ഹിന്ദുമതത്തിലെ ഒരു പ്രധാന ദിവസമാണ് ശനി പ്രദോഷം എന്നറിയപ്പെടുന്ന ശനി ത്രയോദശി. ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയിലാണ് ഈ ദിവസം ആചരിക്കുന്നത്. ഈ ദിവസം ശിവൻ, പാർവതി ദേവി, ശനി എന്നിവരെ ആരാധിക്കുന്നതിന് സമർപ്പിച്ചിരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് സമാധാനം, ചിന്തകളിൽ വ്യക്തത, ചന്ദ്ര ദോഷങ്ങളിൽ നിന്ന് മോചനം എന്നിവയുൾപ്പെടെ വിവിധ ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ശനി ത്രയോദശി ദിവസം വ്രതം അനുഷ്ഠിക്കുന്നത് വഴി ഭഗവാൻ ശിവൻ തങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചുതരുമെന്നും കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.


ശനി ത്രയോദശി: തീയതിയും സമയവും


ഈ വർഷത്തെ ശനി ത്രയോദശി ഏപ്രിൽ ഏഴ് ശനിയാഴ്ചയാണ്. ദൃക് പഞ്ചാംഗം അനുസരിച്ച്, വ്രതം ആചരിക്കുന്നതിനുള്ള മംഗളകരമായ സമയങ്ങൾ ഇപ്രകാരമാണ്:


പ്രദോഷ പൂജ മുഹൂർത്തം - 18:42 മുതൽ 20:58 വരെ
ദൈർഘ്യം - 02 മണിക്കൂർ 16 മിനിറ്റ്
ദിവസ പ്രദോഷ സമയം - 18:42 മുതൽ 20:58 വരെ
ത്രയോദശി തിഥി ആരംഭിക്കുന്നത് - 2024 ഏപ്രിൽ 06-ന് 10:19
ത്രയോദശി തിഥി അവസാനിക്കുന്നത് - 06:53 ഏപ്രിൽ 07, 2024


ശനി ത്രയോദശി: പൂജാവിധികൾ


ഭക്തർ സൂര്യോദയത്തിന് മുമ്പ് ഉണർന്ന് കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. വീടും പൂജാമുറിയും വൃത്തിയാക്കണം. പൂജാമുറിയിൽ ശിവൻ്റെയും പാർവതിയുടെയും വിഗ്രഹങ്ങൾ വച്ച് ദീപം കത്തിച്ചും പൂക്കളും മധുരപലഹാരങ്ങളും സമർപ്പിച്ചും അവരെ ആരാധിക്കുക. ആരാധന സമയത്ത്, വടക്കുകിഴക്ക് ദിശയിലേക്ക് മുഖം വരണം. സന്ധ്യാ സമയമായ പ്രദോഷ കാലത്ത് പൂജ നടത്തുക. ഭക്തർ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് വഴി ഭ​ഗവാന്റെ അനു​ഗ്രഹം ലഭിക്കും.


ശനി ത്രയോദശി: പ്രാധാന്യം


ശനി ത്രയോദശി ശനിയുമായി ബന്ധപ്പെട്ട ഹിന്ദു സംസ്കാരത്തിലെ ഒരു സുപ്രധാന ദിവസമാണ്. ശനി ഭഗവാനെ പ്രാർത്ഥിച്ചുകൊണ്ട് ഭക്തർ കഷ്ടപ്പാടുകളിൽ നിന്നും കർമ്മഭാരങ്ങളിൽ നിന്നും മോചനം തേടുന്നു. സന്തോഷത്തിനും, ജ്ഞാനത്തിനും, ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനും വേണ്ടി അവർ ശനിയോടൊപ്പം ശിവനെയും പാർവതി ദേവിയെയും ആരാധിക്കുന്നു. ശനി ശിവൻ്റെ ഭക്തനായി കണക്കാക്കപ്പെടുന്നു. അതിനാലാണ് ശിവനെയും പാർവതിയെയും ഈ ദിവസം ആരാധിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.