Mangal Gochar: ചൊവ്വ ഇടവം രാശിയിൽ: ഈ 7 രാശിക്കാർക്ക് വരുന്ന 68 ദിവസം ലഭിക്കും ബമ്പർ ആനുകൂല്യം!

Mangal Rashi Parivarthan: ചൊവ്വയുടെ രാശി മാറ്റം എല്ലാ രാശികളിലും സ്വാധീനം ചെലുത്തും. ഓഗസ്റ്റ് 10 ന് ചൊവ്വ ഇടവം രാശിയിൽ പ്രവേശിച്ചു. സാധാരണയായി ചൊവ്വ ഒരു രാശിയിൽ പരമാവധി 45 ദിവസമാണ് നിൽക്കുന്നത്.

Written by - Ajitha Kumari | Last Updated : Aug 23, 2022, 02:17 PM IST
  • ഓഗസ്റ്റ് 10 ന് ചൊവ്വ ഇടവം രാശിയിൽ
  • സാധാരണയായി ചൊവ്വ ഒരു രാശിയിൽ പരമാവധി 45 ദിവസമാണ് നിൽക്കുന്നത്
  • ഇത്തവണ 68 ദിവസം അതേ രാശിയിൽ നിൽക്കാനുള്ള സാധ്യതയാണ്
Mangal Gochar: ചൊവ്വ ഇടവം രാശിയിൽ: ഈ 7 രാശിക്കാർക്ക് വരുന്ന 68 ദിവസം ലഭിക്കും ബമ്പർ ആനുകൂല്യം!

Mangal Rashi Parivartan 2022: ഓഗസ്റ്റ് 10 ന് ചൊവ്വ ഇടവം രാശിയിൽ പ്രവേശിച്ചു. സാധാരണയായി ചൊവ്വ ഒരു രാശിയിൽ പരമാവധി 45 ദിവസമാണ് നിൽക്കുന്നത്, എന്നാൽ ഇത്തവണ 68 ദിവസം അതേ രാശിയിൽ നിൽക്കാനുള്ള സാധ്യതയാണ്  കാണുന്നത്. അതായത് ചൊവ്വ ഇടവം രാശിയിൽ ഒക്ടോബർ 16 വരെ തുടരും. ചൊവ്വ ഇടവ രാശിയിൽ പ്രവേശിച്ചതോടെ അശുഭ യോഗമായ അംഗാരക യോഗം സമാപ്തമായി. ഈ സാഹചര്യത്തിൽ 7 രാശിക്കാരുടെ ഭാഗ്യം മാറിമറിയും.

Also Read: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം, ശനിയുടെ കൃപ ഇവരുടെ ഭാഗ്യം തെളിയിക്കും! 

ഇടവം (Taurus):  ചൊവ്വ ഇടവം രാശിയുടെ ലഗ്നഭാവത്തിൽ സഞ്ചരിക്കുകയാണ്. ഈ കാലയളവിൽ നിങ്ങൾക്ക് വസ്തു വാങ്ങാം. പണത്തിന്റെ കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. നിങ്ങൾക്ക് യാത്ര പോകാൻ സാധ്യത.

കർക്കടകം (Cancer): ഈ രാശിയുടെ  11-ാം ഭാവത്തിൽ ചൊവ്വ സംക്രമിക്കുന്നത് വൻ ഗുണമുണ്ടാക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും അംഗീകാരവും ലഭിക്കും. വ്യാപാരികൾക്ക് വൻ ലാഭമുണ്ടാകും.

Also Read: വരുന്ന 2 മാസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ബുധന്റെ കൃപ! 

ചിങ്ങം (Leo): ചിങ്ങം രാശിയുടെ പത്താം ഭാവത്തിൽ ചൊവ്വ സംക്രമിക്കുന്നത് എല്ലാ ജോലികളിലും വിജയം നൽകും. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് വികസിക്കും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലം. ധനം ലഭിക്കാൻ അവസരമുണ്ടാകും.

കന്നി (Virgo): ചൊവ്വ കന്നി രാശിയുടെ ഒമ്പതാം ഭാവത്തിൽ സഞ്ചരിക്കുകായാൽ നിങ്ങൾക്ക് പെട്ടെന്ന് പണം സമ്പാദിക്കാൻ കഴിയും. ചെലവുകൾ വർദ്ധിച്ചേക്കാം. അമ്മയുടെ പിന്തുണ ഇപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും.

Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ധനു (Sagittarius): ധനു രാശിയുടെ ആറാം ഭാവത്തിൽ ചൊവ്വ സംക്രമിക്കുന്നത് ഗുണം ചെയ്യും. ഈ കാലയളവിൽ നിങ്ങൾക്ക് ശത്രുക്കളുടെ മേൽ വിജയം നേടാനാകും. മത്സര പരീക്ഷകളിൽ വിജയം നേടും. ജോലിയിലും ബിസിനസ്സിലും സമ്മിശ്ര ഫലങ്ങൾ ലഭിക്കും.

മകരം (Capricorn): മകരം രാശിയുടെ അഞ്ചാം ഭാവത്തിൽ ചൊവ്വയുടെ  സംക്രമം വളരെയധികം ശുഭ ഫലങ്ങൾ നൽകും. വിദ്യാർത്ഥികൾക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും, വ്യാപാരികൾക്കും നേട്ടമുണ്ടാകും.

Also Read:  'മണവാളൻ വസീം' ഒറിജിനൽ! വിവാഹ ശേഷം വരനോട് കളിച്ചാൽ ഇങ്ങനിരിക്കും..! വീഡിയോ വൈറൽ 

മീനം (Pisces):  മീനം രാശിയുടെ മൂന്നാം ഭാവത്തിൽ ചൊവ്വ സംക്രമിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ആരോഗ്യം നല്ലതായിരിക്കും. ജോലിക്കും ബിസിനസ്സിനും സമയം നല്ലതായിരിക്കും. വൻ ധനലാഭമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News