Viral Video: കളി കോഴിയോട്.. പോരാടാൻ ചെന്ന നായയെ കണ്ടംവഴി ഓടിച്ച് കോഴി, വീഡിയോ വൈറൽ

Viral Video: ലക്ഷക്കണക്കിന് രസകരമായ വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ (Social Media) എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  

Written by - Ajitha Kumari | Last Updated : May 25, 2022, 01:19 PM IST
  • രസകരമായ വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ
  • ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്
  • വീഡിയോ ഒരു പോരു കോഴിയുടേയും രണ്ടു പട്ടിയുടേയുമാണ്
Viral Video: കളി കോഴിയോട്.. പോരാടാൻ ചെന്ന നായയെ കണ്ടംവഴി ഓടിച്ച് കോഴി, വീഡിയോ വൈറൽ

Viral Video: ലക്ഷക്കണക്കിന് രസകരമായ വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ (Social Media) എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  ഓരോ ദിവസവും ഇവിടെ രസകരമായതും അത്ഭുതപ്പെടുത്തുന്നതുമായ ധാരാളം വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.  

അതിൽ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് (Viral Video).  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  വീഡിയോ ഒരു പോരു കോഴിയുടേയും രണ്ടു പട്ടിയുടേയുമാണ്.     

Also Read: Viral Video: ഇരതേടി വെള്ളത്തിന് പുറത്തേക്ക് മുതല, പിന്നെ സംഭവിച്ചത്..!

വീഡിയോ കണ്ടാൽ എന്തായാലും നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ശരിക്കും പറഞ്ഞാൽ ചിരിനിർത്താൻ നിങ്ങൾ ബുദ്ധിമുട്ടും. രസകരമായ ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് വീണ്ടും വീണ്ടും കാണാൻ തോന്നും.  

ഏതാണ്ട് രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയാണിത്.  വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും രണ്ടു പട്ടിയേയും ഒരു കോഴിയേയും. കോഴി മര്യാദയ്ക്ക് അതിന്റെ തീറ്റ കൊത്തി തിന്നുകൊണ്ടിരിക്കുകയായിരുന്നു പെട്ടന്നാണ് അവിടേക്ക് രണ്ടു നായകൾ എത്തുന്നത്. എത്തിയെന്നു മാത്രമല്ല കോഴിയുടെ തീറ്റയിൽ കൈവയ്ക്കുകയും ചെയ്തു. 

Also Read: Viral Video: പരസ്പരം മരണപ്പോരാട്ടം നടത്തുന്ന രണ്ട് കരിമൂര്‍ഖന്മാര്‍...!!

ഇതുകണ്ട കോഴിയ്ക്ക് കോപം അടക്കാനായില്ല. ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ രണ്ടു നായകളോടും പോരടിക്കുന്ന കോഴിയെയാണ് പിന്നെ കാണുന്നത്.  ശരിക്കും ഒരു ഒന്നൊന്നര പോരാണ് പിന്നെ നടന്നത്.  അതിൽ ഏറ്റവും രസം എന്നു പറയുന്നത് വീഡിയോയ്ക്ക് പിന്നിലെ പാട്ടാണ്.  ഈ പോരിന് പറ്റിയ പാട്ടു തന്നെയാണ്. യോദ്ധയിലെ 'പടകാളി' എന്ന പാട്ടാണ് വീഡിയോയിൽ കേൾക്കാൻ കഴിയുന്നത്.   

ശരിക്കും പോരിന് പറ്റിയ പാട്ടുതന്നെയാണ്.  അതുകൊണ്ടുതന്നെ വീഡിയോ പിന്നെയും പിന്നെയും കാണാൻ തോന്നും. ശരിക്കും സിനിമയിൽ മോഹൻലാലും ജഗതിയും നടത്തിയ പോരിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു പോരാട്ടം തന്നെയാണ് നമുക്ക് വിഡിയോയിൽ കാണാൻ കഴിയുന്നത്.  കോഴി നായയെ ഓടിച്ചിട്ട് കൊത്തുന്നു ചാടി കൊത്തുന്നു ശരിക്കും പറഞ്ഞാൽ അതൊക്കെ ഒന്ന് കാണേണ്ടത് തന്നെയാണ്.   ഒടുവിൽ ആ നായകളെ കണ്ഠം വഴി ഓടിക്കുകയാണ് കോഴി.  വീഡിയോ കാണാം..

 

വൈറലാകുന്ന ഈ വീഡിയോ rajeshodayanchal എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. എന്തായാലും കോഴിയോട് കളിയ്ക്കാൻ പോയ നായകൾക്ക് കിട്ടി മുട്ടൻ പണി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News