Nirjala Ekadashi 2022: 5 രാശിക്കാർക്ക് ഈ ദിനം ശുഭ ഫലം ഒപ്പം ലക്ഷ്മി ദേവിയുടെ കൃപയാൽ ധന മഴയും!

Nirjala Ekadashi 2022: മഹാവിഷ്ണുവിന്റെയും ലക്ഷ്മിയുടെയും അനുഗ്രഹം ലഭിക്കാൻ പ്രത്യേകമായിട്ടുള്ള ദിനം കൂടിയാണ് നിർജ്ജല ഏകാദശി ദിനം. ഈ വർഷം ഈ വ്രതം വെള്ളിയാഴ്ച അതായത് ഇന്നാണ് അനുഷ്ഠിക്കുന്നത്. നിർജ്ജല ഏകാദശി ദിനമായ ഇന്ന് ലക്ഷ്മിദേവിയുടെ കൃപ ചില രാശിക്കാരിൽ ചൊരിയും.  

Written by - Ajitha Kumari | Last Updated : Jun 10, 2022, 11:47 AM IST
  • മഹാവിഷ്ണുവിന്റെയും ലക്ഷ്മിയുടെയും അനുഗ്രഹം ലഭിക്കാൻ പ്രത്യേകമായിട്ടുള്ള ദിനം കൂടിയാണ് നിർജ്ജല ഏകാദശി ദിനം
  • ഈ വർഷം ഈ വ്രതം വെള്ളിയാഴ്ച അതായത് ഇന്നാണ്
  • ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇന്ന് ഈ രാശിക്കാർക്ക് ഉണ്ടാകും ഒപ്പം ധനലാഭവും
Nirjala Ekadashi 2022:  5 രാശിക്കാർക്ക് ഈ ദിനം ശുഭ ഫലം ഒപ്പം ലക്ഷ്മി ദേവിയുടെ കൃപയാൽ ധന മഴയും!

10 June 2022 Lucky Zodiac Signs:  ജൂൺ 10 ന് അതായത് ഇന്ന് നിർജ്ജല ഏകാദശി വ്രതം ഭക്തർ ആചരിക്കും. ഈ ദിവസം മഹാവിഷ്ണുവിനേയും ലക്ഷ്മി ദേവിയേയും ആരാധിക്കും. കൂടാതെ ഇന്ന് വെള്ളിയാഴ്ച കൂടിയാണ്. വെള്ളിയാഴ്ചകളിൽ ലക്ഷ്മീദേവിയെ പ്രതിഷ്ഠിക്കുന്നതും ആരാധിക്കുന്നതും പ്രത്യേക ഫലം നൽകും. അതുകൊണ്ടുതന്നെ ജൂൺ 10 വെള്ളിയാഴ്ച ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇന്ന് ഈ രാശിക്കാർക്ക് ഉണ്ടാകും ഒപ്പം ധനലാഭവും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

Also Read: Nirjala Ekadashi 2022: ഏകാദശി വ്രതങ്ങളിൽ പ്രയാസമേറിയ നിർജ്ജല ഏകാദശി വ്രതം അനുഷ്ടിക്കൂ.. ഫലം നിശ്ചയം

ഇതാണ് ഇന്നത്തെ ഭാഗ്യ രാശികൾ (These are today's lucky zodiac signs)

ഇടവം (Taurus): ഇടവം രാശിക്കാർക്ക് ഇന്ന് ഒരു പുതിയ ജോലിയുടെ ഓഫറോ പ്രമോഷനോ ലഭിക്കും. സർക്കാരുമായി ബന്ധപ്പെട്ട ഏത് ജോലിയും പൂർത്തിയാക്കാൻ കഴിയും. ധനലാഭമുണ്ടാകും. സുഖ സൗകര്യങ്ങൾ വർദ്ധിക്കും.

കന്നി (Virgo): കന്നി രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ഏറെ നാളായി സ്ഥാനക്കയറ്റം മുടങ്ങിക്കിടന്നവർക്ക് അത് ലഭിക്കും. ചില ആളുകൾക്ക് അവർക്ക് പ്രിയപ്പെട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിച്ചേക്കാം. വരുമാനം വർദ്ധിക്കും. അമ്മയുടെ സഹായത്താൽ ഏത് ജോലിയും പൂർത്തിയാക്കാനാകും.

Also Read: Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ

തുലാം (Virgo): ജോലിസ്ഥലത്ത് നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. അതിന്റെ ഗുണവും ലഭിക്കും. കഠിനാധ്വാനം ചെയ്യുക, അതിന്റെ ഫലം തീർച്ചയായും ലഭിക്കും. ജീവിത പങ്കാളിയുമായി നല്ല സമയം ചിലവഴിക്കും. പങ്കാളിയുടെ സഹായം ഏത് ജോലിയും എളുപ്പമാക്കും.

വൃശ്ചികം (Scorpio):  വൃശ്ചികം രാശിക്കാർക്ക് വലിയ നേട്ടം ലഭിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. ജോലിയിൽ വിജയം ലഭിക്കും,  ആത്മവിശ്വാസം വർദ്ധിക്കും, ധനലാഭമുണ്ടാകും. 

Also Read: Viral Video: ചാക്കിൽ നിറയെ വിഷപ്പാമ്പുകളുമായി വന്നയാൾ പിന്നെ ചെയ്തത്.. വീഡിയോ കണ്ടാൽ ഞെട്ടും..!

ധനു (Sagittarius):  ജോലിയിൽ മാറ്റമുണ്ടാകാം. പുതിയ ജോലിയുടെ ഓഫർ ലഭിച്ചേക്കാം. വരുമാനം വർധിച്ചേക്കാം. ചെലവുകൾ കൂടുമെങ്കിലും വരുമാനം വർദ്ധിക്കുന്നതിന്റെ സന്തോഷം കൂടുതലായിരിക്കും. വീട്ടിൽ പൂജാ കർമ്മങ്ങൾ ഉണ്ടാകാം

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News