Parama Ekadashi 2023: ഓഗസ്റ്റ് 12ന് ശ്രാവണ മാസത്തിലെ പരമ ഏകാദശിയാണ്. ശനിദോഷമുള്ളവർ ഈ ദിവസം വ്രതമനുഷ്ഠിച്ചാൽ ശനിദേവന്റെയും ശിവന്റെയും വിഷ്ണു ഭഗവാന്റെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
ശ്രാവണ മാസത്തിലെ അവസാനത്തെ ഏകാദശിയാണിത്.
പാപങ്ങളിൽ നിന്നുള്ള മോചനത്തിനായി ഏകാദശി ദിവസം വ്രതം അനുഷ്ഠിക്കുകയും പൂജകളും പരിഹാരങ്ങളും ചെയ്യുകയും ചെയ്യുന്നു.
വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ലക്ഷീ പൂജ, വിഷ്ണു പൂജ, ശനിദേവനെ പ്രീതിപ്പെടുത്തുക, ശിവന് അഭിഷേകം തുടങ്ങിയവ ചെയ്യുന്നത് ഉത്തമമാണ്.
ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 7.35ന് ആരംഭിച്ച് 12ന് രാവിലെ 8.02 വരെയാണ് പരമ ഏകാദശി.
തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശിക്കാർക്ക് ഓഗസ്റ്റ് 12 വളരെ ശുഭകരമായ ദിവസമാണ്. ഈ ദിവസം ശനിദേവനൊപ്പം ശിവന്റെയും വിഷ്ണുവിന്റെയും അനുഗ്രഹം ഈ രാശിക്കാർക്ക് ലഭിക്കും.
ഈ ദിവസം ശനിദേവന് കടുകെണ്ണ സമർപ്പിക്കുന്നത് ഉത്തമമാണ്. കൂടാതെ ആൽമരത്തിന് സമീപവും ശനിദേവനും എണ്ണവിളക്കും തെളിയിക്കുക.