Solar Eclipse 2021: സൂര്യഗ്രഹണ സമയത്ത് ഓർക്കാതെ പോലും ഇത് ചെയ്യരുത്, ആരോഗ്യത്തിന് ദോഷമാകും

Last Solar Eclipse Of The Year: സൂര്യഗ്രഹണത്തിൽ രാഹുവിന്റെ നിഴൽ നിലനിൽക്കും. സൂര്യഗ്രഹണ സമയത്ത് അശുഭ യോഗം ഉണ്ടാകും. ഈ ഗ്രഹണം നിങ്ങളുടെ ആരോഗ്യത്തെ പല തരത്തിൽ ബാധിക്കും.  അത് എങ്ങനെയൊക്കെയെന്ന് നമുക്ക് നോക്കാം...  

Written by - Ajitha Kumari | Last Updated : Dec 3, 2021, 01:21 PM IST
  • ഗ്രഹണ സമയത്ത് മംഗളകരമായ ജോലികൾ ചെയ്യാൻ പാടില്ല
  • ഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യാൻ പാടില്ല
  • ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ല
Solar Eclipse 2021: സൂര്യഗ്രഹണ സമയത്ത് ഓർക്കാതെ പോലും ഇത് ചെയ്യരുത്, ആരോഗ്യത്തിന് ദോഷമാകും

Last Solar Eclipse of 2021: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം (Lunar Eclipse) നാളെയാണ്. ഈ സൂര്യഗ്രഹണം വളരെ പ്രത്യേകതയുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിൽ ഒന്ന് വൃശ്ചിക മാസത്തിലെ ശനി അമാവാസി നാളിലാണ് ഇത് നടക്കുന്നത്. ഇതുകൂടാതെ രാഹുവിന്റെ നിഴലും ഈ ഗ്രഹണത്തിൽ നിലനിൽക്കും. 

വിദഗ്ധരുടെ അഭിപ്രായത്തിൽ ശനിയാഴ്ച സൂര്യഗ്രഹണ (Solar Eclipse) സമയത്ത് അശുഭകരമായ യോഗമുണ്ടാകും എന്നാണ്.  സൂര്യഗ്രഹണ സമയത്ത് രാഹുവിന്റേയും കേതുവിന്റേയും അപഗ്രഹണം കാരണം സൂര്യൻ ദുർബലനാകും. അതിന്റെ പ്രഭാവം ലോകമെമ്പാടും ദൃശ്യമാകും. 

Also Read: Solar Eclipse 2021: നാളത്തെ സൂര്യഗ്രഹണം ഈ 4 രാശിക്കാർക്ക് ഉത്തമം

ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകില്ല (Eclipse would not be visible in India)

ഈ സൂര്യഗ്രഹണം 2021 ഡിസംബർ 4 ന് രാവിലെ 10:59 മുതൽ 03:07 വരെ തുടരും. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകാത്തതിനാൽ അതിന്റെ സൂതക് കാലവും സാധുവായിരിക്കില്ല. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അന്റാർട്ടിക്ക, ദക്ഷിണ അറ്റ്ലാന്റിക് സമുദ്രം, ദക്ഷിണ ഇന്ത്യൻ മഹാസമുദ്രം തുടങ്ങിയ ദക്ഷിണാർദ്ധഗോള രാജ്യങ്ങളിൽ ഈ സൂര്യഗ്രഹണം ദൃശ്യമാകും. 

ഈ ഗ്രഹണത്തിന്റെ ഫലം രാജ്യത്തും ലോകത്തും ഉണ്ടാകും. ഗ്രഹണ സമയത്ത് നമ്മുടെ ആരോഗ്യത്തെ അത് പല തരത്തിൽ ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എൻ എങ്ങനെയാണ് ഗ്രഹണസമയം നമ്മുടെ  ആരോഗ്യത്തെ ബാധിക്കുന്നതെന്ന് നമുക്കറിയാം. 

Also Read: Horoscope December 03, 2021: ഇന്ന് ഒരു ജോലിയിലും തിരക്കുകൂട്ടരുത്, നഷ്ടം ഉണ്ടായേക്കാം 

 

ഹോർമോണുകളെ നിയന്ത്രിക്കാൻ കഴിയും (Can control hormones)

സൂര്യഗ്രഹണ സമയത്ത് സ്ത്രീകളുടെ ശരീരത്തിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കാം. കൂടാതെ സൂര്യഗ്രഹണ സമയത്ത് ഗർഭിണികളെ പ്രത്യേകം ശ്രദ്ധിക്കണം. ഗർഭിണികൾ ഗ്രഹണ സമയത്ത് പച്ചക്കറികൾ മുറിക്കുക, ഉറങ്ങുക തുടങ്ങിയ പ്രവർത്തനങ്ങൾ ഒഴിവാക്കുകയും മതഗ്രന്ഥങ്ങൾ പാരായണം ചെയ്ത് സ്വയം സന്തോഷവാനായിരിക്കുകയും വേണം.

