ജ്യോതിഷത്തിൽ സൂര്യദേവന് പ്രത്യേക സ്ഥാനമുണ്ട്. നിലവിൽ കർക്കടക രാശിയിൽ സഞ്ചരിക്കുന്ന സൂര്യൻ ഓ​ഗസ്റ്റ് 16 വരെ ഇവിടെ തുടരും.തുടർന്ന് ഓഗസ്റ്റ് 17 ന് കർക്കടകത്തിൽ നിന്ന് ചിങ്ങം രാശിയിൽ പ്രവേശിക്കും. ചിങ്ങം രാശിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ചില രാശിക്കാർക്ക് സൂര്യദേവൻ പ്രത്യേക അനുഗ്രഹം നൽകും. ഓഗസ്റ്റ് 16 വരെയുള്ള സമയം ഏതൊക്കെ രാശിക്കാർക്ക് ശുഭകരമായിരിക്കുമെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: ഈ സമയം നിങ്ങൾക്ക് വളരെ പ്രയോജനകരമായിരിക്കും. നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. പങ്കാളിയുമായുള്ള ബന്ധം സന്തോഷകരമായിരിക്കും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ആരോഗ്യ പ്രശ്‌നങ്ങൾ കുറയും. കരിയറിൽ പുരോഗതി നേടാനുള്ള സാധ്യതകൾ ഉണ്ടാവുകയും ചെയ്യും.


ഇടവം: ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് ഭൂമിയോ വാഹനമോ വാങ്ങാം. ഭൂമിയിൽ നിക്ഷേപിച്ചാൽ നല്ല ലാഭം ലഭിക്കും. ഈ കാലയളവിൽ നിങ്ങൾ മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകും. പങ്കാളിയുടെ ഉപദേശം കൊണ്ട് ധനം പ്രയോജനപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.


മിഥുനം: ഈ സമയം നിങ്ങൾക്ക് സന്തോഷം നൽകും. സഹോദരങ്ങളുമായുള്ള ബന്ധം ദൃഢമായിരിക്കും. പ്രയാസങ്ങളെ യുക്തിയോടെ നേരിടും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും.


Also Read: Numerology Prediction July 23: ഈ ആളുകൾക്ക് ഇന്ന് ലഭിക്കും സന്തോഷവാർത്ത, ഒപ്പം വലിയ നേട്ടങ്ങളും


വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ഈ സമയം ഗുണകരമായിരിക്കും. മേഖലയിൽ ഉയരങ്ങൾ കൈവരിക്കും. വരുമാനം വർദ്ധിക്കും. സൗകര്യങ്ങൾ വർദ്ധിക്കും. ഒരു യാത്ര പോകാൻ പ്ലാൻ ചെയ്യാം. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും.


ധനു: ഈ സമയം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും. മേഖലയിൽ വിജയം നേടാൻ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം, പക്ഷേ വിജയം കൈവരിക്കും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. പണം ഗുണം ചെയ്യും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.