ഹൈന്ദവ വിശ്വാസപ്രകാരം ഏതൊരു കാര്യം  തുടങ്ങുന്നതിന് മുൻപും ഗണപതി പൂജ നിർബന്ധമാണ്.  അതുകൊണ്ടുതന്നെ ഭഗവാന്റെ പിറന്നാൾ ദിനത്തിൽ  ചതുർഥി പൂജ നടത്തുന്നത് വിദ്യാ തടസം, മംഗല്യ തടസം, സന്താന തടസം, ഗൃഹനിർമ്മാണം തടസം  എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കുന്നത് ഉത്തമമാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണത്തെ വിനായക ചതുര്‍ഥി ഗണപതി ഭഗവാന്റെ ജന്മനക്ഷത്രവും തിഥിയും ഒന്നിച്ചു വരുന്ന അപൂര്‍വദിനമാണ്. മിക്കപ്പോഴും ചിങ്ങത്തിലെ വെളുത്തപക്ഷ ചതുര്‍ത്ഥിയും അത്തം നക്ഷത്രവും ഒന്നിച്ചു വരാറില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിനായക ചതുര്‍ഥിയ്ക്ക് പ്രത്യേകതകൾ ഏറെയാണ്.  ഇത്തവണത്തെ വിനായക ചതുർഥി ആഗസ്റ്റ് 22 നാണ്.  വ്രതം ആഗസ്റ്റ് 19 ബുധനാഴ്ച മുതല്‍ ആരംഭിക്കണം. അന്നു മുതല്‍ മത്സ്യ മാംസാദികള്‍ ത്യജിച്ചും ബ്രഹ്മചര്യം പാലിച്ചും ഗണേശ മന്ത്രങ്ങള്‍ ജപിച്ചും വ്രതമെടുക്കണം.


Also read: സർവൈശ്വര്യത്തിന് മഹാലക്ഷ്മി സ്തവം...


വിനായക ചതുര്‍ഥി ദിനത്തില്‍ വ്രതശുദ്ധിയോടെ വേണം ഭഗവാനെ ആരാധിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്ന ഭക്തരുടെ എല്ലാ വിഘ്‌നങ്ങളും ഭഗവാന്‍ മാറ്റിത്തരുമെന്നാണ് വിശ്വാസം. ഈ ദിവസം ചെയ്യുന്ന ഗണപതിഹോമത്തിനും ഉണ്ണിയപ്പം, മോദകം, അട നിവേദ്യത്തിനും ഗണപതി ഉപാസനയ്ക്കും കൂടുതല്‍ ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ഗണപതി ഭഗവാന്റെ മൂലമന്ത്രമായ 'ഓം ഗം ഗണപതയെ നമ:' ജപിക്കുന്നത് വളരെ ഉത്തമമാണ്.


അതുപോലെ അന്നേ ദിവസം വീടുകളിൽ മോദകം, കൊഴുക്കട്ട എന്നിവ ഭക്ഷണപ്രിയനായ  ഗണപതിയെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നതും വളരെ നല്ലതാണ്.   


വിനായക ചതുർഥി വ്രതം എടുക്കുന്നത് വളരെ നല്ലതാണ്.  ഈ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുർഥിവരെയുള്ള ഒരു വർഷക്കാലം  സർവവിഘ്നങ്ങളും നീങ്ങുമെന്നാണ് വിശ്വാസം.  ചതുർഥിയുടെ തലേന്ന് മുതൽ ഒരിക്കലെടുത്ത് വ്രതം ആരംഭിക്കണം.  മത്സ്യമാംസാദികൾ ഉപേക്ഷിക്കണം, എണ്ണതേച്ചു കുളി പാടില്ല, പകലുറക്കവും പാടില്ല.  


Also read: ലക്ഷ്മി ദേവിയ്ക്ക് മുന്നിൽ നെയ്യ് വിളക്ക് തെളിയിക്കുന്നത് ഉത്തമം...


ചതുർഥി ദിവസം സൂര്യോദയത്തിന്  മുന്നേ കുളിച്ച് ശരീരശുദ്ധി വരുത്തി നിലവിളക്ക് തെളിയിച്ച്ഗണപതി ഗായാത്രികൾ ജപിക്കണം.  ജപം കിഴക്കോട്ട് തിരിഞ്ഞാവണം.  108 തവണ ജപിച്ചാൽ  ഉത്തമം, കുറഞ്ഞത് 10 പ്രാവശ്യമെങ്കിലും ജപിക്കാൻ ശ്രമിക്കണം.  പിറ്റേദിവസം തുളസി തീർത്ഥമോ  ക്ഷേത്രത്തിലെ  തീർത്ഥമോ സേവിച്ച് പാരണ വിടാം.  


ഉദിഷ്ഠ കാര്യസിദ്ധിക്കായി ജപിക്കേണ്ട ഗണപതി ഗായത്രി മന്ത്രം "ഓം ഏക ദന്തായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി  തന്നോ ദന്തിഃ പ്രചോദയാത്' 


വിഘ്‌നനിവാരണത്തിനായി ജപിക്കേണ്ട ഗണപതി ഗായത്രി മന്ത്രം 'ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത്'