Bhadra Rajyog 2023: ബുധൻ ധനു രാശിയിൽ നേർരേഖയിൽ ഇന്നലെ മുതൽ സഞ്ചരിക്കാൻ തുടങ്ങി. ഇനി ഫെബ്രുവരി ആദ്യവാരം ബുധൻ രാശി മാറും. ഇതിലൂടെ ഭദ്രരാജയോഗം സൃഷ്ടിക്കപ്പെടും.
Mercury Transit 2023: ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹമോ നക്ഷത്രമോ അതിന്റെ രാശിയിൽ മാറ്റം വരുത്തുമ്പോൾ അത് 12 രാശികളെയും ബാധിക്കും. ഇത് ചിലർക്ക് ശുഭകരവും എന്നാൽ മറ്റു ചിലർക്ക് അശുഭകരവുമായിരിക്കും. അതുപോലെ ചില സമയം ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം പല ശുഭകരമായ യോഗങ്ങളും സൃഷ്ടിക്കപ്പെടാറുണ്ട്.
ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ഫെബ്രുവരി ഏഴിന് ധനു രാശിയിൽ നിന്നും മകരരാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ ഭദ്രരാജയോഗം സൃഷ്ടിക്കപ്പെടും. ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഈ യോഗം ചില രാശിക്കാർക്ക് പ്രത്യേക ഫലം നൽകും. അവർക്ക് ധാരാളം ധനലാഭമുണ്ടാക്കുകയും ചെയ്യും ഒപ്പം ഇവർക്ക് എല്ലാ ജോലികളിലും വിജയവും ലഭിക്കും.
മേടം: ബുധന്റെ രാശി മാറ്റം മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഭദ്ര രാജയോഗത്തിന്റെ സ്വാധീനത്താൽ ഇക്കൂട്ടരുടെ ഭാഗ്യം പ്രകാശിക്കുകയും ഓരോ ചുവടിലും ഭാഗ്യത്തിന്റെ പിന്തുണ ഉണ്ടാകുകയും ചെയ്യും. ഈ സമയം വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് പുരോഗതിയുണ്ടാകും എല്ലാ മേഖലകളിലും വിജയം ലഭിക്കും.
മിഥുനം: മിഥുനം രാശിക്കാർക്ക് ബുധ സംക്രമം ശുഭകരമായ ഫലങ്ങൾ നൽകും. ഭാഗ്യത്തിന്റെ പിന്തുണയുള്ളത് കൊണ്ട് എല്ലാ ജോലികളും നടക്കും. പ്രത്യേകിച്ച് പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന ബിസിനസുകാർക്ക് ഈ സമയം വലിയ ലാഭം ലഭിക്കും. അവിവാഹിതർ വിവാഹിതരാവാൻ സാധ്യതയുണ്ട്.
കന്നി: ഭദ്ര രാജയോഗം കന്നി രാശിക്കാരുടെ ഉറങ്ങികിടന്ന ഭാഗ്യം ഉണർത്തും. ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. കാലങ്ങളായി കിട്ടില്ലെന്ന് കരുതിയിരുന്ന പണം തിരികെ കിട്ടും. എല്ലാ ജോലിയിലും വിജയം ഉറപ്പായിരിക്കും. ചില സ്രോതസ്സുകളിൽ നിന്ന് പെട്ടെന്ന് ധനലാഭം ഉണ്ടാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും.
ധനു: ധനു രാശിക്കാർ എവിടെയെങ്കിലും നിക്ഷേപം നടത്താൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ഭദ്രരാജയോഗം രൂപപ്പെട്ടതിനുശേഷം ചെയ്യുന്നത് നല്ലതാണ്. ഇക്കാലയളവിൽ ഇവർക്ക് വലിയ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)