Maha Daridra Yoga: ​ഗ്രഹങ്ങൾ രാശിമാറുമ്പോൾ അത് 12 രാശികളെയും ബാധിക്കുന്നു. ജൂലൈ 16ന് സൂര്യൻ കർക്കടടരാശിയിൽ പ്രവേശിച്ചിരുന്നു. ഇതോടെ മഹാദരിദ്ര യോ​ഗം രൂപപ്പെട്ടു. ഓ​ഗസ്റ്റ് 17 വരെ ഈ മഹാദരിദ്ര യോ​ഗം മൂലം ചില രാശികൾക്ക് മോശം സമയമായിരിക്കും. സൂര്യന്റെ ഈ രാശിമാറ്റം പല രാശിക്കാരുടെയും ജീവിതത്തിൽ വെല്ലുവിളികൾ സൃഷ്ടിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം - മിഥുനം രാശിയിൽ ജനിച്ച ആളുകൾക്ക് വരാൻ പോകുന്നത് വളരെ പ്രയാസകരമായ സമയമാണ്. കരിയറിൽ‌ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. ആരോ​ഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ കഴിയാത്തത് പ്രശ്നങ്ങൾ വർധിപ്പിക്കും. അതുകൊണ്ട് തന്നെ ടൈം മാനേജ്മെന്റ് ആവശ്യമാണ്. ജീവിതത്തിൽ സംഘർഷങ്ങളും തർക്കങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഏതൊക്കെ വിധത്തിൽ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാം എന്നതിനെ കുറിച്ച് ബിസിനസുകാർ ജാ​ഗ്രത പാലിക്കണം. 


Also Read: Parama Ekadashi 2023: ഓ​ഗസ്റ്റ് 12 ഈ രാശിക്കാർക്ക് ശുഭം; ശനിദേവനൊപ്പം ശിവന്റെയും വിഷ്ണുവിന്റെയും അനു​ഗ്രഹമുണ്ടാകും


കന്നി - കന്നി രാശിക്കാർക്ക് ഈ കാലയളവിൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് വലിയ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കുകയാണ് ഉചിതം. തിടുക്കത്തിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം. അതിനാൽ അത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ജാഗ്രത പാലിക്കുക. വളരെ ചിന്തിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക.


ധനു - ധനു രാശിക്കാർക്ക് ഈ കാലയളവിൽ വെല്ലുവിളികൾ നേരിടാൻ കഴിയും. നെഗറ്റീവ് ഇഫക്റ്റുകൾ നിങ്ങളുടെ തൊഴിലിനെയും കരിയറിനെയും ബാധിക്കും. ദാമ്പത്യ ജീവിതത്തിൽ അശുഭകരമായ ഫലങ്ങൾ ഉണ്ടാകും. സാമ്പത്തിക നഷ്ടവും സംഭവിക്കാം. അനാവശ്യ പരാജയങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണം. വ്യക്തിപരവും തൊഴിൽപരവുമായ ബന്ധങ്ങളിൽ പിരിമുറുക്കം ഉണ്ടാകാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.