Republic Day 2023: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക സവാരി സംഘത്തിൽ സ്ത്രീകളും

Republic Day 2023: ഇത്തവണത്തെ റിപ്ലബ്ലിക് ദിന പരേഡിൽ ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക സവാരിക്കാരുടെ സംഘത്തിൽ സ്ത്രീകളും ഉണ്ടാകും. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 10:51 AM IST
  • റിപ്പബ്ലിക് ദിന പരേഡിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു
  • റിപ്ലബ്ലിക് ദിന പരേഡിൽ ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക സവാരിക്കാരുടെ സംഘത്തിൽ സ്ത്രീകളും
  • റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ഈജിപ്ത് പ്രസിഡന്റാണ്
Republic Day 2023: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക സവാരി സംഘത്തിൽ സ്ത്രീകളും

Republic Day Parade 2023: റിപ്പബ്ലിക് ദിന പരേഡിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി റിപ്ലബ്ലിക് ദിന പരേഡിൽ ബിഎസ്എഫിന്റെ ഒട്ടക സവാരി സംഘത്തിൽ സ്ത്രീകളും ഉണ്ടാകും. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ജനുവരി 26ന് നടക്കുന്ന പരേഡിൽ അർദ്ധസൈനിക സേനയുടെ വനിതാ സംഘമായ മഹിളാ പ്രഹാരിസ് (Mahila Praharis) ഒട്ടകപ്പുറത്ത് പുരുഷ സൈനികർക്കൊപ്പം ഉണ്ടാകും. 

Also Read: Republic Day 2023: ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ കർത്തവ്യ പഥില്‍ പറക്കുക 50 യുദ്ധ വിമാനങ്ങള്‍

ഇന്ത്യയിൽ ഒട്ടകങ്ങളെ ആചാരപരമായും പ്രവർത്തനപരമായും ഉപയോഗിക്കുന്ന ഒരേയൊരു സേനയാണ് ബിഎസ്എഫ്. രാജസ്ഥാനിലെ താർ മരുഭൂമിയിൽ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ പട്രോളിംഗ് നടത്താൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത് ഒട്ടകങ്ങളെയാണ്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ രാഷ്ട്രപതി ഭവനിൽ നിന്നും ഇന്ത്യാ ഗേറ്റ് വഴി ചെങ്കോട്ടയിലേക്കുള്ള കർത്തവ്യ പാതയിലൂടെ നീങ്ങുന്ന കാൽനട മാർച്ചിംഗ് സംഘത്തെ ഇവർ പിന്തുടരും.  

Also Read: ബുധ സംക്രമം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 4 രാശിക്കാരുടെ ഭാഗ്യം ഉണരും!

വനിതാ ഒട്ടക സവാരിക്കാരുടെ യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത് പ്രശസ്ത ഡിസൈനർ രാഘവേന്ദ്ര റാത്തോഡാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നാടോടി സംസ്‌കാരത്തിന്റെ ഒരു നേർക്കാഴ്ച്ച തന്നെ യൂണിഫോമിൽ കാണാനാകും ഒപ്പം തലപ്പാവും വേഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി  ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയാണ്.  ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിനായി കേന്ദ്രം മൂന്ന് നിർദ്ദിഷ്ട തീമുകൾ നിർദ്ദേശിച്ചിട്ടുണ്ട് - India@75, International Year of Millets, Nari Shakti എന്നിവയാണത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News