Saturn Transit 2023: ശനി നേർരേഖയിലേക്ക്; 4 രാശിക്കാരുടെ ഭാ​ഗ്യം തിളങ്ങും, 12 രാശികളുടെയും ഫലം അറിയാം...

നിലവിൽ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്ന ശനി 2 മാസത്തിന് ശേഷം നേർരേഖയിലെത്തും. ജ്യോതിഷ പ്രകാരം ഇത് വിവിധ രാസികൾക്ക് ​ഗുണം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 03:42 PM IST
  • നവംബർ 4ന് ശേഷം വീണ്ടും നേർരേഖയിലേക്ക് ശനി തിരിച്ചെത്തും.
  • ജ്യോതിഷത്തിൽ ശനിക്ക് പ്രത്യേക സ്ഥാനമുണ്ട്.
  • ചില രാശികൾക്ക് ഇത് വളരെയധികം ​ഗുണഫലങ്ങൾ നൽകുന്നു.
Saturn Transit 2023: ശനി നേർരേഖയിലേക്ക്; 4 രാശിക്കാരുടെ ഭാ​ഗ്യം തിളങ്ങും, 12 രാശികളുടെയും ഫലം അറിയാം...

2023 ജനുവരി മാസത്തിലാണ് ശനി കുംഭം രാശിയിൽ പ്രവേശിച്ചത്. ഇപ്പോൾ ഇതേ രാശിയിൽ വക്ര​ഗതിയിലാണ് ശനി സഞ്ചരിക്കുന്നത്. നവംബർ 4ന് ശേഷം വീണ്ടും നേർരേഖയിലേക്ക് ശനി തിരിച്ചെത്തും. ജ്യോതിഷത്തിൽ ശനിക്ക് പ്രത്യേക സ്ഥാനമുണ്ട്. ചില രാശികൾക്ക് ഇത് വളരെയധികം ​ഗുണഫലങ്ങൾ നൽകുന്നു. ശനി മം​ഗളകരമായ സ്ഥാനത്താണ് നിൽക്കുന്നതെങ്കിൽ ഒരു വ്യക്തിയ്ക്ക് രാജാവിനെപ്പോലെ ജീവിക്കാൻ സാധിക്കും. മറിച്ചാണെങ്കിൽ അശുഭ ഫലങ്ങൾ നേരിടേണ്ടി വരും.

മേടം - മനസ് അസ്വസ്ഥമാകാനുള്ള സാധ്യതയുണ്ട്. അമിതമായ ദേഷ്യം ഒഴിവാക്കണം. ബിസിനസ്സിൽ ഉയർച്ചയുണ്ടാകും. ലാഭവും ലഭിക്കും. സ്വത്ത് വർദ്ധിക്കും.

ഇടവം - മനസിന് സന്തോഷമുണ്ടാകുന്ന കാര്യങ്ങൾ സംഭവിക്കും. ആത്മവിശ്വാസം വർധിക്കും. വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങൾക്ക് നല്ല ഫലം ലഭിക്കും. ബിസിനസ്സിൽ കൂടുതൽ അധ്വാനം വേണ്ടിവരും.

മിഥുനം - മിഥുനം രാശിക്കാരുടെ മനസ്സ് അസ്വസ്ഥമായി തുടരും. ആത്മനിയന്ത്രണം പാലിക്കുക. സുഹൃത്തിൽ നിന്ന് ബിസിനസ് നിർദ്ദേശം ലഭിക്കും. ബിസിനസ് സംബന്ധമായി ഒരു യാത്ര പോകാനുള്ള അവസരമുണ്ടാകും.

കർക്കടകം - മനസ്സിൽ സമാധാനവും സന്തോഷവും ഉണ്ടാകും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയിക്കും. സുഹൃത്തിന്റെ സഹായത്താൽ ബിസിനസ്സ് വർദ്ധിക്കും. ലാഭത്തിലും വർദ്ധനവുണ്ടാകും.

ചിങ്ങം - മനസ്സ് അസ്വസ്ഥമായിരിക്കും. ശാന്തമായിരിക്കാൻ ശ്രമിക്കുക. തൊഴിൽ പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും.

കന്നി - മനസിന് സന്തോഷമുണ്ടാകും. ആത്മവിശ്വാസവും നിറയും. ഉദ്യോഗസ്ഥരുടെ പൂർണ സഹകരണം ഉണ്ടാകും. ജോലിസ്ഥലത്ത് മാറ്റത്തിന് സാധ്യതയുണ്ട്.

തുലാം - അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസ്സിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പിതാവിൽ നിന്ന് പണം ലഭിക്കും. കുടുംബത്തോടൊപ്പം ഒരു യാത്ര പോകാം.

വൃശ്ചികം - വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. സുഹൃത്തിന്റെ സഹായത്തോടെ തൊഴിൽ അവസരങ്ങൾ കണ്ടെത്താനാകും. വരുമാനം വർദ്ധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

ധനു - മനസ്സ് അസ്വസ്ഥമായി തുടരും. ആത്മവിശ്വാസക്കുറവ് ഉണ്ടാകും. അനാവശ്യ കോപവും വിവാദങ്ങളും ഒഴിവാക്കുക. ബിസിനസ് സംബന്ധമായി വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്.

മകരം - മനസ്സ് അസ്വസ്ഥമായിരിക്കും. കുടുംബത്തിന്റെ ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സിൽ മാറ്റത്തിനുള്ള സാധ്യതകൾ ഉണ്ടാകും. കഠിനാധ്വാനം കൂടുതലായിരിക്കും.

കുംഭം - ആത്മവിശ്വാസക്കുറവ് ഉണ്ടാകും. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. ചികിത്സാ ചെലവുകൾ വർധിച്ചേക്കാം. മതപരമായ സംഗീതത്തോടുള്ള താൽപര്യം വർദ്ധിക്കും. ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

മീനം - ജോലിയിൽ ഉദ്യോഗസ്ഥരുമായി സ്വരച്ചേർച്ചയുണ്ടാകണം. സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News