വീട്ടിലേക്കുള്ള പ്രധാന കവാടത്തിൽ ഇങ്ങനെയൊന്ന് തൂക്കിയാൽ മതി; ലക്ഷ്മി കടാക്ഷം ഉറപ്പ്
അശോകം അല്ലെങ്കിൽ മാവില കൊണ്ടുണ്ടാക്കിയ തോരണങ്ങളാണ് ഐശ്വര്യദായകമായി കണക്കാക്കുന്നത്
കുടുംബത്തിൻറെ സന്തോഷത്തിനും ഐശ്വര്യത്തിനുമായി വാസ്തു ശാസ്ത്രത്തിൽ പല മാർഗങ്ങളും പറഞ്ഞിട്ടുണ്ട്. ഇവ ശരിയായ രീതിയിൽ പ്രയോഗിച്ചാൽ ഫലവും നല്ല രീതിയിൽ തന്നെ ലഭിക്കും. വീടിന്റെ പ്രധാന കവാടത്തിൽ ഇലകൾ തോരണം പോലെ കെട്ടുന്നത് ലക്ഷ്മി ദേവി കടാക്ഷം വീടിനുണ്ടാക്കും എന്നാണ് കരുതുന്നത്.
ഏതൊക്കെ ഇലകൾ തൂക്കാം
അശോകം അല്ലെങ്കിൽ മാവില കൊണ്ടുണ്ടാക്കിയ തോരണങ്ങളാണ് ഐശ്വര്യദായകമായി കണക്കാക്കുന്നത്. ഇതിനിടയിൽ ജമന്തി പൂക്കളും ഇടാം. ഇത് തൂക്കുന്നതിലൂടെ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാവില്ലെന്നാണ് കരുതുന്നത്. ഇവ കൊണ്ടുള്ള ഗുണങ്ങളും
എവിടെയാണ് ഇവ തൂക്കേണ്ടത്
വീടിന്റെ പ്രധാന വാതിലിലിലാണ് ഇവ തൂക്കേണ്ടത്. വാതിൽ ഫ്രെയിമിൽ നിങ്ങൾക്ക് അശോക ഇലകൾ തൂക്കാം. മാവിലകളും ഇതിനിടയിൽ സൂക്ഷിക്കാവുന്നതാണ്. മുത്തുച്ചിപ്പികളും, ശംഖും വീട്ടിൽ സൂക്ഷിക്കാം. ഇവയെല്ലാം വീട്ടിലെ കടബാധ്യതയിൽ നിന്ന് മോചനം തരുകയും രോഗങ്ങൾ അകറ്റുകയും ചെയ്യുന്നു.
എപ്പോഴാണ് ഇവ ചെയ്യേണ്ടത്
വീട്ടിലെ എല്ലാ ശുഭകാര്യങ്ങൾക്കും വീടുകളിൽ ഇത്തരം തോരണങ്ങൾ തൂക്കാം. പുതിയ വീട്ടിലേക്ക് മാറുമ്പോഴും, വിവാഹ മംഗള കാര്യങ്ങൾക്കും, അന്ന പ്രാശത്തിനുമെല്ലാം ദക്ഷിണേന്ത്യയിലെ വീടുകളിൽ ഇത്തരത്തിലെ തോരണങ്ങൾ ഉണ്ടാവും. ഇത് വഴി നെഗറ്റീവ് എനർജി വീട്ടിൽ പ്രവേശിക്കില്ലെന്നാണ് കരുതുന്നത്. സാമ്പത്തിക ഭദ്രതയും രോഗ ദുരിത നാശവും ഉണ്ടാവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...