Malavya Rajayoga: ഈ രാജ യോഗം നവംബര്‍ 30 ന് ശുക്രന്‍ തുലാം രാശിയില്‍ പ്രവേശിക്കുമ്പോഴാണ് രൂപപ്പെടുന്നത്. ഇത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. കൂടാതെ ഈ രാശിക്കാരുടെ സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. മാളവ്യ രാജയോഗത്താല്‍ ഈ സമയം ഭാഗ്യം തെളിയുന്ന ആ  രാശികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വൃശ്ചിക രാശിയിൽ സൂര്യ-ബുധ സംഗമം ഈ 5 രാശിക്കാർക്ക് നൽകും രാജകീയ ജീവിതം


മകരം (Capricorn):  മാളവ്യ രാജയോഗം മകരം രാശിക്കാർക്ക് ശുഭകരമായിരിക്കും. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മികച്ച വിജയം നേടാനുള്ള അവസരമുണ്ടാകും. വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ ആശയങ്ങളില്‍ പ്രവര്‍ത്തിക്കുകയും അതില്‍ വിജയം നേടുകയും ചെയ്യും.  തൊഴില്‍ രഹിതരായവര്‍ക്ക് ഈ സമയത്ത് പുതിയ ജോലി ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ പൂര്‍വ്വിക സ്വത്തില്‍ നിന്നും നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. മകരം രാശിയുടെ അഞ്ചാം ഭാവത്തിന്റെ അധിപന്‍ ശുക്രനാണ്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് സന്താനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലഭിച്ചേക്കാം ഒപ്പം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.


തുലാം (Libra):  മാളവ്യ രാജയോഗത്തിന്റെ രൂപീകരണത്തോടെ തുലാം രാശിക്കാരുടെ നല്ല ദിനങ്ങള്‍ ആരംഭിക്കും. തുലാം രാശിയിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, നിങ്ങളുടെ പ്രവര്‍ത്തന ശൈലി മികച്ചതായിരിക്കും. ബിസിനസുകാര്‍ക്ക് ബിസിനസ്സില്‍ പണം ലഭിക്കും. കരിയറുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് സുവര്‍ണ്ണാവസരങ്ങള്‍ ലഭിച്ചേക്കും.  നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വീണ്ടും ആരംഭിച്ചേക്കാം. വിവാഹിതര്‍ ഈ സമയത്ത് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണയും ലഭിക്കും. അതേസമയം നിങ്ങളുടെ രാശിയുടെ എട്ടാം ഭാവത്തിന്റെ അധിപന്‍ ശുക്രനാണ്. അതിനാല്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം മികച്ചതാണ്. അവിവാഹിതര്‍ക്ക് ഈ സമയത്ത് നല്ല വിവാഹാലോചനകള്‍ വന്നേക്കാം. 


Also Read: 10 വർഷത്തിനു ശേഷം കന്നി രാശിയിൽ അപൂർവ സംഗമം, ശുക്രൻ-കേതു നൽകും ധനവും പദവിയും!


കന്നി (Virgo): മാളവ്യ രാജ്യയോഗം കന്നി രാശിക്കാർക്കും  അനുകൂലമായേക്കാം. ഈ രാശിയുടെ ധനത്തിന്റെയും സംസാരത്തിന്റെയും ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ധനലാഭം ലഭിക്കും. കൂടാതെ നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനവും ഈ സമയം വര്‍ദ്ധിക്കും. ഇതിലൂടെ ആളുകള്‍ നിങ്ങളില്‍ മതിപ്പുളവാക്കും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് മികച്ച സമയമാണ്. കൂടാതെ ഈ സമയത്ത് ബിസിനസുകാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവാധിപന്‍ ശുക്രനാണ്. അതിനാല്‍ ഈ സമയത്ത് നിങ്ങളോടൊപ്പ ഭാഗ്യം ഉണ്ടാകും. നിങ്ങള്‍ക്ക് ഏതെങ്കിലുംമംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും.


മാളവ്യ രാജയോഗം 


മാളവ്യ യോഗം പഞ്ച മഹാപുരുഷ യോഗങ്ങളിലൊന്നാണ്. ഇത് ശുക്രണ് ചില  പ്രത്യേക രാശികളിലേക്ക് മാറുമ്പോൾ രൂപം കൊള്ളുന്ന ഒരു യോഗമാണ്. രുചകയോഗം, ഭദ്രയോഗം, ഹംസയോഗം, ശാസയോഗം എന്നിവയാണ് പഞ്ചമഹാപുരുഷയോഗങ്ങളുടെ കൂട്ടത്തില്‍ വരുന്ന മറ്റ് യോഗങ്ങള്‍. ജ്യോതിഷ പ്രകാരം ശുക്രന്‍ സ്ത്രീകള്‍, സൗന്ദര്യം, നയതന്ത്രം, വ്യാപാരം, ആഡംബരങ്ങള്‍, പ്രണയ ജീവിതം, സുഖസൗകര്യങ്ങള്‍, സര്‍ഗ്ഗാത്മകത, കലകള്‍ തുടങ്ങിയവയുടെ കാരകനാണ്. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.