അതുകൊണ്ടുതന്നെ ജനിക്കുന്ന കുട്ടി ആരോഗ്യമുള്ളതും ഗുണങ്ങൾ നിറഞ്ഞതുമായിരിക്കും. ഗ്രഹണസമയത്ത് ഗർഭിണികൾ ചാണകപ്പൊടിയുടെ നേർത്ത പേസ്റ്റ് വയറ്റിൽ പുരട്ടി സുന്ദരകാണ്ഡം പാരായണം ചെയ്യാൻ ശ്രമിക്കണം.

Also Read: Most Popular Zodiac: വളരെ പെട്ടെന്ന് ജനപ്രീതി നേടുന്നവരാണ് ഈ 3 രാശിക്കാർ, ലീഡർഷിപ്പിലും മുന്നിൽ

മാനസിക ശേഷിയെ ബാധിക്കും (mental ability affected)

ഗ്രഹണസമയത്ത് സൂര്യന്റെ നെഗറ്റീവ് കിരണങ്ങൾ മാനസിക ശേഷിയെ ബാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അതിനാൽ ഈ സമയത്ത് പ്രധാനപ്പെട്ട നല്ല കാര്യങ്ങൾ ചെയ്യരുത്. മനസ്സോടെ ദൈവത്തെ ജപിക്കണം.

കണ്ണുകളിൽ മോശം പ്രഭാവം (bad effect on eyes)

ഗ്രഹണം കാണാൻ എല്ലാവരും സൺഗ്ലാസ് ധരിക്കാൻ നിർദ്ദേശിക്കുന്നു. സൂര്യഗ്രഹണ സമയത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നത് സുരക്ഷിതമല്ലെന്ന് വിശ്വസിക്കപ്പെടുന്നു. വെൽഡിങ്ങ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഇരുണ്ട ഗ്ലാസിലൂടെ നമുക്ക് ഗ്രഹണം കാണാൻ കഴിയും. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് ദോഷകരമാണെന്ന് ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു.

Also Read: Love Horoscope2022: പുതുവർഷത്തിൽ ഈ 5 രാശിക്കാരുടെ പ്രണയ ജീവിതം അനുകൂലമായിരിക്കും

ഭക്ഷണം മോശമായേക്കാം (food can go bad)

ഗ്രഹണ സമയത്ത് ആഹാരം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. കാരണം ഗ്രഹണം ഭക്ഷണത്തെയും  ബാധിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുകയോ, പാകം ചെയ്യുകയോ അരുതെന്ന് നിർദ്ദേശിക്കുന്നു. കാരണം സൂര്യഗ്രഹണം മൂലം ഭക്ഷണം പെട്ടെന്ന് കേടാകും. 

എന്നാൽ പാല്, നെയ്യ്, എണ്ണ, പനീർ, അച്ചാർ, ഉണക്ക മധുര നെല്ലിക്ക, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയിൽ   എള്ള്, തുളസിയില എന്നിവ ഇടുന്നത് ഗ്രഹണസമയത്തുള്ള ദോഷം ബാധിക്കാതിരിക്കാൻ സഹായിക്കും. 

Also Read: Viral Video: പെരുമ്പാമ്പിന് മുന്നിൽ പെട്ട കുട്ടി, പിന്നീട് നടന്നത്..!

ചില വിശ്വാസങ്ങൾ അനുസരിച്ച് സൂര്യന് നമ്മുടെ നമ്മുടെ ശരീരവുമായും ബന്ധമുണ്ട്എന്നാണ്.  അതുകൊണ്ടുതന്നെ സൂര്യന്റെ ഭ്രമണം ശരീരത്തെ ബാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ജ്യോതിശാസ്ത്രപരമായി നമ്മുടെ ശരീരം സൂക്ഷ്മമാണ്, എന്നാൽ ഈ മാറ്റം ന്യൂനവും. നമുക്കത് അനുഭവിക്കാൻ കഴിയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News