Surya-Shukra Yuti: സൂര്യൻ ശുക്ര സംയോഗം: 6 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ജീവിതം സമ്പത്തും പ്രതാപവും കൊണ്ട് നിറയും!
Venus Transit 2022: ശുക്രന്റെ ചിങ്ങ മാസത്തിലേക്കുള്ള സംക്രമണം സൂര്യനുമായി ചേരും. ഈ 3 രാശിക്കാർക്ക് സൂര്യൻ-ശുക്രൻ സംയോഗം ബമ്പർ ഗുണങ്ങൾ നൽകും.
Surya-Shukra Yuti: ആഗസ്റ്റ് 31 ന് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഇപ്പോഴും സ്വന്തം രാശിയായ ചിങ്ങത്തിലാണ്. ശുക്രന്റെ രാശിമാറ്റം മൂലം ചിങ്ങത്തിൽ സൂര്യനും ശുക്രനും തമ്മിൽ ചേരും. വിജയവും ആത്മവിശ്വാസവും നൽകുന്ന ഗ്രഹമാണ് സൂര്യൻ. അതുപോലെ സന്തോഷവും സൗന്ദര്യവും ആഡംബര ജീവിതവും നൽകുന്ന ഗ്രഹമാണ് ശുക്രൻ. അതുകൊണ്ടുതന്നെ സൂര്യന്റെയും ശുക്രന്റെയും സംയോഗം ചില രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് തെളിയും. സൂര്യന്റെയും ശുക്രന്റെയും സംയോജനം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.
Also Read: ചൊവ്വ ഇടവം രാശിയിൽ: ഈ 7 രാശിക്കാർക്ക് വരുന്ന 68 ദിവസം ലഭിക്കും ബമ്പർ ആനുകൂല്യം!
ചിങ്ങം രാശിയിൽ സൂര്യനും ശുക്രനും ചേരുന്നത് ബമ്പർ നേട്ടങ്ങൾ നൽകും
ഇടവം (Taurus): ശുക്രന്റെയും സൂര്യന്റെയും സംയോഗം ഇടവം രാശിക്കാരുടെ ജീവിതത്തിൽ നിരവധി ആനുകൂല്യങ്ങൾ നൽകും. വീടിനു വേണ്ടി പല സാധനങ്ങളും ഇവർ വാങ്ങും. ഒരു പുതിയ ജോലി ഓഫർ ലഭിക്കും. കരിയറിലെ മികച്ച വിജയം നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും സന്തോഷിപ്പിക്കും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യവും നന്നായിരിക്കും. അമ്മയുടെ സ്‌നേഹവും പിന്തുണയും ഇപ്പോഴും ഉണ്ടാകും.
ചിങ്ങം (Leo): ശുക്രന്റെയും സൂര്യന്റെയും സംയോഗം ചിങ്ങം രാശിയിലാണ് സംഭവിക്കുന്നത്. അതിന്റെ ശുഭകരമായ ഫലങ്ങൾ ചിങ്ങം രാശിക്കാർക്ക് ലഭിക്കും. ഇവർക്ക് പെട്ടെന്ന് ധനാലാഭമുണ്ടാകും. ഈ സമയം വ്യാപാരികൾക്ക് നല്ലതാണ്. വലിയ ഓർഡറുകൾ ലഭിക്കും. ബഹുമാനവും ആദരവും വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ
തുലാം (Libra): തുലാം രാശിക്കാർക്ക് സൂര്യന്റെയും ശുക്രന്റെയും സംയോഗം വളരെ നല്ലതാണ്. വരുമാനം വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും ചെയ്യും. പണം സമ്പാദിക്കുന്നതിനുള്ള പുതിയ ഓപ്ഷനുകളും കണ്ടെത്താനാകും. സന്താനഭാഗത്തുനിന്ന് നല്ല വാർത്തകൾ ലഭിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...