ജ്യോതിഷത്തിൽ സൂര്യദേവന് പ്രത്യേക സ്ഥാനമുണ്ട്. സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. ഓഗസ്റ്റ് 17 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുകയാണ്. ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെ രാശിയിലെ മാറ്റങ്ങൾ എല്ലാ രാശികളിലും ശുഭകരമോ അശുഭകരമോ ആയ ഫലങ്ങൾ നൽകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം - പങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. ലാഭം നേടാനാകും. ജോലിയിലും പുരോ​ഗതിയുണ്ടാകും. കുടുംബത്തിൽ മതപരമായ ചടങ്ങുകൾ നടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാഭ്യാസപരവും ബൗദ്ധികവുമായ പ്രവർത്തനങ്ങളിൽ നല്ല ഫലങ്ങൾ ഉണ്ടാകും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ ഉണ്ടാകും. പഴയ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടും. വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തെളിയും.


ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ആത്മവിശ്വാസം വർധിക്കും. ജോലിസ്ഥലത്തെ സ്ഥിതി മെച്ചപ്പെടും. തൊഴിൽ മാറ്റത്തിനുള്ള സാധ്യത ഉണ്ടാകാം. ചെലവുകൾ കുറയും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഗവേഷണ ജോലികൾക്കായി വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. യാത്രകൾ ഗുണം ചെയ്യും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും.


Also Read: Saturn Transit 2023: ശനി നേർരേഖയിലേക്ക്; 4 രാശിക്കാരുടെ ഭാ​ഗ്യം തിളങ്ങും, 12 രാശികളുടെയും ഫലം അറിയാം...
    
കന്നി - ആത്മവിശ്വാസം വർധിക്കും. പൂർവ്വിക സ്വത്ത് ലഭിക്കും. വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങളിൽ വിജയം നേടാനാകും. വസ്തുവിൽ നിന്ന് ലാഭം നേടാനാകും. സ്ഥലം മാറ്റത്തിനും സാധ്യതയുണ്ട്. ബിസിനസ്സിൽ ഉയർച്ചയുണ്ടാകും. ലാഭം നേടാനാകും. സുഹൃത്തിന്റെ സഹായത്തോടെ പണം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ അധിക ഉത്തരവാദിത്തം ലഭിക്കും. വരുമാനം വർദ്ധിക്കും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും.


വൃശ്ചികം - ആത്മവിശ്വാസം കൂടും. പങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടും. വാഹനം ലഭിക്കാനും സാധ്യതയുണ്ട്. ബിസിനസ് നേട്ടമുണ്ടാകും. പിതാവിന്റെ പിന്തുണ ലഭിക്കും. ചെലവുകൾ താരതമ്യേന കുറവായിരിക്കും. സുഹൃത്തിന്റെ സഹായത്തോടെ ജോലിയിൽ മാറ്റത്തിനുള്ള അവസരങ്ങൾ കണ്ടെത്താനാകും. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.