ഹിന്ദുമതത്തിൽ, ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളിൽ അനുഷ്ഠിക്കുന്ന ഉപവാസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വിശുദ്ധ മാസമായ ശ്രാവണ മാസത്തിൽ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ മാസത്തിൽ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും ആചാരങ്ങളോടെ ശിവനെ ആരാധിക്കുകയും ചെയ്യുന്നു. ഈ മാസത്തിൽ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത് മഹാദേവനെ പ്രസാദിപ്പിക്കുമെന്നും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ചിലർ തിങ്കളാഴ്ച വ്രതം എടുക്കരുതെന്നും പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാൻ പാടില്ലാത്തവർ ആരൊക്കെ?


ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളിൽ, ചെറിയ കുട്ടികൾ മുതൽ വീട്ടിലെ മുതിർന്നവർ വരെ, ശിവന്റെ അനുഗ്രഹം ലഭിക്കാൻ വ്രതം അനുഷ്ഠിക്കുന്നു. എന്നാൽ മതവിശ്വാസമനുസരിച്ച്, ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാൻ പാടില്ല.


മുതിർന്നവർ വ്രതം അനുഷ്ഠിക്കരുത്: വീട്ടിലെ മുതിർന്നവർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കരുത്. പ്രായം കൂടുന്തോറും ശരീരം ദുർബലമാകുന്നു. ഇത്തരം സാഹചര്യത്തിൽ പ്രായമായവർ വ്രതം ഒഴിവാക്കണം.


Also Read: Budhaditya Rajyoga: ബുധാദിത്യ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സമ്പത്തും വിജയവും


അസുഖമുള്ളവർ വ്രതമനുഷ്ഠിക്കരുത്: മഴക്കാലമെത്തുമ്പോൾ തന്നെ തൊണ്ടവേദന, പനി തുടങ്ങിയ പല രോഗങ്ങളും ആളുകളെ അലട്ടുന്നു. അത്തരമൊരു സാഹചര്യത്തിൽ, അസുഖം ബാധിച്ച ഒരാൾ തിങ്കളാഴ്ചകളിൽ ഉപവാസം ഒഴിവാക്കണം.


ഗർഭിണികൾ ഉപവസിക്കരുത്: ഗർഭിണികൾ ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളിൽ ഉപവാസം ഒഴിവാക്കണം. ഇത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കും. ഗർഭിണികൾക്ക് ശിവനെ ആരാധിക്കാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.