Surya Rashi Parivarthan June 2022: ജ്യോതിഷത്തിൽ സൂര്യനെ ഏറ്റവും പ്രധാന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ ഓരോ മാസവും രാശി മാറുന്നു.  ജ്യോതിഷത്തിൽ സൂര്യൻ പിതാവ്, വിജയം, സർക്കാർ ജോലി, രാഷ്ട്രീയം, ആരോഗ്യം, ബഹുമാനം, ആത്മവിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജാതകത്തിൽ സൂര്യൻ ശക്തനാണെങ്കിൽ ആ വ്യക്തിക്ക് തന്റെ കരിയറിൽ ധാരാളം വിജയങ്ങൾ ലഭിക്കും. ഇവരുടെ ആരോഗ്യം നല്ലതായിരിക്കും. ധാരാളം പ്രശസ്തിയും നേടും. ഇവർക്ക് എപ്പോഴും അച്ഛന്റെയും മുതിർന്നവരുടെയും അനുഗ്രഹം ഉണ്ടായിരിക്കും. ഇവർ ആരെയും ഭയക്കാത്തവരും നേതൃനിരയിൽ ഉന്നതരുമായിരിക്കും. സൂര്യൻ ജൂൺ 15 നാണ് തന്റെ രാശി മാറാൻ പോകുന്നത്. അതായത് സൂര്യൻ ഇടവം രാശി വിട്ട് മിഥുന രാശിയിൽ പ്രവേശിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Nirjala Ekadashi 2022: 5 രാശിക്കാർക്ക് ഈ ദിനം ശുഭ ഫലം ഒപ്പം ലക്ഷ്മി ദേവിയുടെ കൃപയാൽ ധന മഴയും!


മിഥുന രാശിയിലേക്കുള്ള സൂര്യന്റെ സഞ്ചാരം ഈ 3 രാശിക്കാർക്ക് ശുഭകരം (Sun's transit in Gemini is auspicious for 3 zodiac signs)


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് സൂര്യന്റെ ഈ രാശിമാറ്റം വലിയ നേട്ടങ്ങൾ നൽകും. കോടതി കാര്യങ്ങൾ പരിഹരിക്കപ്പെടുകയും തീരുമാനം നിങ്ങൾക്ക് അനുകൂലമായി വരാനും സാധ്യത. വിദേശയാത്ര പോകാം. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ധനം ലഭിക്കും. അത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നത് ഉചിതം.


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം വൻ ധനലാഭമുണ്ടാക്കും. പണം ലഭിക്കാൻ പല വഴികളും തുറക്കും. ഇതിലൂടെ നിങ്ങളുടെ വരുമാനം വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യും. ബഹുമാനവും ആദരവും വർദ്ധിക്കും. പ്രമോഷൻ ലഭിച്ചേക്കാം. പ്രണയ ജീവിതം, ദാമ്പത്യ ജീവിതം എന്നിവ  നന്നായിരിക്കും. വേർപിരിയാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിൽ, അത് മാറും. പിടിവാശി ഒഴിവാക്കുക.


Also Read: Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ


കന്നി (Virgo): മിഥുനരാശിയിൽ സൂര്യൻ സഞ്ചരിക്കുന്നത് കന്നി രാശിക്കാർക്ക് കരിയറിൽ വളരെയധികം നേട്ടങ്ങൾ കൊണ്ടുവരും. നിങ്ങൾക്ക് പുരോഗതി ലഭിക്കും. ജോലിയിൽ വിജയം കൈവരിക്കും. നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തും, പ്രശംസിക്കപ്പെടും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ചിലർക്ക് പുതിയ ജോലിയും ലഭിച്ചേക്കാം. ഈ സമയം നല്ല പ്രവൃത്തികളിൽ ചെയ്യുന്നത് നന്നായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.