Shukra Rashi Parivartan 2022: ജൂൺ 18 മുതൽ ശുക്രൻ അതിന്റെ രാശിചക്രം മാറും.  ഇപ്പോൾ അത് മേടത്തിലാണ് ഇനി അത് അവിടെ നിന്നും ഇടവത്തിലേക്ക് രാശി മാറും.  മേടരാശിയുടെ അധിപൻ ചൊവ്വയാണ്. ശുക്രൻ അതിന്റെ രാശി മാറുമ്പോൾ വൃഷഭരാശിയിൽ ഐശ്വര്യം വർദ്ധിക്കും. 2022 ജൂലൈ 13 വരെ ബുധൻ ഇവിടെ തുടരും. ഗ്രഹങ്ങളുടെ ഈ ചലനം ഓരോ രാശിയിലും വ്യത്യസ്തമായ സ്വാധീനം ചെലുത്തും. ഏത് രാശിയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Maha Lakshmi Yoga: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മിന്നിത്തിളങ്ങും! 


മേടം (Aries):  ഈ രാശിക്കാർ സംസാരിക്കുന്നത് സൂക്ഷിക്കണം. ആരോടും പരുഷമായ വാക്കുകൾ ഉപയോഗിക്കരുത്. യോഗങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും.  ഈ കാലയളവിൽ സാമ്പത്തിക പുരോഗതിയും ഉണ്ടാകും.


ഇടവം (Taurus):  ഈ രാശിക്കാർ അവരുടെ സൗന്ദര്യത്തിൽ ശ്രദ്ധിക്കും. കൂടുതൽ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കും. വ്യക്തിത്വ വികസനമുണ്ടാകും. ആത്മവിശ്വാസവും വർദ്ധിക്കും.


മിഥുനം (Gemini): വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം നടക്കും.  ഈ സമയം  നിങ്ങൾക്ക് പണം ചെലവഴിക്കാനും ആസ്വദിക്കാനുമുള്ള സമയമാണ്. നിങ്ങൾ എവിടെയെങ്കിലും ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് അവസരം ലഭിക്കും.  നിങ്ങളുടെ കുടുംബം ഏതെങ്കിലും ക്ഷേത്രത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോകുക.


Also Read: ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ കറിവേപ്പില പരീക്ഷിച്ചു നോക്കു.. ഫലം ഉറപ്പ്! 


കർക്കടകം (Cancer): നിങ്ങളുടെ വരുമാനം വർദ്ധിക്കും. മൂത്ത സഹോദരിയുടെ പിന്തുണ ലഭിക്കും. സ്ത്രീകളുമായി ഒരു തരത്തിലുമുള്ള തർക്കവും പാടില്ല അത് മേലധികാരിയായാലും ശരി സഹപ്രവർത്തകയായാലും ശരി.  ഒരു തരത്തിലുള്ള വഴക്കും ആരോടും പാടില്ല. നിങ്ങൾ മൊബൈൽ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിന് സമയമായി.


ചിങ്ങം (Leo): അലസത വർദ്ധിക്കും, ജോലി ആസൂത്രണം ചെയ്യുക, പുതിയ രീതികൾ ഉപയോഗിക്കുക. സാങ്കേതിക പരിജ്ഞാനം ഉയർത്തുക. അതായത്, വരാനിരിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ പഠിക്കുകയും അത് ഉപയോഗിക്കുകയും വേണം.  ഇത് നിങ്ങൾക്ക് ജോലി ചെയ്യുന്നത് എളുപ്പമാകുന്നതിന് സാഹായിക്കും.


കന്നി (Virgo): കന്നി രാശിക്കാർക്ക് ഭാഗ്യം കൂടെയുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. ഈ കാലയളവിൽ സ്ഥാനക്കയറ്റവും ലഭിക്കും. 


Also Read: റീൽ വീഡിയോ എടുക്കാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 


തുലാം (Libra): ഏത് കാര്യവും ആഴത്തിൽ ഇറങ്ങി മനസ്സിലാക്കുക. പെട്ടെന്ന് വിവരങ്ങൾ ലഭിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകില്ല. ഭാവി ആസൂത്രണം ചെയ്യാം. ഭാവിയിലേക്കുള്ള നിക്ഷേപ പദ്ധതി തയ്യാറാക്കുക.  ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം.


വൃശ്ചികം (Scorpio): ഈ രാശിക്കാർ നല്ല ആളുകളെ കണ്ടുമുട്ടും. പഴയ സുഹൃത്തുക്കളെയും കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. പുതിയ കൂട്ടുകെട്ടുകളും രൂപപ്പെടാം. സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യത.


ധനു (Sagittariu): മത്സരത്തിന് തയ്യാറെടുക്കുന്ന ആളുകൾക്ക് നേട്ടമുണ്ടാകും. ബാങ്കിംഗ്, സിഎ, റവന്യൂ വകുപ്പുകളിലെ ആളുകൾക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലംമാറ്റവും സ്വീകരിക്കേണ്ടി വരും.


Also Read: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ! 


 


മകരം (Capricorn): ഈ രാശിക്കാർ മനസ്സിനെ സജീവമാക്കിയിരിക്കുക. നിങ്ങളുടെ മനസ്സിൽ എന്ത് നല്ല ചിന്തകൾ വന്നാലും അത് നിങ്ങളുടെ ഡയറിയിൽ രേഖപ്പെടുത്തുക. സന്താനങ്ങളുടെ ഭാഗത്തുനിന്നും ചില ശുഭവാർത്തകൾ ലഭിക്കും.


കുംഭം (Aquarius): ഈ രാശിക്കാർ ഈ സമയം വീടിന്റെ ഭംഗി, അലങ്കാരം എന്നിവയിൽ ശ്രദ്ധിക്കുക. എന്തെങ്കിലും ജോലികൾ ബാക്കിയുണ്ടെങ്കിൽ അത് പൂർത്തിയാക്കുക. ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാം. തൊഴിലന്വേഷകർക്കും ബിസിനസുകാർക്കും ഇത് നല്ല സമയമാണ്.


മീനം (Pisces): ഈ രാശിക്കാർക്ക് ഈ മാറ്റം അനുകൂലമല്ല. നിങ്ങളുടെ ഉള്ളിലെ കഴിവുകൾ പുറത്തെടുക്കാൻ അവസരം ലഭിക്കും. കംപ്യൂട്ടർ, ബാങ്കിംഗ്, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ അവരുടെ ടീമിനൊപ്പം പ്രവർത്തിച്ചാൽ നല്ല ഫലം ലഭിക്കും. ജീവിത പങ്കാളിയെ സംബന്ധിച്ചും കാര്യങ്ങൾ അനുകൂലമായി തുടരും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.