തിരുവനന്തപുരം: ഒ ആർ കേളു മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. മാനന്തവാടി എംഎല്‍എയായിരുന്നു അദ്ദേഹം. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രിയായി കെ.രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് കേളു ചുമതലയേല്‍ക്കുന്നത്.ജില്ലയെ തൊട്ടറിഞ്ഞ ഒരു ജനപ്രതിനിധി മന്ത്രിയായി വരുന്നതിൽ ജനങ്ങളും ഏറെ സന്തോഷത്തിലാണ്.
രാജ്ഭവനിൽ വെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും നേതാക്കളും പങ്കെടുത്തു. ഒ.ആര്‍. കേളു എം.എല്‍.എ.യുടെ പിതാവ് ഓലഞ്ചേരി രാമന്‍, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആര്‍. രവി (അച്ചപ്പന്‍), ഒ.ആര്‍. ലീല, ഒ.ആര്‍. ചന്ദ്രന്‍, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയല്‍ക്കാരും ചടങ്ങിനെത്തിയിരുന്നു.
ALSO READ: കാലവർഷം കനക്കുന്നു; വരും മണിക്കൂറുകളിൽ കേരളത്തിലെ ഈ ജില്ലകളിൽ മഴ
2016 ൽ കോൺഗ്രസിലെ പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് കുറിച്യ സമുദായത്തിൽ നിന്നുള്ള ഒ ആർ കേളു ആദ്യമായി നിയമസഭയിൽ എത്തുന്നത്. തുടർച്ചയായ പത്തുവർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെൻ്ററി കാര്യ വകുപ്പ് എം ബി രാജേഷിനും നൽകാനും സിപിഎം തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.