Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന കാടുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളം കുടിക്കാനെത്തിയ ആനയോട് ഇടയുന്ന മുതലയെ.  പിന്നെ മുതലയ്ക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.   

Written by - Ajitha Kumari | Last Updated : Jun 9, 2022, 03:38 PM IST
  • വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകൾ പൊതുവെ സോഷ്യൽ മീഡിയയിൽ വന്നാലുടൻ വൈറലാകുക പതിവാണ്
  • വന്യമൃഗങ്ങളുടെ ഓരോ രീതിയും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വളരെയധികം ഇഷ്ടമാണ്
Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ

Viral Video: വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകൾ പൊതുവെ സോഷ്യൽ മീഡിയയിൽ വന്നാലുടൻ വൈറലാകുക പതിവാണ്. ഇത്തരം വീഡിയോകളിൽ ചിലപ്പോൾ നമുക്ക് കാണാൻ കഴിയും വന്യമൃഗങ്ങൾ തമ്മിലുള്ള ഉഗ്രൻ ഫൈറ്റ് എന്നാൽ ചിലപ്പോൾ നമുക്ക് കാണാൻ കഴിയുന്നത് മൃഗങ്ങളുടെ സ്നേഹ പ്രകടനമായിരിക്കും.  വന്യമൃഗങ്ങളുടെ ഓരോ രീതിയും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വളരെയധികം ഇഷ്ടമാണ്. 

Also Read: Viral Video: പെൺ സിംഹത്തിന്റെ ഹൃദയം കീഴടക്കാൻ നടന്നത് കടുത്ത പോരാട്ടം, പിന്നെ സംഭവിച്ചത്..!

ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കൂട്ടം ആനകളേയും മുതലയേയും. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കൂട്ടം ആനകൾ കുളത്തിൽ വെള്ളം കുടിക്കാനെത്തിയിരിക്കുന്നത്.  എല്ലാവരും സുഖമായി സമാധാനമായി വെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് ദേ ഒരു മുതല ചാടിവീണത്. ആനകൾ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ പതുങ്ങിയിരുന്ന മുതല ഒരു കുട്ടിയാനയുടെ തുമ്പികൈയിൽ ചാടിപിടിച്ചു.  അത് ശരിക്കും മുതലയ്ക്ക് തന്നെ പണികിട്ടി എന്നുവേണം പറയാൻ.  

Also Read: നിർജ്ജല ഏകാദശി ദിനത്തിൽ അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്! 

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം ദാഹിച്ചു വലഞ്ഞ ഒരുകൂട്ടം ആനകൾ വെള്ളം കുടിക്കാനായി ഒരു നദിയുടെ അടുത്തേക്ക് വരുന്നതും അവരെല്ലാവരും ചേർന്ന് വെള്ളം കുടിക്കുന്നതും.  എന്നാൽ ഈ ആനകൾ അറിഞ്ഞില്ല അവിടെയൊരു മുതല പതുങ്ങിയിരിക്കുന്ന കാര്യം.  ഒരു അവസരം കിട്ടിയപ്പോൾ അതിപ്പോൾ മുതലാക്കാം എന്ന ചിന്തയിൽ മുതല ഒരു ആനയുടെ തുമ്പിക്കയ്യിൽ കയറി ഒരു പിടി.  മുതലയുടെ ഈ പ്രവൃത്തിയിൽ കുപിതനായ ആന മുതലയെ ശരിക്കും  അങ്ങോട്ടും ഇങ്ങോട്ടും എടുത്തടിച്ചു.  മാത്രമല്ല കൂടെയുണ്ടായിരുന്ന ആനകളും മുതലയെ വെറുതെ വിട്ടില്ല കേട്ടോ.  എല്ലാവരും കൂടി ശരിക്കും മുതലയെ എടുത്ത് പണിഞ്ഞുവെന്ന് തന്നെ പറയാം.   ആനകളുടെ ഐക്യദാർഢ്യം കാണ്ടാൽ തന്നെ മനസിലാകും  മുതലയ്ക്ക് നല്ല പണികിട്ടിയെന്ന്. വീഡിയോ കാണാം...

 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സമാധാനമായി നിന്ന ആനകൂട്ടങ്ങളിൽ മുതല എങ്ങനെയാണ് കോപം നിറച്ചതെന്ന്. വൈറലാകുന്ന ഈ വീഡിയോ Wildlife_stories_ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 146 k വ്യൂസും നാലായിരം അടുപ്പിച്ച് ലൈക്ക്‌സും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News