ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ സുവർണ്ണമുഖി നദീതീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ്  ശ്രീകാളഹസ്തി ക്ഷേത്രം.  ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം ദക്ഷിണ കൈലാസം എന്ന പേരിലാണ് അറിയപ്പെടുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടുത്തെ പ്രധാന പ്രതിഷ്ഠ എന്നുപറയുന്നത് വായുലിംഗമാണ്.  ഈ ക്ഷേത്രത്തിന് ശ്രീകാളഹസ്തി എന്ന പേര് ലഭിക്കാൻ കാരണം മൂന്നു ജീവികളുടെ കഥയിൽ നിന്നുമാണെന്നാണ് ഐതീഹ്യം.  'ശ്രീ' എന്നാൽ ചിലന്തിയെന്നും 'കാള' എന്നാൽ സർപ്പമെന്നും 'ഹസ്തി' എന്നാൽ ആനയെന്നുമാണ് അർത്ഥം.  മുജന്മപാപം കൊണ്ട് മിണ്ടാപ്രാണികളായിപ്പോയ മനുഷ്യരാണ് ഇവർ എന്നാണ് കഥ.  


Also Read: ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ..


ഈ ക്ഷേത്രത്തിലെ വായുലിംഗത്തെ ഉപാസിച്ചതിലൂടെ ഇവർ മൂവർക്കും മോക്ഷം ലഭിച്ചുവെന്നാണ് ഐതീഹ്യം.  ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിൽ ഒരു ആനയുടേയും ചുവട്ടിലായി ചിലന്തിയുടേയും പുറകുവശത്തായി ഒരു സർപ്പത്തിന്റെയും രൂപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.  


ഈ ക്ഷേത്രത്തിന്റെ വടക്കേ കവാടത്തിനടുത്തായാണ് പതാളഗണപതിയുടെ പ്രതിഷ്ഠയുള്ളത്. ഭൂമിക്കടിയില്‍ 30-35 അടി താഴെയായാണ് ഇതിന്റ പ്രതിഷ്ഠ. അതുകൊണ്ടുതന്നെ ഇരുപത് പടികൾ ഇറങ്ങിച്ചെല്ലണം ഗണപതി ക്ഷേത്രത്തിലെത്താൻ.  ഒരു സമയം 10 ആൾക്കാർക്ക് മാത്രമേ ദർശനം. 


അഗസ്ത്യമുനിയുടെ ദക്ഷിണ കൈലാസ യാത്രാവേളയില്‍ അദ്ദേഹം ശ്രീ കാളഹസ്തിയില്‍ വിശ്രമിക്കാനെത്തിയെന്നും അവിടെ അമ്പലത്തിലെ ആവശ്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാവശ്യങ്ങള്‍ക്കും ജലമില്ലാത്ത അവസ്ഥവന്നുവെന്നും.


Also Read: തടസങ്ങൾ ഒഴിയാൻ ഗണപതിയെ പ്രാർത്ഥിക്കൂ


വെള്ളം ലഭിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളെല്ലാം ഫലം കാണാതെ വന്നപ്പോള്‍ അദ്ദേഹം ഗണപതിഭഗവാനില്‍ അഭയം പ്രാപിക്കുകയും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ഗണപതിഭഗവാന്‍ അവിടെ പ്രത്യക്ഷപ്പെടുകയും ഭഗവാന്റെ അനുഗ്രഹത്താല്‍ പുഴ ഗതിമാറുകയും വെള്ളം ലഭിക്കുകയും ചെയ്തുവെന്നുമാണ് വിശ്വാസം.


വളരെ അത്ഭുത സിദ്ധിയുള്ളതും ശക്തിയുള്ളതുമാണ് ഈ പ്രതിഷ്ഠ.  എല്ലാ വിഘ്‌നങ്ങളും മാറി ജോലിയിലും മറ്റു പ്രവര്‍ത്തി മേഖലയിലും വിജയം കൈവരിക്കുവാനും സമ്പല്‍ സമൃദ്ധി കനിഞ്ഞ് അനുഗ്രഹിക്കുന്നതുമായ ഗണപതിഭഗവാനെ കാളഹസ്തിശ്വര ക്ഷേത്രത്തിലെത്തിയാൽ ആദ്യം ദര്‍ശിക്കണമെന്നാണ് വിശ്വാസം.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക