Shani Jayanti 2022: 30 വർഷങ്ങൾക്ക് ശേഷം ശനി ജയന്തിയിൽ അത്ഭുത സംയോഗം
Shani Jayanti 2022 Upay: ഹിന്ദുധർമ്മമനുസരിച്ച് ശനി ജയന്തി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ ദിനം ശനി ദേവനെ പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിവസമാണ്. ജാതകത്തിലെ ശനിദോഷം, ഏഴരശനി, കണ്ടക ശനി എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഈ ദിവസം ചില കാര്യങ്ങൾ ചെയ്യുന്നത് വലിയ നേട്ടങ്ങൾ ഉണ്ടാക്കും.
Shani Jayanti 2022: ശനി ജയന്തി ദിവസം ശനി ദേവനെ ആരാധിക്കുന്നതിനും, ശനിയുടെ കോപത്തിൽ നിന്ന് മോചനം നേടുന്നതിനുമുള്ള ഒരു പ്രധാന ദിവസമാണ്. അതുകൊണ്ടുതന്നെ ശനി ജയന്തി ദിനത്തിൽ വ്രതം എടുക്കുന്നതും, പൂജ ചെയ്യുന്നതും വളരെ നല്ലതാണ്. മെയ് 30 തിങ്കളാഴ്ചയാണ് ഈ വർഷത്തെ ശനി ജയന്തി.
കൂടാതെ വർഷങ്ങൾക്ക് ശേഷം ശനി ജയന്തി ദിനത്തിൽ ഒരു അത്ഭുത സംയോഗം കൂടി നടക്കുന്നുണ്ട്, അതിനാൽ ഈ ദിവസത്തിന്റെ പ്രാധാന്യം പലമടങ്ങ് വർദ്ധിക്കുകയാണ്. ഇക്കാരണത്താൽ ശനിയുടെ കോപത്തിൽ നിന്ന് മോചനം ലഭിക്കാൻ ശനി ജയന്തിയിൽ ചില നടപടികൾ ചെയുന്നത് ഉത്തമമാണ്.
Also Read: വാസ്തുപ്രകാരം വീട്ടിൽ ഐശ്വര്യമുണ്ടാകാൻ ലക്ഷ്മി ഗണേശ വിഗ്രഹം എവിടെ സ്ഥാപിക്കണം? അറിയാം
ശനി ജയന്തിയിൽ അത്ഭുത സംയോഗം (Wonderful coincidence is being made on Shani Jayanti)
ഹിന്ദു കലണ്ടർ അനുസരിച്ച് ജ്യേഷ്ഠ മാസത്തിലെ അമാവാസിയിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ വർഷം തിങ്കളാഴ്‌ചയാണ് ഈ ദിനം വരുന്നത്. ഒപ്പം വട സാവിത്രി ദിനം കൂടിയാണ്. 30 വർഷങ്ങൾക്ക് ശേഷം ശനി ജയന്തി ദിനത്തിൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ തുടരും. കൂടാതെ ഈ ദിനം സർവാർത്ഥ സിദ്ധി യോഗവുമുണ്ട്. ശനി ജയന്തി ദിനത്തിൽ ഇത്രയധികം കാര്യങ്ങൾ ഉണ്ടാകുന്നത് വളരെ യാദൃശ്ചികമാണ്.
ശനി ജയന്തി പൂജ അനുകൂല സമയം (Shani Jayanti Puja Auspicious Time)
അമാവാസി മെയ് 29 ന് ഉച്ചയ്ക്ക് 02:54 ന് ആരംഭിച്ച് മെയ് 30 ന് വൈകുന്നേരം 04:59 ന് അവസാനിക്കും. മെയ് 30 നാണ് ശനി ജയന്തി. ശനി ജയന്തി ദിനത്തിൽ അതിരാവിലെ കുളിച്ച് ശനി ക്ഷേത്ര ദർശനം നടത്തണം. ശനിദേവന്റെ വിഗ്രഹത്തിൽ എണ്ണ സമർപ്പിച്ച് വിളക്ക് കത്തിക്കുക. കറുത്ത ഉഴുന്ന്, എള്ള്, കറുത്ത വസ്ത്രങ്ങൾ എന്നിവ സമർപ്പിക്കുക.
Also Read: Shukra Rashi Parivartan: ഈ 5 രാശിക്കാരുടെ ഭാഗ്യം മെയ് 23 മുതൽ തിളങ്ങും!
ശനി ജയന്തി ദിനത്തിൽ ഇവ ചെയ്യുക (Do this work on Shani Jayanti)
ശനിയുടെ കോപം ഒഴിവാക്കാൻ ശനി ജയന്തി ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്യുന്നത് ഉത്തമമാണ്
>> ശനി ജയന്തി ദിനത്തിൽ സാധിക്കുമെങ്കിൽ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. ശനി ക്ഷേത്രത്തിൽ എണ്ണ സമർപ്പിക്കുക. ഈ ദിവസം ശനി ചാലിസ ചൊല്ലുന്നതും വളരെ നല്ലതാണ്.
>> കർമ്മത്തിനനുസരിച്ച് ഫലം തരുന്ന ദേവനാണ് ശനി. അതുകൊണ്ട് ശനി ജയന്തി ദിനത്തിൽ നല്ല കാര്യങ്ങൾ ചെയ്യുക. ഈ ദിനം പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുന്നത് ഉത്തമം. ദാനം ചെയ്യുന്നത് നന്ന്. നിസഹായരായവരെ സഹായിക്കുക. വഴിയിൽ കാണുന്ന പാവപ്പെട്ടവരെ, പ്രായമായവരെ, സ്ത്രീകളെ, ആരുമില്ലാത്തവരെ കണ്ടാൽ കഴിയുന്നത്ര സഹായിക്കൂക, ഇത്തരം പ്രവർത്തികൾ ശനിദേവനെ പ്രസന്നനാക്കും.
Also Read: ഒതുങ്ങിയ അരക്കെട്ട് വേണോ? ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു!
>> ശനി മന്ത്രം ജപിക്കുക. 'നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം". ഈ മന്ത്രങ്ങൾ 108 തവണയെങ്കിലും ജപിക്കുക.
നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ നമസ്‌കരിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റെ അർത്ഥം. ഈ മന്ത്രം ദിനവും ശരീരശുദ്ധി വരുത്തിയശേഷം 3 തവണ ജപിക്കുന്നത് ഉത്തമമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...