടറിലെ പവിത്രമായ മാസമാണ് സാവൻ എന്നും അറിയപ്പെടുന്ന ശ്രാവണ മാസം. ശിവ ഭ​ഗവാന് സമർപ്പിച്ചിരിക്കുന്ന മാസമാണിത്. ഈ വർഷം, ശ്രാവണ മാസം ജൂലൈ നാലിന് ആരംഭിച്ച് ഓഗസ്റ്റ് 31ന് അവസാനിക്കും. ശിവഭ​ഗവാന്റെ അനുഗ്രഹം നേടാനും മനസ്സിനെ ശുദ്ധീകരിക്കാനും ആത്മീയ അച്ചടക്കം നിലനിർത്താനും ഈ കാലയളവിൽ ഭക്തർ ഉപവാസം അനുഷ്ഠിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രാവണ കാലത്തെ വ്രതം സമാധാനവും സന്തോഷവും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉപവസിക്കുമ്പോൾ, ആവശ്യമായ പോഷകാഹാരം നൽകുന്ന സമീകൃതാഹാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരവും സംതൃപ്തവുമായ അനുഭവം ഉറപ്പാക്കാൻ ശ്രാവണ മാസത്തിലെ വ്രതാനുഷ്ഠാനത്തിൽ എന്തൊക്കെ കഴിക്കണമെന്നും ഒഴിവാക്കണമെന്നും അറിഞ്ഞിരിക്കാം. 


കഴിക്കേണ്ട ഭക്ഷണങ്ങൾ


പഴങ്ങളും പച്ചക്കറികളും: ശ്രാവണ മാസത്തിൽ നിങ്ങളുടെ ഭക്ഷണത്തിൽ പലതരം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. അവശ്യ പോഷകങ്ങൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പഴങ്ങൾ. വാഴപ്പഴം, ആപ്പിൾ, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളും വെള്ളരിക്ക, മത്തങ്ങ, ചീര തുടങ്ങിയ പച്ചക്കറികളും ഭക്ഷണത്തിനായി തിരഞ്ഞെടുക്കുക. ഇവ സലാഡുകൾ, ജ്യൂസുകൾ എന്നീ രൂപത്തിലും 


നട്‌സും വിത്തുകളും: ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ ധാതുക്കളുടെയും മികച്ച ഉറവിടമാണ് നട്‌സും വിത്തുകളും. ശ്രാവണ വ്രതത്തിൽ ബദാം, കശുവണ്ടി, വാൽനട്ട്, ചണവിത്ത്, ചിയ വിത്തുകൾ എന്നിവ കഴിക്കാം. അവ രാത്രി മുഴുവൻ കുതിർത്ത് രാവിലെ കഴിക്കാം അല്ലെങ്കിൽ മറ്റ് ഭക്ഷണങ്ങളിൽ ചേർത്ത് കഴിക്കാം.


ALSO READ: Sawan 2023: ഇന്നുമുതൽ 59 ദിവസത്തേക്ക് ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും; ലഭിക്കും വൻ വിജയം!


മുഴുധാന്യങ്ങൾ: അരി, തിന, ക്വിനോവ തുടങ്ങിയ ധാന്യങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അവ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ്, നാരുകൾ, വിവിധ പോഷകങ്ങൾ എന്നിവ നൽകുന്നു. വ്രതാനുഷ്ഠാനത്തിൽ ഊർജനില നിലനിർത്താനും സംതൃപ്തി നിലനിർത്താനും ഇവ സഹായിക്കുന്നു.


ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ


നോൺ വെജിറ്റേറിയൻ ഭക്ഷണം: ശ്രാവണ മാസത്തിൽ മാംസം, മത്സ്യം, മുട്ട എന്നിവയുൾപ്പെടെയുള്ള സസ്യേതര ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഉപവാസം ആത്മീയ ആചാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മൃഗ ഉൽപ്പന്നങ്ങളുടെ ഉപഭോഗം ഒഴിവാക്കാനുമുള്ള സമയമാണ്.


ഉള്ളിയും വെളുത്തുള്ളിയും: പല പാരമ്പര്യങ്ങളിലും ശ്രാവണ വ്രതത്തിൽ ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കാറുണ്ട്. ഈ ചേരുവകൾ ശരീരത്തിന്റെ ചൂട് വർധിപ്പിക്കുകയും ആത്മീയ പ്രവർത്തനങ്ങളിൽ നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, അവ ഒഴിവാക്കുന്നതാണ് ഉചിതം.


അമിതമായ എണ്ണയും മസാലകളും: പാചകം ചെയ്യുമ്പോൾ, എണ്ണയുടെയും മസാലകളുടെയും ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. അമിതമായി എണ്ണ കഴിക്കുന്നത് വയറിൽ അസ്വസ്ഥതയ്ക്കും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ധാരാളം മസാലകൾ കഴിക്കുന്നത് അസിഡിറ്റി അല്ലെങ്കിൽ ദഹനക്കേട് ഉണ്ടാക്കാം. സുഗമമായ ഉപവാസ അനുഭവം ഉറപ്പാക്കാൻ ലളിതവും ലഘുവുമായ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.