Shanidev Upay: ജ്യോതിഷത്തിലെ 9 ഗ്രഹങ്ങളിൽ എല്ലാ ഗ്രഹങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇതിൽ ശനി നീതിയുടെയും പ്രവർത്തിയുടേയും ദേവനാണ്.  ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ കണക്കെടുക്കുന്നത് ശനി ദേവനാണ്.  ശരിക്കും പറഞ്ഞാൽ മനുഷ്യർക്ക് മാത്രമല്ല ദൈവങ്ങളും ശനി ദേവനെ ഭയമാണ്.  അതുകൊണ്ടുതന്നെ ശനിദേവന്റെ കൃപ നിലനിർത്താൻ ആളുകൾ ശനിയാഴ്ചകളിൽ ശനിയെ ആരാധിക്കുകയും അർച്ചന നടത്തുകയും ചെയ്യുന്നു.  ഇതിനെല്ലാത്തിനും പുറമെ ജ്യോതിഷ പ്രകാരം ശനിയാഴ്ച ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശനി ദേവന്റെ കോപത്തിൽ നിന്ന് രക്ഷനേടാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: രാജയോഗത്തിനായി ഈ രാശിക്കാർ സ്വർണ്ണം ധരിക്കുന്നത് ഉത്തമം! 


ഹിന്ദുമത പ്രകാരം ശനിയാഴ്ച ചില കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്.   ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ ശനിദോഷം ഒഴിവാക്കാൻ കഴിയും. ഒരു വ്യക്തിയുടെ ജാതകത്തിൽ ശനി ബലഹീനനാണെങ്കിൽ, ശനി ഗ്രഹം പാപ ഗ്രഹങ്ങളാൽ ചുറ്റപ്പെട്ടാൽ ആ വ്യക്തിക്ക് ശനിയുടെ മഹാദശയിൽ ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഒരു വ്യക്തി ശനിയുടെ കോപം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.


ശനി ദേവനെ പ്രീതിപ്പെടുത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക


>> നിങ്ങളുടെ ജാതകത്തിൽ ശനിയുടെ നല്ല ഫലങ്ങൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ എന്തെങ്കിലും തെറ്റായ പ്രവൃത്തികൾ ചെയ്യുന്നുണ്ടെങ്കിൽ  ഉടൻ നിർത്തുക. 


Also Read: കളി കോഴിയോട്.. പോരാടാൻ ചെന്ന നായയെ കണ്ടംവഴി ഓടിച്ച് കോഴി, വീഡിയോ വൈറൽ 


>> കള്ളം പറയുന്നവരോട് ശനി ദേവൻ ഒരിക്കലും ക്ഷമിക്കില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ നുണ പറയുന്നത് ഒഴിവാക്കുക.


>> പാവപ്പെട്ടവരോടും ദരിദ്രരോടും ഒരിക്കലും മോശമായി പെരുമാറരുത്. കൂടാതെ ആരോടും മോശമായ വാക്കുകൾ ഉപയോഗിക്കരുത്.


>> വീട്ടിൽ വരുന്ന അതിഥിയെ ദൈവത്തെപ്പോലെ ബഹുമാനിക്കുക. 


>> വീട്ടിലെ സ്ത്രീകളെ ഒരിക്കലും അപമാനിക്കരുത്. ഭാര്യയെ ബഹുമാനിക്കുകയും അവൾക്ക് പൂർണ്ണമായ ബഹുമാനം നൽകുകയും ചെയ്യുക.


>> ശനി ദേവനെ പ്രീതിപ്പെടുത്താൻ മദ്യത്തിൽ നിന്ന് അകലം പാലിക്കുക.


>> അധാർമിക പ്രവൃത്തികൾ ഒഴിവാക്കുക. ശനിദേവൻ  തെറ്റായ പ്രവൃത്തികൾക്ക് മോശം ഫലങ്ങൾ നൽകുന്നു.


Also Read: Garuda Purana: ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഈ 5 ദുശ്ശീലങ്ങൾ ഉപേക്ഷിക്കണം


>> ആരുടെയെങ്കിലും ഗുണത്തിനോ ഉപദ്രവത്തിനോ വേണ്ടി പോലും കള്ളസാക്ഷ്യം പറയരുത്. ഇത് ചെയ്യുന്നവരോട് ശനി ദേവൻ ഒരിക്കലും ക്ഷമിക്കില്ല. 


>> അധ്വാനിക്കുന്നവരെ അപമാനിക്കരുത്. അവർക്ക് പൂർണ്ണ ബഹുമാനം നൽകുക. കഠിനാധ്വാനത്തിന് പൂർണ്ണ പ്രതിഫലം നൽകുക.


>> ശനിദേവന്റെ അനുഗ്രഹം ലഭിക്കാൻ ഈ ദിവസം ശനിദേവനെ ആരാധിക്കുക. കടുകെണ്ണ, കറുത്ത എള്ള് മുതലായവ അവർക്ക് സമർപ്പിക്കുക.ദരിദ്രർക്ക് ദാനം നൽകുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.