Chandra Grahan 2023: ചന്ദ്ര ഗ്രഹണം ഈ രാശിക്കാരുടെ ജീവിതത്തില്‍ സൃഷ്ടിക്കും വന്‍ പ്രതിസന്ധി

Chandra Grahan 2023: ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ഏകദേശം ഒരു മാസത്തിന് ശേഷം 2023 മെയ് 5 ന് സംഭവിക്കാൻ പോകുന്നു. രാശികളില്‍ വന്‍ പ്രഭാവം സൃഷ്ടിക്കുന്ന ഒന്നാണ് ചന്ദ്രഗ്രഹണം.  

വേദഗ്രന്ഥങ്ങളിൽ, ചന്ദ്രനെ മനസ്സിന്‍റെ ഭാഗമായാണ് പറയുന്നത്. ചന്ദ്രന്‍റെ സ്വാധീനം ഒരു വ്യക്തിയുടെ സ്വഭാവം ശാന്തവും സർഗ്ഗാത്മകവുമാക്കുമെന്ന് പറയപ്പെടുന്നു. എന്നാല്‍ ചില കാരണങ്ങളാൽ അത് പ്രതികൂലമായി മാറുകയാണെങ്കിൽ, ആ വ്യക്തിയുടെ ജീവിതം അസ്വസ്ഥമാകാൻ അധിക സമയം എടുക്കുന്നില്ല. 

1 /6

ചന്ദ്ര ഗ്രഹണവും ഇത്തരത്തില്‍ വ്യക്തി ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തും. അതായത്, ചന്ദ്രന്‍റെ പ്രഭാവം നമുക്ക് അനുകൂലമോ പ്രതികൂലമോ ആയിരിക്കും, ഇത് ചന്ദ്രഗ്രഹണത്തിന്‍റെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം 2023 മെയ് 5 വെള്ളിയാഴ്ചയാണ്. ഈ ഗ്രഹണം ഉച്ചയ്ക്ക് 1.34 ന് സംഭവിക്കും. ഈ ഗ്രഹണം 5 രാശിചിഹ്നങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്താൻ പോകുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ഈ വര്‍ഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം സ്വാധീനം ചെലുത്താന്‍ പോകുന്ന രാശികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.....  

2 /6

കർക്കടക രാശി (Cancer Zodiac Sign)  ചന്ദ്രഗ്രഹണം ഈ രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാക്കാം. ഈ രാശിക്കാരെ  മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാകും. കുടുംബത്തിൽ കലഹം ഉണ്ടാകാം. നിങ്ങൾ ശിവനെ ആരാധിക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്യുന്നത് നല്ലത്. 

3 /6

ഇടവം രാശി (Taurus Zodiac Sign)  ഈ സമയത്ത് സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത വർദ്ധിക്കും. നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലും ബാഹ്യമായ ആശങ്കകൾ നിങ്ങളെ വലയം ചെയ്യും. ഈ സമയത്ത്, സമാധാനം ലഭിക്കാൻ നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക. മാനസിക സമാധാനത്തിനായി ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമം.  

4 /6

കന്നി  രാശി (Virgo Zodiac Sign)  ജോലിയിൽനിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സാവകാശം നേരിടും. ഈ ഗ്രഹണം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഈ സമയത്ത് ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ തിരക്കുകൾ നിങ്ങളെ ബന്ധുക്കളില്‍നിന്ന് അകറ്റാം. 

5 /6

മേടം രാശി (Aries Zodiac Sign)  തിടുക്കപ്പെട്ട തീരുമാനം മൂലം സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. നിങ്ങളുടെ കടം കൊടുത്ത പണം നഷ്ടമാകാം. നിയമ തർക്കത്തിൽ കുടുങ്ങാനും സാധ്യതയുണ്ട്. ജീവിതത്തിൽ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുക. മാനസിക സമാധാനത്തിനുള്ള നടപടികൾ സ്വീകരിക്കുക. 

6 /6

ചിങ്ങം രാശി  (Leo Zodiac Sign)  ഈ രാശിയിലുള്ള ആളുകൾക്ക്, ചന്ദ്രഗ്രഹണം അശുഭകരമായ വാര്‍ത്തകള്‍ സമ്മാനിക്കും. നിലവിൽ ഒരു പുതിയ സംരംഭവും തുടങ്ങുന്നത് ശുഭമല്ല. അങ്ങനെ ചെയ്താൽ നഷ്ടം സംഭവിച്ചേക്കാം. കുടുംബത്തിൽ ചില അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

You May Like

Sponsored by Taboola