Saturn Transit July 2022:  ഈ സമയം ശനി കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്.  ജൂലൈ 12 ന് ശനി വക്രഗതിയിൽ സഞ്ചരിച്ചുകൊണ്ടുതന്നെ  സ്വന്തം രാശിയായ മകരത്തിൽ പ്രവേശിക്കും. ശേഷം 6 മാസം മകരരാശിയിൽ തുടരും. മകരം രാശിയിലെ ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് അനുഗ്രഹമായിരിക്കും.  മകരരാശിയിൽ ശനി സഞ്ചരിക്കുന്ന സമയത്ത് ഇവർക്ക് വളരെയധികം പ്രയോജനമുണ്ടാകും. തൊഴിൽ-സാമ്പത്തിക സ്ഥിതിയിൽ വൻ നേട്ടമുണ്ടാകും. ഏത് 3 രാശിക്കാർക്കാണ് ശനി യുടെ ഈ മാറ്റം സുവർണ്ണ ദിനങ്ങൾ കൊണ്ടുവരുന്നതെന്ന് നമുക്ക് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് നൽകും വൻ ധനലാഭം! 


ഇടവം (Taurus): ശനിയുടെ ഈ സഞ്ചാരം ഇടവരാശിക്കാർക്ക് നല്ല സമയം കൊണ്ടുവരും. പുതിയ ജോലിയുടെ ഓഫർ ലഭിക്കും. ജോലി മാറുന്നില്ലെങ്കിൽ നിലവിലെ ജോലിയിൽ തന്നെ പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. മൊത്തത്തിൽ കരിയറിൽ വളർച്ച ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കുന്നതിനാൽ സാമ്പത്തിക ആശങ്കകൾക്ക് അറുതി വരും. സുഖസൗകര്യങ്ങൾ വർധിക്കും.


ധനു (Sagittarius): വക്രഗതിയിൽ ശനി മകരത്തിൽ പ്രവേശിക്കുന്നത് ധനു രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ കൊണ്ടുവരും. 6 മാസത്തേക്ക് ഇവർക്ക് വൻ ലാഭമുണ്ടാകും.  ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും. ജോലിക്കും ബിസിനസ്സിനും ഇത് നല്ല സമയമാണ്. ബിസിനസ്സുകാർക്ക് ലാഭമുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് പുരോഗതി ലഭിക്കും. പങ്കാളിത്തത്തിൽ ജോലി ചെയ്യുന്നവർക്കും പങ്കാളിത്തത്തോടെയുള്ള ജോലികൾ ആരംഭിക്കുന്നതിനും ഇത് നല്ല സമയമാണ്.


Also Read: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ! 


മീനം (Pisces): ശനിയുടെ വക്രഗതിയിലെ സഞ്ചാര സമയത്തുള്ള ഈ സംക്രമണം മീനരാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. വരുമാനം വർദ്ധിക്കും. 6 മാസത്തിനുള്ളിൽ വൻ ലാഭത്തിന്  അവസരം ലഭിക്കും. ധനസമ്പാദനത്തിന് പുതിയ വഴികൾ രൂപപ്പെടും. ബിസിനസുകാർക്ക് വൻ ഇടപാടുകൾ ലഭിക്കും. തൊഴിലന്വേഷകർക്ക് അവരുടെ കരിയറിൽ സുവർണ്ണാവസരം ലഭിക്കുകയും അതിലൂടെ  അവർക്ക് വലിയ നേട്ടങ്ങൾ നേടാൻ കഴിയുകായും ചെയ്യും. ഒരു പുതിയ ജോലിയുടെ വാഗ്‌ദാനം ലഭിക്കുന്നതിനുള്ള കടുത്ത സാധ്യതയുണ്ട്. തർക്കങ്ങളിൽ വൻ വിജയം ഉണ്ടാകും. നിക്ഷേപത്തിന് നല്ല സമയം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.