Maha Shivratri 2022: മഹാ ശിവരാത്രിയിൽ ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും, മഹാദേവന്റെ പ്രത്യേക കൃപ ഉണ്ടാകും

Maha Shivratri 2022: ഈ വർഷം മാർച്ച് ഒന്നിനാണ് മഹാശിവരാത്രി വരുന്നത്. ഈ ദിവസം ഗ്രഹങ്ങളുടെ ഒരു പ്രത്യേക സംയോജനം കൂടി നടക്കുന്നുണ്ട്. ജ്യോതിഷ പ്രകാരം മകരം രാശിയുടെ 12-ാം ഭാവത്തിൽ പഞ്ചഗ്രഹിയോഗം രൂപപ്പെടുന്നുണ്ട്.   

Written by - Ajitha Kumari | Last Updated : Feb 21, 2022, 08:03 AM IST
  • മഹാദേവന്റെ അനുഗ്രഹം ലഭിക്കും
  • മഹാശിവരാത്രി ഈ രാശിക്കാർക്ക് സ്പെഷ്യൽ ആണ്
  • ഈ ദിനത്തിൽ പഞ്ചഗ്രഹി യോഗവും വരുന്നുണ്ട്
Maha Shivratri 2022: മഹാ ശിവരാത്രിയിൽ ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും, മഹാദേവന്റെ പ്രത്യേക കൃപ ഉണ്ടാകും

Maha Shivratri 2022: ഈ വർഷം മാർച്ച് ഒന്നിനാണ് മഹാശിവരാത്രി വരുന്നത്. ഈ ദിവസം ഗ്രഹങ്ങളുടെ ഒരു പ്രത്യേക സംയോജനം കൂടി നടക്കുന്നുണ്ട്. ജ്യോതിഷ പ്രകാരം മകരം രാശിയുടെ 12-ാം ഭാവത്തിൽ പഞ്ചഗ്രഹിയോഗം രൂപപ്പെടുന്നുണ്ട്.   മകര രാശിയിൽ ഈ ദിനം ചൊവ്വ, ശനി എന്നിവരോടൊപ്പം ശുക്രൻ, ബുധൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളും തുടരും. ഒപ്പം സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനവും ഉണ്ടാകും. ഇതുകൂടാതെ രാഹു വൃശ്ചികത്തിന്റെ നാലാം ഭാവത്തിൽ നിൽക്കുമ്പോൾ കേതു വൃശ്ചികത്തിന്റെ പത്താം ഭാവത്തിൽ തുടരും. അതിനാൽ മഹാശിവരാത്രി നാളിൽ ഈ 5 രാശിക്കാർക്കും ഭാഗ്യമുണ്ടാകും. ഈ രാശിക്കാർക്ക് ശിവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ഭാഗ്യം ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം...

Also Read: Horoscope February 21, 2022: മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിനം; വൃശ്ചികം രാശിക്കാർക്ക് ഭാഗ്യം കൂടെയുണ്ടാകും 

മേടം  (Aries)

മേടം രാശിക്കാർക്ക് മഹാശിവരാത്രി വളരെ ശുഭകരമായിരിക്കും. ഈ ദിവസം മേട രാശിക്കാർക്ക് മഹാദേവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഇതോടൊപ്പം ആഗ്രഹസാഫല്യവും നടക്കും.

ഇടവം  (Taurus)

ടോറസ് രാശിക്കാർക്ക് പുത്രപ്രാപ്തി ഉണ്ടായേക്കും. കൂടാതെ മഹാശിവരാത്രി ദിനത്തിൽ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഈ ദിവസം ശിവലിംഗത്തിൽ ശമിയുടെ ഇലയും നെയ്യും അർപ്പിച്ചാൽ ആഗ്രഹം സഫലമാകും.

Also Read: Astrology: വ്യാഴത്തിന്റെ അസ്തമനം: ഈ 5 രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ തെളിയും! 

മിഥുനം (Gemini)

മഹാശിവരാത്രി ദിനത്തിൽ മിഥുന രാശിക്കാർക്ക് ചില നല്ല വാർത്തകൾ ലഭിക്കും. ഇതോടൊപ്പം ഭോലേനാഥിന്റെ പ്രത്യേക അനുഗ്രഹവും ഈ ദിവസം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

ചിങ്ങം (Leo)

മഹാശിവരാത്രി ദിനത്തിൽ ചിങ്ങം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഈ ദിവസം പശുവിന് പാലിൽ നെയ്യും പഞ്ചസാരയും ചേർത്ത് ഭഗവാന് സമർപ്പിച്ചാൽ ആഗ്രഹം സഫലമാകും. കൂടാതെ എല്ലാ വിധത്തിലുള്ള വിഷമതകളും നീങ്ങും.

Also Read: Ketu Gochar 2022: കേതു ഈ 7 രാശിക്കാരുടെ ജീവിതത്തെ മോശമായി ബാധിക്കും, ഈ ദിവസം മുതൽ ജാഗ്രത പാലിക്കണം! 

കർക്കിടകം  (Cancer)

മഹാശിവരാത്രി നാളിൽ കർക്കടക രാശിക്കാർക്ക് ശിവന്റെ അനുഗ്രഹം ലഭിക്കും. ഈ ദിവസം ശിവന് രുദ്രാഭിഷേകം ചെയ്താൽ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങും. കൂടാതെ പരമശിവന്റെ അനുഗ്രഹത്താൽ കഷ്ടപ്പാടുകളിൽ നിന്ന് മോചനം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

Trending News