Shukra Gochar 2022: ആഗസ്റ്റ് 31 വരെ ഈ 4 രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നിറയും!
Shukra Rashi Parivratan 2022: ജ്യോതിഷത്തിൽ ശുക്രനെ ഒരു പ്രധാന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ ശുഭമായിരുന്നാൽ ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹവും ലഭിക്കും.
Shukra Rashi Parivratan 2022: ഐശ്വര്യം, തേജസ്സ്, സുഖസൗകര്യങ്ങൾ എന്നിവയുടെ ദാതാവായ ശുക്രൻ ആഗസ്റ്റ് 7 ഞായറാഴ്ച രാശി മാറിയിരിക്കുകയാണ്. ശുക്രന്റെ ഈ മാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. ശുക്രൻ ആഗസ്റ്റ് 7 ന് മിഥുന രാശിയിൽ നിന്നും കർക്കടക രാശിയിലേക്ക് നീങ്ങും. ഈ രാശിയിൽ ആഗസ്റ്റ് 31 വരെ തുടരും. ശുക്രന്റെ ഈ രാശിമാറ്റം ഏതോയ്‌ക്കെ രാശിക്കാർക്കാണ് ശുഭം എന്നറിയാം.
Also Read: 2 വർഷത്തിനു ശേഷം വ്യാഴം മീനരാശിയിൽ: 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്
ഇടവം (Taurus): ഇടവം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ നല്ല മാറ്റമുണ്ടാകും. ഈ സമയത്ത് ഇവർക്ക് ജോലിയിൽ ബഹുമാനവും ആദരവും ലഭിക്കും. കാലങ്ങളായി കെട്ടിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ധനകാര്യങ്ങളിൽ വിജയമുണ്ടാകും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ എല്ലാ ജോലികളിലും വിജയം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതിയുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയ്ക്ക് വിലമതിക്കും. വ്യാപാരികൾക്ക് ലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാകും.
Also Read: പ്രണയം പ്രകടിപ്പിച്ച ആൺകുട്ടിയോട് പെൺകുട്ടിയുടെ വിചിത്ര നിബന്ധന, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
കന്നി (Virgo): കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ കാലയളവിൽ ശക്തമായിരിക്കും. ഭൂമിയോ വാഹനമോ വാങ്ങാൻ അവസരമുണ്ടാകും. സഹോദരങ്ങളുമായുള്ള ബന്ധം സൗഹാർദ്ദപരമായിരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല സമയമാണ്. ഈ കാലയളവിൽ ധനലാഭത്തിന് സാധ്യതയുണ്ട്.
മീനം (Pisces): മീനരാശിക്കാർക്ക് ഈ കാലയളവിൽ കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും. ശുക്ര സംക്രമത്തിന്റെ ഫലം നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നൽകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദി ക്കാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...