Shash Mahapurursh Rajyog Benefits: ജ്യോതിഷം അനുസരിച്ച് ജനുവരി 17 ന് ശനി സ്വന്തം രാശിയായ കുംഭ രാശിയിലേക്ക് പ്രവേശിച്ചു. ഈ രാശിയിൽ ശനി സംക്രമിക്കുന്നതോടെ ശശ് മഹാപുരുഷ രാജയോഗം രൂപപ്പെട്ടു. ഈ യോഗം ജ്യോതിഷത്തിൽ വളരെ ശുഭകരവും ഗുണകരവുമാണ്.  ഇതിന്റെ ശുഭ അശുഭ ഫലങ്ങൾ എല്ലാ രാശിക്കാരിലും ബാധിക്കും. ഈ 3 രാശിക്കാരുടെ ജീവിതത്തിൽ ശനി പ്രത്യേക കൃപ നൽകും.  അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധ സംക്രമം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 4 രാശിക്കാരുടെ ഭാഗ്യം ഉണരും! 


കുംഭം (Aquarius):  ജ്യോതിഷ പ്രകാരം ശഷ് മഹാപുരുഷ രാജയോഗം കുംഭം രാശിക്കാർക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ സംക്രമ ജാതകത്തിന്റെ ലഗ്നഭാവത്തിലാണ് ശനി ദേവന്റെ സഞ്ചാരം. ഈ സമയത്ത് ഇവർക്ക് സമൂഹത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്കും ചില സ്ഥാനമാനങ്ങളും ലഭിക്കും. വിവാഹിതരാകാൻ തയായരാകുന്നവർക്ക് ഈ സമയം ശുഭകരമായിരിക്കും. നല്ല ബന്ധങ്ങൾ വന്നേക്കാം. ഔദ്യോഗിക ജീവിതത്തിൽ പുരോഗതിക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും.


മേടം (Aries): ശശ് മഹാപുരുഷ രാജയോഗം മേടം രാശിക്കാർക്ക് സാമ്പത്തികമായി മികച്ച ഗുണം നൽകും. ഈ രാശിക്കാരുടെ വരുമാനത്തിന്റെ ഭവനത്തിലേക്കാണ് ശനി സംക്രമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പഴയ നിക്ഷേപത്തിൽ നിന്നും ലാഭമുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ ഈ കാലയളവിൽ മറ്റ് നിരവധി സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.  കയറ്റുമതി-ഇറക്കുമതി ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയത്ത് നല്ല ലാഭം നേടാൻ കഴിയും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിലും വൻ ലാഭത്തിന് സാധ്യതയുണ്ട്. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് എന്തെങ്കിലും സ്ഥാനമോ മറ്റെന്തെങ്കിലും ജോലിയോ ലഭിക്കാനും സാധ്യതയുണ്ട്.


Also Read: Republic Day 2023: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക സവാരി സംഘത്തിൽ സ്ത്രീകളും


ധനു (sagittarius):  ധനു രാശിക്കാർക്ക് ശനിയുടെ ഈ സംക്രമത്തിൽ നിന്നും പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് ഏഴര ശനിയിൽ നിന്നും മോക്ഷം ലഭിച്ചിട്ടുണ്ട്. ധനു രാശിയുടെ മൂന്നാം ഭാവത്തിലാണ് ശനിയുടെ സംക്രമണം.  ഇത്തരമൊരു സാഹചര്യത്തിൽ ധനു രാശിക്കാരുടെ ധൈര്യത്തിലും വർദ്ധനവുണ്ടാകും. അതുപോലെ ടൂർ, ട്രാവൽസ്, ഇരുമ്പ് അല്ലെങ്കിൽ വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സ് എന്നിവ ചെയ്യുന്നവർക്കും നേട്ടമുണ്ടാകും.  ഒപ്പം ഗായകർ, കലാകാരന്മാർ തുടങ്ങി കലാമേഖലയുമായി ബന്ധപ്പെട്ടവർക്കും ഈ സമയം അനുകൂലമാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.