ജ്യോതിഷപ്രകാരം, നിശ്ചിത കാലയളവിൽ ഓരോ ​ഗ്രഹവും രാശിമാറ്റം നടത്തുന്നു. ​ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങൾ കൊണ്ടുവരും. 12 ദിവസത്തിന് ശേഷം ശുക്രന്റെ രാശിമാറ്റം സംഭവിക്കും. മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്കാണ് ശുക്രൻ സംക്രമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

​ഗ്രഹങ്ങൾ രാശിമാറുമ്പോൾ ഓരോ രാശിക്കാരുടെയും ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കും. ചിലർക്ക് സുഖദുഖ സമ്മിശ്രമായിരിക്കും, ചിലർക്ക് ദോഷകാലമായിരിക്കും, ചിലർക്ക് ഭാ​ഗ്യം വന്നുചേരുന്ന സമയം ആയിരിക്കും. ഇത്തരത്തിൽ ശുക്രന്റെ രാശിമാറ്റം മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാ​ഗ്യം കൊണ്ടുവരും. ആ രാശിക്കാർ ഏതെല്ലാമാണെന്ന് അറിയാം.


ALSO READ: അക്ഷയതൃതീയ ദിനത്തിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വാങ്ങരുത്; കഠിന ദാരിദ്ര്യം ഫലം


ഇടവം


ശുക്രസംക്രമണം ഇടവം രാശിക്കാർക്ക് നിരവധി ​ഗുണങ്ങൾ നൽകും. തൊഴിൽ രം​ഗത്ത് വളർച്ചയുണ്ടാകും. ജോലി സ്ഥലത്ത് പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബ ബന്ധങ്ങൾ ശക്തമാകും. മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കും. നിങ്ങളുടെ പങ്കാളിയുടെ അടുത്ത് ക്ഷമ പാലിക്കുക. അല്ലെങ്കിൽ വഴക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം പ്രതികരിക്കുക.


കർക്കടകം


കർക്കടക രാശിക്കാർക്ക് ശുക്രൻ ഇടവരാശിയിൽ പ്രവേശിക്കുന്നത് വളരെയധികം ​ഗുണം ചെയ്യും. ജോലിക്കാർക്ക് ഇത് മികച്ച സമയമാണ്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ശമ്പളത്തിലും വർധനയുണ്ടാകും. വിവാഹം ആലോചിക്കുന്ന ആളുകൾക്ക് യോജിച്ച ആലോചനകൾ വരാൻ സാധ്യതയുണ്ട്. ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവയ്ക്ക് പരിഹാരമുണ്ടാകും.


ALSO READ: അറിയാതെ പോലും ചെയ്യുന്ന ഈ തെറ്റുകൾ ശനിയുടെ കോപം ക്ഷണിച്ചുവരുത്തും; ഈ ദിവസം ശ്രദ്ധിക്കുക


വൃശ്ചികം


ശുക്രന്റെ രാശിമാറ്റം വൃശ്ചിക രാശിക്കാർക്ക് നല്ല സമയമാണ്. വ്യവസായികൾക്ക് നല്ല സമയം ആയിരിക്കും. വളരെക്കാലമായി തീർപ്പാകാത്ത പ്രശ്നങ്ങൾക്ക് അന്തിമരൂപമായേക്കും. നിക്ഷേപം നടത്താൻ അനുകൂലമായ സമയമാണ്. ഇത് ഭാവിയിൽ നിങ്ങൾക്ക് ​ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസുകൾ ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.