Surya Nakshathra Gochar: സൂര്യന്റെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് ലഭിക്കും അപാര നേട്ടങ്ങൾ!
Surya Nakshatra Transit 2024: ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യന്‍ എല്ലാ മാസവും നക്ഷത്ര രാശികൾ മാറാറുണ്ട്. സൂര്യന്റെ നക്ഷത്രം മാറുന്നത് 12 രാശിക്കാരുടെ ജീവിതത്തിലും നല്ലതോ ചീത്തയോ ആയ സ്വാധീനം ചെലുത്തും.
Surya Nakshatra Gochar: ജനുവരി 24 ന് രാവിലെ സൂര്യന്‍ തിരുവോണം (ശ്രാവണ) നക്ഷത്രത്തില്‍ പ്രവേശിച്ചു ഇത് ഫെബ്രുവരി 7 വരെ ഇവിടെ തുടരും. തിരുവോണ നക്ഷത്രത്തിന്റെ അധിപന്‍ ചന്ദ്രനാണ് ഒപ്പം മകരം രാശിയില്‍ സൂര്യന്‍ നില്‍ക്കുന്നതിനാല്‍ ശനിയുടെ സ്വാധീനവും ദൃശ്യമാകും. സൂര്യന്‍ തിരുവോണ ത്തിലായതിനാല്‍ ആറ് രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാകും. സൂര്യന്റെ നക്ഷത്രമാറ്റം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് അറിയാം...
Also Read: 50 വർഷത്തിനു ശേഷം മകര രാശിയിൽ ത്രിഗ്രഹയോഗം; ഫെബ്രുവരി മുതൽ ഇവരുടെ സമയം തെളിയും!
മേടം (Aries): സൂര്യന്‍ തിരുവോണ നക്ഷത്രത്തില്‍ ഇരുന്നുകൊണ്ട് മേടം രാശിയുടെ പത്താം ഭാവത്തില്‍ പ്രവേശിക്കും. അതുകൊണ്ടുതന്നെ മേടം രാശിക്കാര്‍ക്ക് ഈ സമയം എല്ലാ മേഖലയിലും പ്രശസ്തി ലഭിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ വിലമതിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു അവാര്‍ഡോ പ്രമോഷനോ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും ഈ സമയം വിജയം കൈവരിക്കാനാകും. ഇതോടൊപ്പം വിദേശയാത്രയ്ക്കുള്ള ഭാഗ്യവും ലഭിച്ചേക്കാം. ബിസിനസ്സില്‍ ഉയര്‍ന്ന വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. നിക്ഷേപങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കും. പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസ്സില്‍ വലിയ വിജയം ലഭിക്കും. നിങ്ങള്‍ക്ക് പുരോഗതി നേടാനാകും.
ചിങ്ങം (Leo): സൂര്യന്‍ തിരുവോണ നക്ഷത്രത്തില്‍ പ്രവേശിച്ച് ചിങ്ങം രാശിയുടെ ആറാം ഭാവത്തില്‍ നിൽക്കും. ഇവരുടെ ഭവനത്തിന്റെ അധിപന്‍ സൂര്യനാണ്. അതുകൊണ്ടുതന്നെ ചിങ്ങം രാശിക്കാര്‍ക്ക് അപാരമായ വിജയത്തോടൊപ്പം വലിയ സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. കരിയറില്‍ നല്ല വിജയം നേടാനാകും. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. ഇതോടെ പുരോഗതിയുടെ പുതിയ വാതിലുകള്‍ തുറക്കും. മുതിര്‍ന്നവരുടെയും മാതാപിതാക്കളുടെയും പിന്തുണ ലഭിക്കുന്നതോടെ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും. ജോലിയില്‍ വന്നിരുന്ന തടസ്സങ്ങള്‍ അവസാനിക്കും. പങ്കാളിയുമായി നല്ല ഏകോപനം ഉണ്ടാകും. തര്‍ക്കങ്ങളില്‍ നിന്ന് മോചനം ലഭിക്കും.
Also Read: Guru Shukra Yuti: വ്യാഴ-ശുക്ര സംയോഗം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!
ധനു (Sagittarius): ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ തിരുവോണ നക്ഷത്രത്തില്‍ പ്രവേശിക്കുകയും ധനു രാശിയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ധനു രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പിതാവില്‍ നിന്ന് പൂര്‍ണ പിന്തുണയുണ്ടാകും. വിദേശ സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരവും ഉണ്ടായേക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. ബിസിനസ്സിലും കരിയറിലും ധാരാളം നേട്ടങ്ങള്‍ ലഭിക്കും. കഠിനാധ്വാനം ചെയ്യുന്ന ആളുകള്‍ക്ക് ഇപ്പോള്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. വിദേശ ജോലി ലഭിക്കണമെന്ന ആഗ്രഹവും സഫലമാകും.
കര്‍ക്കടകം (Cancer): സൂര്യന്റെ നക്ഷത്രമാറ്റം കര്‍ക്കടക രാശിക്കാരുടെ ധൈര്യവും ശക്തിയും വര്‍ദ്ധിപ്പിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത. ഇതുകൂടാതെ പൂര്‍വ്വിക സ്വത്തിന്റെ ഗുണം, വിദേശയാത്രയ്ക്ക് അവസരം, സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാൻ സാധ്യത.
Also Read: Mangal Gochar 2024: ഗ്രഹങ്ങളുടെ സേനാപധി ചൊവ്വ മകരത്തിലേക്ക്; ഈ രാശിക്കാർ പൊളിക്കും!
കന്നി (Virgo): സൂര്യൻ തിരുവോണ നക്ഷത്രത്തില്‍ സഞ്ചരിക്കുന്നതിനാല്‍ കന്നി രാശിക്കാര്‍ ഭാഗ്യം തെളിയും. ശത്രുക്കളെ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും. ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വിദ്യാഭ്യാസമേഖലയില്‍ മത്സരങ്ങളില്‍ വിജയ സാധ്യത. സാമൂഹികമായി നിങ്ങളുടെ അന്തസ്സും ബഹുമാനവും വര്‍ദ്ധിക്കും. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രോത്സാഹനം ലഭിക്കും.
തുലാം (Libra): തിരുവോണ നക്ഷത്രത്തില്‍ സൂര്യന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് സന്തോഷമുണ്ടാക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വാഹനം വാങ്ങാന്‍ അവസരം ലഭിക്കും, സാമൂഹിക മേഖലയില്‍ സ്വാധീനം വര്‍ദ്ധിക്കും, സാമ്പത്തികമായും നിങ്ങള്‍ക്ക് നേട്ടമുണ്ടാകും, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകളും ലഭിച്ചേക്കാം.
മകരം (Capricorn): സൂര്യന്റെ നക്ഷത്രമാറ്റം മകരം രാശിക്കാരുടെ ജീവിതത്തില്‍ വെളിച്ചം വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ ജോലിയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. രാഷ്ട്രീയവുമായി ബന്ധമുള്ളവര്‍ക്കും നേട്ടങ്ങള്‍ ലഭിക്കും. ഇതുകൂടാതെ ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.