Shukra Ketu Yuti: 10 വർഷത്തിനു ശേഷം കന്നി രാശിയിൽ അപൂർവ സംഗമം, ശുക്രൻ-കേതു നൽകും ധനവും പദവിയും!

Shukra Ketu Yuti in Kanya 2023: ജ്യോതിഷമനുസരിച്ച് നിലവിൽ കന്നി രാശിയിൽ ശുക്രന്റെയും കേതുവിന്റെയും സംയോഗം രൂപപ്പെട്ടിരിക്കുകയാണ്. ശുക്രന്റെയും കേതുവിന്റെയും ഈ സംയോഗം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. 

Written by - Ajitha Kumari | Last Updated : Nov 15, 2023, 09:44 AM IST
  • നിലവിൽ കന്നി രാശിയിൽ ശുക്രന്റെയും കേതുവിന്റെയും സംയോഗം
  • ഈ സംയോഗം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും
  • അടുത്തിടെ ശുക്രൻ കന്നി രാശിയിൽ പ്രവേശിച്ചു
Shukra Ketu Yuti: 10 വർഷത്തിനു ശേഷം കന്നി രാശിയിൽ അപൂർവ സംഗമം, ശുക്രൻ-കേതു നൽകും ധനവും പദവിയും!

Shukra Ketu Yuti in Kanya 2023: അടുത്തിടെ ശുക്രൻ കന്നി രാശിയിൽ പ്രവേശിച്ചു. സമ്പത്ത്, ആഡംബരം, സ്നേഹം, തേജസ്സ്, ഐശ്വര്യം എന്നിവയുടെ കരകനാണ് ശുക്രൻ. ശുക്രൻ ശുഭ ഭാവനാണെങ്കിൽ ആ വ്യക്തി രാജാവിനെപ്പോലെ ജീവിക്കും. ശുക്രൻ കന്നി രാശിയിൽ സംക്രമിച്ചു. കേതു ഗ്രഹം ഇതിനകം കന്നി രാശിയിലുണ്ട്. ഇതുമൂലം കന്നി രാശിയിൽ ശുക്രന്റെയും കേതുവിന്റെയും സംയോഗം രൂപപ്പെട്ടിരിക്കുകയാണ്. 10 വർഷത്തിന് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത ഉണ്ടായത്. ഇത്തരത്തിൽ കന്നി രാശിയിൽ രൂപപ്പെടുന്ന ശുക്രന്റെയും കേതുവിന്റെയും കൂടിച്ചേരൽ 3 രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും.

Also Read: ഗണേശ കൃപയാൽ ഈ നാല് രാശിക്കാരുടെയും ഭാഗ്യം ഇന്ന് തെളിയും, ലഭിക്കും വൻ ധനനേട്ടം!

മേടം (Aries): മേടം രാശിക്കാർക്ക് ശുക്രൻ-കേതു സംയോഗം വളരെ ഗുണം ചെയ്യും. ഇക്കൂട്ടരുടെ ജീവിതത്തിൽ ഭൗതിക സന്തോഷം വർദ്ധിക്കും.  ഇവർ ഈ സമയം ആഡംബര ജീവിതം നയിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങും. സാമ്പത്തിക നേട്ടം ഉണ്ടാകും. വ്യവസായികൾക്ക് വലിയ ലാഭം ഉണ്ടാക്കാൻ കഴിയും. അപകടസാധ്യതയുള്ള നിക്ഷേപങ്ങൾ വരെ നല്ല വരുമാനം നൽകും.

ചിങ്ങം (Leo): ശുക്രന്റെയും കേതുവിന്റെയും സംയോഗം ചിങ്ങം രാശിക്കാർക്കും ശുഭകരമായിരിക്കും.  ഇവർക്ക് അപ്രീതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും. സംസാരം ഗുണം ചെയ്യും. ചില പ്രധാനപ്പെട്ട ജോലികൾ ചെയ്യാൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബഹുമാനം വർദ്ധിക്കും. ആരോഗ്യം നന്നായിരിക്കും.

Also Read:  യുഎസിൽ വെടിയേറ്റ മീരയുടെ ആരോഗ്യനില ഗുരുതരം; ഭർത്താവ് അമൽ അറസ്റ്റിൽ

കന്നി (Virgo): ശുക്രന്റെയും കേതുവിന്റെയും സംയോഗം കന്നി രാശിയിൽ നടക്കുന്നതിനാൽ ഇത്തരക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ ആളുകളുടെ ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് മികച്ച പുരോഗതി കൈവരിക്കാൻ കഴിയും. മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാൻ യോഗമുണ്ടാകും, അത് നിങ്ങളെ സന്തോഷിപ്പിക്കും. വരുമാനം വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News