Shukra Rashi Parivartan: ശുക്രന്റെ രാശി മാറ്റം സാമ്പത്തിക സ്ഥിതി, സുഖസൗകര്യങ്ങൾ, ജീവിതം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്നു. മെയ് 23 തിങ്കളാഴ്ച അതായത് ഇന്ന്  ശുക്രൻ രാശി മാറും. മേട രാശിയിലെ ശുക്രന്റെ പ്രവേശനം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. മെയ് 23 മുതൽ ജൂൺ 18 വരെയാണ് ശുക്രൻ മേടം രാശിയിൽ തുടരുന്നത്. ഈ ശുക്രസംക്രമണം 5 രാശിയിലുള്ളവർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Jayanti 2022: 30 വർഷങ്ങൾക്ക് ശേഷം ശനി ജയന്തിയിൽ അത്ഭുത സംയോഗം


മേടം (Aries): ശുക്രന്റെ ഈ രാശിമാറ്റം ഇവർക്ക്  കരിയറിൽ മുന്നേറാൻ അവസരം ലഭിക്കും.  ഇതുവരെ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും മാറികിട്ടും.  പുതിയ ജോലിയുടെ ഓഫർ ലഭിക്കും. സ്ഥാനക്കയറ്റം ഉണ്ടാകാം. ധനലാഭമുണ്ടാകും. ശമ്പളം വർധിക്കും.  കുടുംബ ജീവിതം മികച്ചതായിരിക്കും. 


മിഥുനം (Gemini): മേടരാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം മിഥുന രാശിക്കാർക്ക് ധനലാഭമുണ്ടാക്കും. ജോലിസ്ഥലത്ത് നല്ല അനുഭവം ഉണ്ടാകും.  കുടുംബവുമായി നല്ല സമയം ചെലവഴിക്കും. വരുമാനം വർധിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. 


Also Read: Shukra Rashi Parivartan: ഈ 5 രാശിക്കാരുടെ ഭാഗ്യം മെയ് 23 മുതൽ തിളങ്ങും!


കർക്കടകം (Cancer): തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാകും. പലവിധ മാറ്റങ്ങലും സംഭവിച്ചേക്കാം. ജോലി മാറാം. പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാനുള്ള സാധ്യത. മേലധികാരിയുമായി നന്നായി ഇണങ്ങും. പുതിയ പ്രോജക്ടിന്റെ പണി തുടങ്ങാം. വ്യാപാരികൾക്ക് വലിയ ഡീലുകൾ ലഭിച്ചേക്കാം.


ചിങ്ങം (Leo): ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. ആഗ്രഹിച്ച ജോലി ലഭിക്കും. കരിയറിൽ പുരോഗതി കൈവരിക്കാൻ കഴിയും. ബഹുമാനം വർധിക്കും.  നിങ്ങളുടെ പ്രവൃത്തികൾ വിലമതിക്കപ്പെടും.  വീട്ടിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നുവെങ്കിൽ അത് മാറികിട്ടും. വരുമാനം വർദ്ധിക്കും, വ്യാപാരികൾക്ക് നേട്ടമുണ്ടാകും. 


Also Read: Viral Video: ഇരതേടി വെള്ളത്തിന് പുറത്തേക്ക് മുതല, പിന്നെ സംഭവിച്ചത്..! 


തുലാം (Libra): ശുക്രന്റെ രാശിയിൽ വരുന്ന മാറ്റം തുലാം രാശിക്കാരുടെ ജീവിതത്തിൽ റൊമാൻസ് ഉണ്ടാക്കും.   അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. പ്രണയ ദമ്പതികൾക്കും വിവാഹിതരായവർക്കിടയിലും സ്നേഹം വർദ്ധിക്കും. യാത്രകൾക്ക് സാധ്യത. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും.


 



(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)