Maha Shivratri 2022: ദേവന്മാരുടെ ദേവനായ മഹാദേവനെ പ്രസാദിപ്പിക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. കാരണം അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കുന്നത് ജീവിതത്തിലെ എല്ലാ ദുഃഖവും ദുരിതവുമെല്ലാം മാറി ജീവിതത്തിൽ സന്തോഷം ലഭിക്കുന്നതിന് കാരണമാകുന്നു. എന്നാൽ മഹാദേവന്റെ  അനന്തമായ കൃപ ചില ആളുകൾക്ക് മാത്രമേ ലഭിക്കാറുള്ളു. അതിൽ ഈ 4 രാശിക്കാരും ഉൾപ്പെടും. ഇവ ഏതൊക്കെ രാശികളാണെന്നും ഇവർക്ക് മഹാദേവന്റെ പ്രത്യേക കൃപ ലഭിക്കുന്നതിന് പിന്നിലെ കാരണങ്ങൾ എന്താണെന്നും നമുക്ക് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Mahashivrathri 2022: ഈ 4 രാശിക്കാരുടെ ഭാഗ്യം ശിവരാത്രിയോടെ തിളങ്ങും!


ഈ 4 രാശികളിലാണ് ഭഗവാൻ അനുഗ്രഹം ചൊരിയുന്നത്


ജ്യോതിഷ പ്രകാരം ഈ 4 രാശിക്കാരിൽ എപ്പോഴും മഹാദേവന്റെ അനുഗ്രഹം ഉണ്ടായിരിക്കും. ഇതിന് പിന്നിൽ ചില പ്രത്യേക കാരണങ്ങളുണ്ട്. മഹാശിവരാത്രി നാളിൽ ഈ രാശിക്കാർ ശിവനെ പ്രീതിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചാൽ അവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നതിൽ യാതൊരു സംശയവുമില്ല.


1. മേടം (Aries)


മേട രാശിക്കാരോട് ഭഗവാൻ എപ്പോഴും ദയ കാണിക്കുന്നു. കൂടാതെ ഈ രാശിക്കാരോട് മഹാദേവൻ വളരെ വേഗത്തിൽ പ്രസാദിക്കുന്നു. അതുകൊണ്ടുതന്നെ ഈ രാശിക്കാർ എപ്പോഴും മഹാദേവനെ  ആരാധിക്കുകയും ശിവലിംഗത്തിൽ വെള്ളം സമർപ്പിക്കുകയും വേണം. മഹാശിവരാത്രി നാളിൽ പൂർണ്ണ ഭക്തിയോടെ ശിവന് ജലാഭിഷേകം നടത്തി നിങ്ങളുടെ ആഗ്രഹം ചോദിച്ചാൽ തീർച്ചയായും മഹാദേവൻ അത് നിറവേറ്റി നൽകും.


Also Read: വ്യാഴത്തിന്റെ അസ്തമനം: ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!


2. ഇടവം (Taurus)


ഇടവ രാശിക്കാരുടെ അധിപൻ ശുക്രനാണ്. ശുക്രനും ശുക്രാചാര്യരും ഭോലേബാബയുടെ ഭക്തരാണ്. അതിനാൽ ഈ മഹാശിവരാത്രിയിൽ ഭോലേനാഥിനെ ആരാധിക്കുന്നത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ഇതോടൊപ്പം കുട്ടികൾക്ക് സന്തോഷവും ലഭിക്കും.


Also Read: Shukra Rashi Parivartan: ശുക്രൻ ശനിയുടെ രാശിയിൽ; 5 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ നല്ല ദിനങ്ങൾ തുടങ്ങും


3. മകരം  (Capricorn)


മകരം രാശിക്കാർക്കും എപ്പോഴും ശിവന്റെ അനുഗ്രഹം ലഭിക്കും. ഇക്കൂട്ടർ ദിവസവും ശിവനെ പൂജിക്കണം. ഇത് അവർക്ക് എല്ലാ കാര്യങ്ങളിലും വിജയം നൽകും. ഇവർ മഹാശിവരാത്രിയിലും ശിവന്റെ പ്രത്യേക ആരാധന നടത്തുക ഇത് നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് സഹായകമാകും.


Also Read: Maha Shivratri 2022: മഹാ ശിവരാത്രിയിൽ ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും, മഹാദേവന്റെ പ്രത്യേക കൃപ ഉണ്ടാകും


4. കുംഭം  (Aquarius)


കുംഭ രാശിക്കാരോടും പരമശിവൻ എപ്പോഴും കൃപ ചൊറിയാറുണ്ട് . ദിവസേന ശിവലിംഗത്തിന് ജലം അർപ്പിക്കുകയും തിങ്കളാഴ്ചകളിൽ കഴിവ് അനുസരിച്ച് ദാനം ചെയ്യുകയും ചെയ്യുന്നത് ഇവർക്ക് ജീവിതത്തിൽ ധാരാളം സമ്പത്തും സന്തോഷവും നൽകുന്നു. മഹാശിവരാത്രിയിലും മഹാദേവന് അഭിഷേകം നടത്തുക. ഇത് വലിയ ഗുണം ചെയ്യും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)