Surya Rashi Parivartan 2022: ജ്യോതിഷത്തിൽ സൂര്യന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്.  സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. സൂര്യൻ ഇപ്പോൾ മിഥുന രാശിയിലാണ് വിരാചിക്കുന്നത്.  ജൂലൈ 15 വരെ സൂര്യൻ മിഥുന രാശിയിൽ തുടരും. ശേഷം കർക്കടക രാശിയിൽ പ്രവേശിക്കും. ജ്യോതിഷപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച് ജൂലൈ 15 വരെയുള്ള സമയം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. വരുന്ന 29 ദിവസം വരെ സൂര്യൻ ഏതൊക്കെ രാശികളോടായിരിക്കും  കൃപ കാണിക്കുന്നതെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Maha Lakshmi Yoga: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മിന്നിത്തിളങ്ങും! 


മേടം (Aries)


മേടം രാശിക്കാർക്ക് ഈ സമയം മനസിന് നല്ല സന്തോഷമുള്ള ദിനങ്ങൾ ആയിരിക്കും. ജോലി ട്രാൻസ്ഫർ ഉണ്ടായേക്കാം. വരുമാനം വർദ്ധിക്കും. ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും.  കുടുംബത്തിന്റെ പിന്തുണ ലഭിക്കും.  വസ്ത്രങ്ങൾക്കും മറ്റും ചെലവ് കൂടും.


മിഥുനം (Gemini)


മിഥുന രാശിക്കാർക്ക് ഈ സമയം ആത്മവിശ്വാസം വർധിക്കും.  കുടുംബത്തിലെ സുഖസൗകര്യങ്ങളുടെ വികാസം ഉണ്ടാകും. പങ്കാളിയുമായി അകൽച്ച ഉണ്ടാകാം.ജോലിസ്ഥലത്ത് മാറ്റം ഉണ്ടായേക്കാം. കഠിനാധ്വാനം ഉണ്ടാകും. അമ്മയുടെ പിന്തുണ ലഭിക്കും. ലാഭം കൂടാൻ സാധ്യത.  ഉദ്യോഗസ്ഥർക്ക് ജോലിയിൽ പിന്തുണ ലഭിക്കും.


Also Read: ബുധൻ-ശുക്രൻ സംയോഗം: ജൂൺ 18 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും 


കർക്കിടകം (Cancer)


കർക്കിടകം രാശിക്കാർക്ക് ജോലിയിൽ ഉത്സാഹമുണ്ടാകും.  മതപരമായ കാര്യങ്ങളിൽ ശ്രദ്ധ കൂടും.  അമ്മയുടെ പിന്തുണ ലഭിക്കും. അമ്മയിൽ നിന്ന് പണം ലഭിക്കാൻ സാധ്യതയുണ്ട്.  ഒരു സുഹൃത്ത് വന്നേക്കാം.  ബുദ്ധിപരമായ പ്രവർത്തനങ്ങളിൽ നിന്നും നേട്ടമുണ്ടാകും. ജോലിയിൽ മാറ്റത്തിന് സാധ്യത.  കുടുംബത്തോടൊപ്പം മതപരമായ സ്ഥലങ്ങളിലേക്ക് ഒരു യാത്ര ഉണ്ടാകാം.


Also Read: ഈ 3 രാശിയിലെ പെൺകുട്ടികൾക്ക് ആരെയും ഭയമില്ല! വെല്ലുവിളികളെ ധൈര്യത്തോടെ നേരിടും 


 


വൃശ്ചികം (Scorpio)


വിശ്ചിക രാശിക്കാർക്ക് ഈ സമയം ബിസിനസ് വിപുലീകരണത്തിനുള്ള പദ്ധതികൾ സാധ്യമാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ ജോലികൾ നടക്കും. വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.  ജോലിയിലെ മാറ്റം  മറ്റൊരിടത്തേക്ക് മാറേണ്ടി വരും. ഇറക്കുമതി-കയറ്റുമതി ബിസിനസിൽ ലാഭസാധ്യതകൾ ഉണ്ടാകും. അമ്മയുടെ പിന്തുണ ലഭിക്കും. വാഹന യോഗമുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.