Surya Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഉടൻ!! ഈ രാശിക്കാര്‍ സൂക്ഷിക്കണം
Solar Eclipse 2023: ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ലാത്ത സാഹചര്യത്തിലും ചില രാശിക്കാർക്ക്, വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം നല്ലതായി ഭാവിക്കില്ല എന്നാണ് ജ്യോതിഷം പറയുന്നത്.
Solar Eclipse 2023: 2023-ൽ ആകെ 4 ഗ്രഹണങ്ങളാണ് സംഭവിക്കാൻ പോകുന്നത്. അതിൽ ആദ്യത്തെ ഗ്രഹണം ഒരു സൂര്യഗ്രഹണമായിരിക്കും. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ മാസത്തിലാണ് സംഭവിക്കുന്നത്. ഇതിനുശേഷം കൃത്യം 15 ദിവസങ്ങൾക്ക് ശേഷമാണ് ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം സംഭവിക്കുക.
Also Read: Chandra Grahan 2023: ചന്ദ്ര ഗ്രഹണം ഈ രാശിക്കാരുടെ ജീവിതത്തില്‍ സൃഷ്ടിക്കും വന്‍ പ്രതിസന്ധി
ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുമ്പോഴെല്ലാം സൂര്യഗ്രഹണം സംഭവിക്കുന്നു. യഥാർത്ഥത്തിൽ, സൂര്യൻ ചന്ദ്രന്‍റെ പിന്നിൽ മറയുന്ന പ്രതിഭാസമാണ് ഇത്. ഈ സമയത്ത് കുറച്ച് സമയത്തേക്ക് ഭൂമിയില്‍ ഇരുട്ട് നിറയും. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും തികച്ചും പ്രകൃതി പ്രതിഭാസങ്ങള്‍ ആണ് എങ്കിലും ഹൈന്ദവ വിശ്വാസത്തിലും ജ്യോതിഷത്തിലും ഗ്രഹണത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഗ്രഹണത്തെ സംബന്ധിച്ച് പല നിയമങ്ങളും ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്.
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഉടൻ സംഭവിക്കാൻ പോകുന്നു. ആ സാഹചര്യത്തില്‍ ആദ്യ സൂര്യഗ്രഹണം സംഭവിക്കുന്ന തീയതിയും സമയവും അറിയാം.
2023-ലെ ആദ്യ സൂര്യഗ്രഹണം 2023 ഏപ്രിൽ 20-ന് രാവിലെ നടക്കും. രാവിലെ 7.40 മുതൽ ആരംഭിക്കുന്ന സൂര്യഗ്രഹണം ഉച്ചയ്ക്ക് 12.29 വരെ നീണ്ടുനിൽക്കും. എന്നാല്‍ ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ഓസ്‌ട്രേലിയ, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണേഷ്യ, പസഫിക് സമുദ്രം, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഈ സൂര്യഗ്രഹണം ദൃശ്യമാകും.
സൂതക് കാലഘട്ടവും സൂര്യഗ്രഹണത്തിന്‍റെ ഫലവും
ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ലാത്ത സാഹചര്യത്തില്‍ അതിന്‍റെ സൂതക് കാലവും സാധുവായിരിക്കില്ല. എന്നാൽ, ഇത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. ചില രാശിക്കാർക്ക്, വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം നല്ലതായി ഭാവിക്കില്ല എന്നാണ് ജ്യോതിഷം പറയുന്നത്.
ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം ഏതൊക്കെ രാശിക്കാര്‍ ശ്രദ്ധിക്കണം?
മേടം: ഈ സൂര്യഗ്രഹണം മേടം രാശിയിൽ മാത്രമാണ് സംഭവിക്കുന്നത്, അതിനാൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കുക ഈ രാശിക്കാരെയാണ്. ഈ ആളുകൾക്ക് അവരുടെ കരിയറിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ജീവിതത്തില്‍ ചെറിയ കാര്യങ്ങളില്‍ പോലും ടെൻഷൻ ഉണ്ടാകാം. ഈ സമയം ക്ഷമയോടെ കഴിയാന്‍ ശ്രദ്ധിക്കണം.
കന്നി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം കന്നി രാശിക്കാർക്ക് അത്ര നല്ലതല്ല. ഈ രാശിക്കാര്‍ക്ക് ആരുമായും തർക്കമുണ്ടാകാം. സംസാരത്തിൽ സംയമനം പാലിക്കുന്നതാണ് നല്ലത്.
ചിങ്ങം: ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. അതിനാല്‍, സൂര്യഗ്രഹണം ഈ രാശിക്കാരെയും വളരെയധികം ബാധിക്കും. ഈ ആളുകൾക്ക് അവരുടെ കഠിനാധ്വാനത്തിന്‍റെ മുഴുവൻ ഫലം ലഭിക്കില്ല. ജോലി സ്ഥലത്ത് പ്രതിസന്ധികള്‍ ഉണ്ടാകാം....
മകരം: സൂര്യഗ്രഹണം മകരം രാശിക്കാരെയും ഏറെ ബാധിക്കും. ഈ രാശിക്കാരുടെ ചിലവുകള്‍ വർദ്ധിക്കും. ധനനഷ്ടം ഉണ്ടാകാം. ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...