Solar Eclipse 2021: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഇന്നാണ്. ഈ സൂര്യഗ്രഹണത്തിന്റെ ദൈർഘ്യം നാല് മണിക്കൂറിലധികം ആയിരിക്കും. സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും ജ്യോതിഷത്തിന്റെ കാര്യത്തിൽ ഇത് സവിശേഷമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുവിന്റെയും കേതുവിന്റെയും ദോഷഫലങ്ങളാൽ സൂര്യഗ്രഹണം സംഭവിക്കുന്നതുപോലെ ജാതകത്തിലും രാഹു-കേതുക്കളുടെ അശുഭപ്രഭാവത്തിൽ ഗ്രഹണങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഈ ദോഷം ഒരു മനുഷ്യന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു.


Also Read: Horoscope December 04, 2021: ശനിയാഴ്ച കോപം നിയന്ത്രിക്കുക, പ്രൊഫഷണൽ ജീവിതം തകരാറിലായേക്കാം


ജ്യോതിഷ പ്രകാരം ഗ്രഹണ ദോഷങ്ങൾ മാറാൻ സൂര്യഗ്രഹണ ദിവസം വളരെ പ്രത്യേകത നിറഞ്ഞതാണ്. സൂര്യഗ്രഹണ ദിവസം ചില പ്രത്യേക മാർഗങ്ങൾ സ്വീകരിച്ചാൽ ഗ്രഹണദോഷത്തിൽ നിന്ന് മുക്തി നേടാം.


ജാതകം ഗ്രഹൻ ദോഷ പരിഹാരം (Grahan Kundali Dosh Remedy)


>> ജാതകത്തിൽ പിത്രദോഷമോ ഗ്രഹദോഷമോ ഉണ്ടെങ്കിൽ സൂര്യഗ്രഹണ ദിവസം കറുത്ത എള്ള്, ശർക്കര, ഗോതമ്പ് എന്നിവ ദാനം ചെയ്യണം. ഇവർ ദിവസം ശർക്കര കഴിക്കരുത്.


>> ജാതകത്തിലെ സൂര്യഗ്രഹണദോഷം ഉണ്ടാകാതിരിക്കാൻ ആൽ മരം നട്ട് ദിവസവും വെള്ളം ഒഴിക്കണം.


Also Read: Solar Eclipse 2021: സൂര്യഗ്രഹണ സമയത്ത് ഓർക്കാതെ പോലും ഇത് ചെയ്യരുത്, ആരോഗ്യത്തിന് ദോഷമാകും


>> സൂര്യഗ്രഹണ ദോഷം മാറാൻ പണം നൽകാതെ ആരിൽ നിന്നും ഒന്നും വാങ്ങരുത്. ഇതുകൂടാതെ വികലാംഗർക്ക് സംഭാവന നൽകുക.


>> ഗ്രഹണദോഷമോ പിതൃദോഷമോ ഉണ്ടെങ്കിൽ 6 നാളികേരം തലയ്ക്കുഴിഞ്ഞ ശേഷം പൊട്ടിക്കുക. 


>> ജാതകത്തിലെ സൂര്യഗ്രഹണദോഷം മാറാൻ ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.


>> സൂര്യോദയത്തിന് മുമ്പ് കുളിച്ച് ഒരു ചെമ്പ് പാത്രത്തിൽ ഉദയ സൂര്യന് ജലം അർപ്പിക്കുക.


Also Read: Solar Eclipse 2021: സൂര്യഗ്രഹണം ഈ 4 രാശിക്കാർക്ക് ഉത്തമം


സൂര്യഗ്രഹണ ദോഷത്തിൽ നിന്നാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് (These problems come from solar eclipse defect)


ജാതകത്തിലെ സൂര്യഗ്രഹണദോഷം മൂലം പിതാവുമായി ഭിന്നതയുണ്ടാകുന്നു. ഇതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും അലട്ടും. സൂര്യഗ്രഹണ ദോഷം മൂലം അസ്ഥികളുടെ തകരാറുമായി ബന്ധപ്പെട്ട രോഗങ്ങൾ. ഇതുകൂടാതെ സർക്കാർ ജോലികളിൽ പ്രശ്നങ്ങൾ വരാൻ തുടങ്ങുന്നു. ഇതോടൊപ്പം ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെ രോഷവും നേരിടേണ്ടിവരുന്നു. ഇതുമാത്രമല്ല ഈ ദോഷം കാരണം ഗാർഹിക കലഹവും വി വർധിക്കുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.