Surya Gochar 2023: ജ്യോതിഷത്തിൽ നേതൃത്വപരമായ കഴിവ്, ബഹുമാനം, ഉയർന്ന സ്ഥാനം എന്നിവയുടെ ഘടകമായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്. സൂര്യൻ ചിങ്ങം രാശിയുടെ അധിപനാണ്. മേടരാശിയിൽ ഉച്ച സ്തനത്തും തുലാം രാശിയിൽ നീച സ്ഥാനത്തുമാണ് സ്ഥിതി ചെയ്യുന്നത്. അവൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോഴെല്ലാം 12 രാശികളേയും ബാധിക്കുന്നു. മെയ് 15 ന് രാവിലെ 11:32 ന് സൂര്യൻ ഇടവ രാശിയിൽ സംക്രമിച്ചു. ജൂൺ 14 വരെ ഇവിടെ തുടരും. സൂര്യന്റെ ഈ സംക്രമം 4 രാശികളിൽ ഉള്ളവരിൽ ശുഭകരമായ സ്വാധീനം ചെലുത്തും. ഈ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Vakri: ശനി വക്രി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!


കർക്കടകം (Cancer):  സൂര്യന്റെ ഈ സംക്രമണം കർക്കടക രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങൾ ലക്ഷ്യങ്ങൾ കൈവരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. പുതിയ വാഹനം വാങ്ങാണ് യോഗമുണ്ടാകും. സമൂഹത്തിലെ വലിയ ആളുകളുമായി പരിചയപ്പെടാൻ സാധ്യത അത്  നിങ്ങളിൽ നല്ല സ്വാധീനം ചെലുത്തും. ഈ കാലയളവിൽ നിങ്ങൾക്ക് മുതിർന്നവരുടെ പിന്തുണയും ലഭിക്കും.


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ ഈ സംക്രമണം വളരെയധികം ഗുണം ചെയ്യും. സർക്കാർ ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം ഏറ്റവും മികച്ചതായിരിക്കും. നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലിസ്ഥലത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ശത്രുക്കൾ നിങ്ങളുടെ മുന്നിൽ നിൽക്കില്ല. സമൂഹത്തിൽ ബഹുമാനമുണ്ടാകും.


Also Read: Viral Video: ഇങ്ങനെയും ആലിംഗനം ചെയ്യാമോ? സ്‌കൂട്ടറിൽ കമിതാക്കളുടെ ലീലാവിലാസം..!


ധനു (sagittarius): ഈ രാശിക്കാരുടെ ജാതകത്തിന്റെ ആറാം ഭാവത്തിൽ സൂര്യൻ സംക്രമിച്ചു. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. എതിരാളികൾ നിങ്ങളുടെ മുന്നിൽ മുട്ടുമടക്കും. ജോലിയിൽ ഉയർച്ച ലഭിക്കും.  സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. കിട്ടാനുള്ള പണം തിരികെ കിട്ടും. പഴയ കടം വീട്ടുകയും ചെയ്യും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും.


മീനം (Pisces):  സൂര്യൻ മീനം രാശിയുടെ മൂന്നാം ഭാവത്തിൽ സഞ്ചരിക്കുകയാണ്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ധാരാളം ലാഭം ലഭിക്കും. നിങ്ങളുടെ കരിയറിൽ നിങ്ങൾ പുതിയ ഉയരങ്ങൾ കൈവരിക്കും. കോടതി വിഷയങ്ങളിൽ വിജയം ഉണ്ടാകും. വിദ്യാഭ്യാസരംഗത്തും വിജയം കൈവരിക്കും. ദാമ്പത്യ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.