Solar Eclipse 2021: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം 2021 ഡിസംബർ 4 ശനിയാഴ്ചയാണ്.  ശരിക്കും പറഞ്ഞാൽ ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.  അതിനാൽ അതിന്റെ സൂതക് കാലഘട്ടവും സാധുതയുള്ളതല്ല. ജ്യോതിഷമനുസരിച്ച് സൂര്യഗ്രഹണത്തിന്റെ സൂതകകാലം സാധുവല്ലെങ്കിലും അതിന്റെ ശുഭവും അശുഭവുമായ ഫലം 12 രാശികൾക്കും ഉണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മതപരമായും ജ്യോതിഷപരമായാലും സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അശുഭകരമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈ ഗ്രഹണങ്ങൾ ചില രാശികൾക്ക് നല്ല  കൊണ്ടുവരുന്നു.  വരാനിരിക്കുന്ന സൂര്യഗ്രഹണം 6 രാശിക്കാർക്ക് ശുഭകരമാണെന്ന് തെളിയിക്കും. ഈ സൂര്യഗ്രഹണം ഏത് രാശിക്കാർക്കാണ് ശുഭഫലങ്ങൾ നൽകുകയെന്നത് നമുക്ക് നോക്കാം...


Also Read: Horoscope November 27, 2021: മേടം, ഇടവം രാശിക്കാർക്ക് ധനലാഭത്തിന് യോഗം, ജീവിതത്തിൽ സമാധാനം ഉണ്ടാകും 


ഇടവം (Taurus) - ഈ സൂര്യഗ്രഹണം ഇടവം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഗ്രഹണം ഈ രാശിക്കാർക്ക് ബഹുമാനവും ആദരവും നൽകും. ജോലിയിൽ പ്രമോഷൻ ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. മൊത്തത്തിൽ ഈ സമയം പണത്തിന്റെയും ജോലിയുടെയും കാര്യത്തിൽ മികച്ചതായിരിക്കും.


മിഥുനം (Gemini) - മിഥുന രാശിക്കാർക്ക് ഈ സമയം  പഴയ തർക്കങ്ങളിൽ നിന്ന് മോചനം ലഭിക്കും. ഇതുകൂടാതെ അവന്റെ ആഗ്രഹങ്ങൾ നിറവേറ്റാനുള്ള അവസരങ്ങളുണ്ട്. നല്ല വാർത്തകൾ നിങ്ങൾക്ക്  ലഭിക്കും.


Also Read: Rashi Parivartan: വരുന്ന 13 ദിവസം ലക്ഷ്മി ദേവിയുടെ കൃപ ഉണ്ടാകും, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും


ചിങ്ങം  (Leo) - ചിങ്ങം രാശിക്കാർക്ക് ഈ സൂര്യഗ്രഹണം ഗുണം ചെയ്യും. അവരുടെ പഴയ ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടാം. മുടങ്ങിക്കിടന്ന ജോലികൾ ഇപ്പോൾ ചെയ്തു തുടങ്ങും.


കന്നി (Virgo)- സൂര്യഗ്രഹണം കന്നി രാശിക്കാർക്ക് ശുഭകരമായ സ്വാധീനം ചെലുത്തും. ഈ സമയത്ത് ധൈര്യവും സാധ്യതയും വർദ്ധിച്ചേക്കാം. ഇത് ജോലി പൂർത്തിയാക്കും. ജോലിയിലും വിജയമുണ്ടാകും.


Also Read: Cool Zodiac: ഈ രാശിക്കാർ കോപത്തെ അതിജീവിക്കും, നിങ്ങളും ഉൾപ്പെടുമോ?


മകരം (Capricorn) - മകരം രാശിക്കാർക്ക് ബിസിനസ്സിൽ പുരോഗതി ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിലന്വേഷകർക്ക് അവരുടെ കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും. മൊത്തത്തിൽ വരുമാനവുമായി ബന്ധപ്പെട്ട സ്രോതസ്സുകളിൽ ലാഭകരമായ സാഹചര്യം ഉണ്ടാകും.


കുംഭം (Aquarius)- കുംഭം രാശിക്കാർക്കും സൂര്യഗ്രഹണം ശുഭകരമായിരിക്കും. ഈ കാലയളവിൽ അവർക്ക് പെട്ടെന്ന് ധനലാഭമുണ്ടായേക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.