Shani Margi 2022: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറുന്നു. ഏറ്റവും മന്ദഗതിയിൽ നീങ്ങുന്ന ശനി രണ്ടര വർഷത്തിനിടയിലാണ് സംക്രമിക്കുന്നത്. കൂടാതെ മറ്റ് ഗ്രഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ശനി വളരെക്കാലം വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. നിലവിൽ ശനി അതിന്റെ സ്വന്തം രാശിയായ മകരത്തിൽ വക്രഗതിയിലാണ്.  ഇനി ഒക്ടോബർ 23 മുതൽ ഇത് നേർരേഖയിൽ ചലിക്കാൻ തുടങ്ങും. ശനിയുടെ ചലനത്തിലെ മാറ്റങ്ങൾ പല രാശിക്കാരുടെയും വിധി തന്നെ മാറ്റി മറിക്കും.  ശനിയുടെ നേർരേഖയിലുള്ള സഞ്ചാരം വിപരീത  രാജയോഗം സൃഷ്ടിക്കും.   അത് ഈ 3 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകുകയും ഇവരുടെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ചെയ്യും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധൻ കന്നി രാശിയിൽ നേർരേഖയിൽ: ഒക്ടോബർ 26 വരെ ഈ രാശിക്കാർക്ക് അടിപൊളി സമയം!


മേടം (Aries): ശനിയുടെ നേർരേഖയിലൂടെയുള്ള സഞ്ചാരത്തിലൂടെ ഉണ്ടാകുന്ന പവർഫുൾ വിപരീത രാജയോഗം മേടം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഇത്തരക്കാർക്ക് ഈ സമയം ജോലിയിലും ബിസിനസ്സിലും വലിയ നേട്ടങ്ങൾ ഉണ്ടാകും. ധനലാഭമുണ്ടക്കയം. ഇവർക്ക് ഓഹരി വിപണിയിലും ലോട്ടറിയിലും നേട്ടമുണ്ടാകും. തൊഴിലന്വേഷകർക്ക് പുതിയ തൊഴിൽ അവസരങ്ങളും ജോലി ചെയ്യുന്നവർക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കാനും സാധ്യതയുണ്ട്. 


ധനു (Sagittarius:): ശനിയുടെ ഈ മാറ്റം ധനു രാശിക്കാർക്ക് അവർ ഏറെ നാളായി കാത്തിരുന്ന വിജയം തൊഴിൽരംഗത്തും ബിസിനസ്സിലും നൽകും. ധനഗുണമുണ്ടാകും. നിങ്ങളുടെ സംസാരിക്കാനുള്ള കഴിവ് നിങ്ങളുടെ ജോലിയിൽ വിജയം കൊണ്ടുവരും.  ബിസിനസ്സിൽ ലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റമുണ്ടാകും, സാമ്പത്തികം മെച്ചമാകും. വിപരീത രാജയോഗം ഭൗതിക സന്തോഷം നൽകും. രാഷ്ട്രീയത്തിൽ സജീവമായവർക്ക് വലിയ പദവി ലഭിക്കും.


Also Read: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


മീനം (Pisces): ശനിയുടെ നേര്രേഖയിലുള ചലനം സൃഷ്ടിക്കുന്ന വിപരീത രാജയോഗം മീനരാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇത് മീനരാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. ഇവർക്ക് ഈ സമയം ധനലാഭമുണ്ടാകും. പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കപ്പെടും. ബിസിനസ്സിന്റെ കാര്യത്തിൽ ബന്ധങ്ങൾ മികച്ചതായിരിക്കും. പുതിയ കരാർ അന്തിമമാകും, ഓഹരി വിപണിയിൽ നിന്നും പണം സമ്പാദിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.