Budhaditya Rajyoga: ബുധാദിത്യ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സമ്പത്തും വിജയവും

ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യൻ അറിയപ്പെടുന്നത്. ജൂലൈ 16-ന് സൂര്യൻ കർക്കടക രാശിയിൽ സംക്രമിക്കുകയും ബുധനുമായി സംയോജിച്ച് ബുദാദിത്യയോഗം രൂപപ്പെടുകയും ചെയ്യുന്നു.

  • Jul 09, 2023, 11:22 AM IST

ആത്മവിശ്വാസം, ആരോഗ്യം, വിജയം എന്നിവയുടെ ഘടകമാണ് സൂര്യൻ. അതുകൊണ്ടാണ് സൂര്യരാശിയിൽ മാറ്റം വരുമ്പോഴെല്ലാം അത് വിവിധ രാശിക്കാരിൽ തൊഴിൽ, ആരോഗ്യം, വിജയം എന്നിവയെ ബാധിക്കുന്നത്.

1 /5

സൂര്യൻ 2023 ജൂലൈ 16ന് കർക്കടക രാശിയിൽ പ്രവേശിക്കും. ബുധൻ ഇതിനകം കർക്കടകത്തിൽ നിൽക്കുന്നതിനാൽ, കർക്കടകത്തിൽ സൂര്യന്റെ സംക്രമണം ബുദ്ധാദിത്യ രാജയോഗത്തിന് കാരണമാകും. ഈ ബുദ്ധാദിത്യ രാജയോഗം നാല് രാശിക്കാർക്ക് സമ്പത്തും വിജയവും നൽകും. 

2 /5

മേടം: ബുദ്ധാദിത്യ രാജയോഗം മേടം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. നല്ല വാർത്തകൾ കേൾക്കാനിടവരും.  ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. പുതിയ ജോലി ലഭിക്കാനും സാധ്യതയുണ്ട്. വലിയ വിജയം നേടാനാകും.

3 /5

കർക്കടകം: കർക്കടക രാശിയിൽ സൂര്യനും ബുധനും സംക്രമിക്കുന്നതിനാൽ സൂര്യന്റെ സംക്രമണത്തിന്റെ ഫലമായ ബുധാദിത്യ രാജയോഗം കർക്കടക രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. ജീവിതത്തിന്റെ പല മേഖലകളിലും നല്ല ഫലങ്ങൾ ലഭിക്കും. വിവാഹം നിശ്ചയിക്കാൻ സാധ്യത. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ അവസാനിക്കും. ജോലിയിൽ മാറ്റം ഉണ്ടാകും. പുതിയ അവസരങ്ങളും സാമ്പത്തിക ലാഭവും ഉണ്ടാകും.

4 /5

തുലാം: സൂര്യന്റെ സംക്രമം തുലാം രാശിക്കാർക്ക് കരിയറിൽ മികച്ച പുരോഗതി നൽകും. ആഗ്രഹിച്ച സ്ഥാനവും വരുമാനവും ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. വ്യക്തിബന്ധങ്ങൾ മെച്ചപ്പെടും. ഒരുപാട് നല്ല മാറ്റങ്ങൾ തുലാം രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടാകും.

5 /5

കന്നി: സൂര്യന്റെ സംക്രമത്താൽ രൂപപ്പെടുന്ന ബുദ്ധാദിത്യ രാജയോഗം കന്നിരാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. ശക്തമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ബിസിനസിൽ പുതിയ ഉയരങ്ങളിലെത്തും. പുതിയ ആളുകളുമായി പ്രവർത്തിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകും.

You May Like

Sponsored by Taboola